ഐസ്വാള്‍: മിസോറാമില്‍ ബിജെപി തെരഞ്ഞെടുപ്പ് പ്രകടനപത്രിക (വിഷന്‍ ഡോക്യുമെന്റ്) ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ പ്രകാശനം ചെയ്തു. സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഉള്‍പ്പെടെയുള്ള സുപ്രധാന വാഗ്ദാനങ്ങളാണ് പ്രകടനപത്രികയില്‍ ഉള്ളത്. അധികാരത്തിലെത്തിയാല്‍ മയക്കുമരുന്ന് ഭീഷണിക്ക് അവസാനം ഉണ്ടാക്കും.
സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളും കോളജുകളും നവീകരിക്കുന്നതിന് 600 കോടി രൂപയുടെ പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രാമങ്ങളുടെ വികസനത്തിനായി 950 കോടിയും നഗരങ്ങളുടെ വികസനത്തിന് 450 കോടിയും വിഭാവനം ചെയ്യുന്നു. സ്പോര്‍ട്സ് അക്കാദമിയും സോറം മെഡിക്കല്‍ കോളജും യാഥാര്‍ത്ഥ്യമാക്കും. മിസോ നാഷണല്‍ ഫ്രണ്ട് സര്‍ക്കാരിന്റെ സോഷ്യോ എക്കണോമിക് ഡെവലപ്പ്മെന്റ് പ്രോജക്ട് നടത്തിപ്പിലെ അഴിമതി അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കും.
ആസാമുമായുള്ള അതിര്‍ത്തി പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും വിഷന്‍ ഡോക്യൂമെന്റില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: