തിരുവനന്തപുരം: വേദവും സംസ്ക്കാരവും തുടങ്ങുന്നത് അഗ്നിയില്‍ നിന്നാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. അറിവിന്റെ ദീപമാണ് വേദങ്ങള്‍. ഋഗ്വേദം ആരംഭിക്കുന്നതു അഗ്്നിദേവനെ സ്തുതിച്ചുകൊണ്ടാണ്. പ്രാകൃതമനുഷന്റെ സംസ്ക്കാരത്തിലേക്കുള്ള വികാസത്തിനു കാരണവും തീയാണ്. വേവിച്ചു ഭക്ഷിക്കാന്‍ തുടങ്ങിയതോടെയാണ് ബുദ്ധിവികാസവും ഒപ്പം സംസ്ക്കാരവും ഉണ്ടായത്. കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ‘വേദ സമര്‍പ്പണം’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍.
പ്രകൃതി പൂജയാണ് വേദങ്ങള്‍ പറയുന്നത്. പ്രകൃതിയുമായി യോജിച്ചു പോകാനാണ് മനുഷ്യന് ആഗ്രഹിച്ചത്. അത് സ്നേഹമായും പിന്നീട് ഭക്തിയായും മാറി. സാര്‍വലൗകികമായ വേദപ്പൊരുള്‍ എല്ലാക്കാലത്തും പ്രസക്തമാണ്. ഗവര്‍ണര്‍ പറഞ്ഞു. സംസ്കൃതത്തിലും ഇംഗ്ളീഷിലും അര്‍ത്ഥ സഹിതം തയ്യാറാക്കിയ ഋഗ് വേദത്തിന്റെ പ്രകാശനവും ആരിഫ് മുഹമ്മദ് ഖാന് നിര്‍വഹിച്ചു.
അമേരിക്കയിലെ മലയാളി സമൂഹത്തിനിടയില്‍ ആചാരവും സംസക്കാരവും പ്രചരിപ്പിക്കാന്‍ കെ എച്ച് എന്‍ എ നടത്തുന്ന പരിപാടികള്‍ മുന്‍ പ്രസിഡന്റ് വെങ്കിട് ശര്‍മ്മ വിശദീകരിച്ചു.കോര്‍ഡിനേറ്റര്‍ പി ശ്രീകുമാര്‍, ആര്‍ട്ടിസ്റ്റ് ജി ഗിരീഷ്കുമാര്‍ എന്നിവരും പങ്കെടുത്തു.
അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനയുടെ പൊതുവേദിയായ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നവംബറില്‍ നടക്കുന്ന ദേശീയ കണ്‍വന്‍ഷനിലെ പ്രധാന പരിപാടിയാണ് ‘വേദ സമര്‍പ്പണം’. എന്ന് പ്രസിഡന്റ് ജി കെ പിള്ള പറഞ്ഞു. കണ്‍വന്‍ഷനില്‍ എത്തുന്നവരെ വേദം നല്‍കിയാകും സ്വീകരിക്കുക. ആദിഗ്രന്ഥമായ വേദങ്ങള്‍ എല്ലാവീടുകളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തുന്നത്. അദ്ദേഹം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: