Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഭഗിനി നിവേദിത: ‘ഭാരതത്തിന് സമര്‍പ്പിക്കപ്പെട്ടവള്‍’

ഇന്ന് ഭഗിനി നിവേദിത ജന്മദിനം

ഡോ. പ്രസന്നകുമാരി by ഡോ. പ്രസന്നകുമാരി
Oct 28, 2023, 09:00 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ഭാരതീയ ദര്‍ശനത്തിന്റെ സവിശേഷതയാണ് സ്വാമി വിവേകാനന്ദന്‍ തന്റെ ചിക്കാഗോ പ്രസംഗത്തിലൂടെ യൂറോപ്യന്‍ ജനതയുടെ മുന്നില്‍ അവതരിപ്പിച്ചത്. ഭാരതീയ സംസ്‌ക്കാരവും ആധ്യാത്മിക ചൈതന്യവും ലോകത്തിനു മുന്നിലെത്തിച്ചതോടൊപ്പം സേവനത്തിന്റെ മഹിമയും ത്യാഗത്തിന്റെ ശ്രേഷ്ഠതയും സ്വാമിയുടെ ഉദ്‌ബോധനങ്ങളില്‍ നിറഞ്ഞുനിന്നു. ആത്മമുക്തിയും ലോകസേവനവുമായിരിക്കണം ആധ്യാത്മിക ജീവിതത്തിന്റെ ലക്ഷ്യമെന്നും ആ യുവയോഗി വിശദീകരിച്ചു. ആകാരസൗഷ്ഠവം, വാക്‌ധോരണി, ആശയഗാംഭീര്യത, സൗമ്യമായ സമീപനം ആകര്‍ഷകമായ അവതരണം ഇവയെല്ലാം കൊണ്ടും പാശ്ചാത്യമനസ്സുകളെ കീഴടക്കിയ ഒരു ഹിന്ദുസംന്യാസിയുടെ പ്രഭാഷണം ശ്രവിക്കാന്‍ മിസ് മാര്‍ഗരറ്റ് നോബിള്‍ എന്ന അയര്‍ലന്‍ഡുകാരി യുവതിക്ക് അവസരം ലഭിച്ചു.

29 വര്‍ഷത്തെ ജീവിതത്തിനിടയില്‍ സാമൂഹിക, രാഷ്‌ട്രീയ, വിദ്യാഭ്യാസപരമായചിന്തകളും പ്രവര്‍ത്തനങ്ങളും അഭിമാനകരമായിരുന്നെങ്കിലും ആത്മീയമായ ഒരു ഉള്‍വിളി അനുഭവിച്ചു വന്നിരുന്നു മാര്‍ഗരറ്റിന് സ്വാമിജിയുടെ വാക്കുകള്‍ ഉള്‍ക്കൊള്ളുവാനും ആഴത്തില്‍ ചിന്തിക്കാനും കഴിഞ്ഞു. വ്യക്തിമോചനത്തിന്റെ ആത്മീയത ഒരു അവിഭാജ്യമായ ജീവിതരീതിയാണെന്ന് വിവേകാനന്ദനില്‍ നിന്ന് മാര്‍ഗരറ്റ് ഉള്‍ക്കൊണ്ടു. ആ ജീവിതചര്യ സേവനത്തില്‍ അധിഷ്ഠിതമായിരിക്കണമെന്നും സേവനത്തിന്റെ വഴി തെളിയുന്നത് ത്യാഗമനോഭാവത്തിലൂടെയാണെന്നും അവര്‍ മനസ്സിലാക്കി.

ആത്മീയ ജീവിതം ഈശ്വരസാക്ഷാത്കാരം നേടുന്നതിനു വേണ്ടിയാണെന്നും ‘ഞാന്‍’, ‘എന്റെ’ എന്ന ചിന്തയില്ലാതെയും ഈശ്വരാന്വേഷകരാവുന്നതിനുള്ള മാര്‍ഗങ്ങള്‍ ജ്ഞാനം, ഭക്തി, കര്‍മ്മം മാര്‍ഗ്ഗങ്ങളാണെന്നും യഥാര്‍ത്ഥത്തില്‍ മതം എന്നാല്‍ സത്യസാക്ഷാത്കാരമാര്‍ഗമാണെന്നും സ്വാമിജിയില്‍ നിന്നും മാര്‍ഗരറ്റ് ഗ്രഹിച്ചു. സര്‍വ്വമത സമഭാവനയും ശാസ്ത്രാധിഷ്ഠിത ചിന്തകളും ആദര്‍ശാധിഷ്ഠിത ജീവിതക്രമങ്ങളും ഒത്തുചേര്‍ന്ന ഒരു മതത്തിന്റെ (സനാതന ധര്‍മ്മത്തിന്റെ) പ്രതിനിധിയാണ് സ്വാമിജിയെന്ന തിരിച്ചറിവില്‍ മാര്‍ഗരറ്റ് തനിക്കൊരു മാര്‍ഗദര്‍ശിയെ സ്വാമിജിയില്‍ കണ്ടെത്തി. ഒരു സത്യാന്വേഷിക്ക് ഉണ്ടാകാവുന്ന അനേക സംശയങ്ങള്‍ക്ക് സ്വയം ഉത്തരം കണ്ടെത്താന്‍ സ്വാമിജി അവരെ പ്രേരിപ്പിക്കുകയും അതിനൊരു സഹായിയായി വര്‍ത്തിക്കുകയും ചെയ്തു.

സത്യത്തിന്റെ വഴിയേ സഞ്ചരിക്കുന്ന ഒരു നിത്യോപാസകനാണ് സ്വാമിജി എന്ന് മനസിലാക്കിയപ്പോള്‍ ആ സത്യത്തിന്റെ വഴികാട്ടിയുടെ പാദങ്ങളില്‍ പ്രണമിച്ച് ആ കാലടികളെ പിന്‍തുടരുകയാണ് ഇനിയുള്ള കാലം എന്ന് അവര്‍ തീര്‍ച്ചയാക്കി. തന്റെ ഗുരുവിനെ കണ്ടെത്തിയെന്നും ആ മാര്‍ഗദീപം എന്നും തന്റെ വെളിച്ചമായി ഇരിക്കുന്നതിന് യോജിച്ചയിടം ഭാരതമാണെന്നും മാര്‍ഗരറ്റ് തീര്‍ച്ചയാക്കി. മാര്‍ഗരറ്റിന്റെ തീരുമാനത്തെ സ്വാമിജി സ്വീകരിച്ചു. 1898 ജനുവരി 28ന് അവര്‍ ഇന്ത്യയിലെത്തി. മുപ്പത്തിയൊന്നാം വയസ്സില്‍ മാര്‍ഗരറ്റ് സംന്യാസദീക്ഷ സ്വീകരിച്ചു. ‘സമര്‍പ്പിതയായവള്‍’ എന്ന അര്‍ഥം വരുന്ന ‘നിവേദിത’എന്ന സംന്യാസനാമത്തില്‍ മാര്‍ഗരറ്റ് ഭാരതത്തിന് സമര്‍പ്പിക്കപ്പെട്ടവളായി ശിഷ്ടകാലം കഴിച്ചു.

1867 ഒക്‌ടോബര്‍ 28 ന് മാര്‍ഗരറ്റ് എലിസബത്ത് അര്‍ലന്‍ഡിലാണ് ജനിച്ചത്. ഈ കുട്ടിയുടെ കര്‍മമണ്ഡലം ഭാരതം ആയിരിക്കുമെന്ന് ഭാരത സന്ദര്‍ശനം നടത്തിയിരുന്ന ഒരു മിഷനറി മാര്‍ഗരറ്റിന്റെ പിതാവിനോട് പിന്നീട് പറയുകയുണ്ടായി. പിതാവ് സാമുവലിന് ആ മിഷനറിയുടെ പ്രവചനത്തില്‍ പൂര്‍ണവിശ്വാസം ഉണ്ടായിരുന്നു. അന്നു ഭാരതം എവിടെയാണെന്ന് പോലും മാര്‍ഗരറ്റിന്റെ കുടുംബാംഗങ്ങള്‍ക്ക് അറിവില്ലായിരുന്നു. എങ്കിലും പ്രവചനത്തിലെ വിശ്വാസം കൊണ്ട് അദ്ദേഹം ഭാര്യയോട് മകളുടെ വഴി തടയരുതെന്നും ദൈവഹിതമനുസരിച്ച് അവള്‍ പൊയ്‌ക്കോട്ടെ എന്നും പറഞ്ഞിരുന്നു.

പിതാവിന്റെ അകാലമരണം ആ കുടുംബത്തിന് വലിയ ആഘാതമായിരുന്നു. വിദ്യാഭ്യാസം ഒരുവിധം അവസാനിപ്പിച്ച് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കുറയ്‌ക്കാന്‍ പതിനെട്ടാം വയസ്സില്‍ തന്നെ മാര്‍ഗരറ്റ് ജോലി ചെയ്ത് കുടുംബം പുലര്‍ത്താന്‍ തുടങ്ങി. അസാമാന്യബുദ്ധിയും സേവനതല്‍പരയും കഠിനാധ്വാനിയുമായിരുന്നു അവള്‍. ആത്മാന്വേഷണത്തിന്റെ ഫലമായി അവര്‍ക്ക് ഏതു സംശയങ്ങള്‍ക്കും ലളിതവും അര്‍ഥവത്തും പൂര്‍ണതൃപ്തിയും നല്‍കുന്ന ദിവ്യത്വത്തിന്റെ പ്രകാശം സ്ഫുരിക്കുന്ന ഒരു ഗുരുവിനെ കണ്ടെത്താന്‍ കഴിഞ്ഞു. ചിന്തോദ്ദീപകമായ ആശയങ്ങളും മനസ്സിന്റെ അഗാധതയിലേക്ക് ചൂഴ്ന്നിറങ്ങുന്ന വാക്കുകളും ആ യുവസംന്യാസിക്കുണ്ടായിരുന്നു. ധര്‍മ്മാധിഷ്ഠിതവും ത്യാഗമനോഭാവവും സേവന തല്‍പരതയും ആത്മീയജീവിതത്തിന്റെ അടിത്തറയാണെന്ന് സ്വാമിജിയുടെ വാക്കുകളിലൂടെ മാര്‍ഗരറ്റ് മനസ്സിലാക്കി. താന്‍ എന്താണോ അന്വേഷിച്ചിരുന്നത് അത് തനിക്ക് സ്വാമികളിലൂടെ ലഭിക്കുന്നതാണെന്ന തിരിച്ചറിവില്‍ ശിഷ്ടജീവിതം സ്വാമികളുടെ മാര്‍ഗ്ഗത്തിലൂടെ ആയിരിക്കുമെന്ന് മാര്‍ഗരറ്റ് തീര്‍ച്ചയാക്കി.

ഭാരതത്തിലെത്തിയ മാര്‍ഗരറ്റിന് ശ്രീരാമകൃഷ്ണദേവനെ കൂടുതല്‍ അറിയുവാനും ശാരദാദേവിയുമായി അടുത്തിടപഴകുന്നതിനും കഴിഞ്ഞു. സമര്‍പ്പിതജീവിതം എപ്രകാരമെന്നും സ്‌നേഹവും കരുണയും മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്കുന്ന രീതിയും ശാരദാദേവി എന്ന അമ്മയിലൂടെ അറിഞ്ഞു. പാശ്ചാത്യവനിതയായിരുന്ന മാര്‍ഗരറ്റിന് ഭാരതത്തില്‍ നിവേദിത യായി ജീവിക്കാന്‍ ആദ്യം വേണ്ടിയിരുന്നത് ഒരു ഹിന്ദു വനിതയാവുക എന്നതായിരുന്നു. സാരി ധരിച്ചും കൈകൊണ്ട് ഭക്ഷണം കഴിച്ചും നിലത്തുകിടന്നുറങ്ങിയും തന്റെ ജീവിതചര്യയെ പരിവര്‍ത്തന വിധേയമാക്കി.
‘തന്റെ ഉള്ളിലുള്ള അനന്തശക്തിയെ പ്രകാശിപ്പിക്കുക, അതിനായുള്ള ശക്തി സംഭരിച്ച് കഠിനതപസ്സിലൂടെ സ്വയംപ്രാപ്തയാവുക’. സ്വാമികളുടെ വാക്കുകള്‍ മാര്‍ഗരറ്റിന് ആത്മവിശ്വാസമായി.

തന്റെ വിചാര വികാരങ്ങളെ ലഘു തരമാക്കി, കോപ,വിദ്വേഷാദി സ്വഭാവങ്ങളെ അടക്കി സ്വയം പരിവര്‍ത്തന വിധേയമായ ഒരു മനസ്സിന്നുടമയാകാനുള്ള പരിശീലനത്തില്‍ മാര്‍ഗരറ്റ് വിജയിച്ചു. വിവേകാനന്ദസ്വാമികളുടെ അനുഗ്രഹവും ആദര്‍ശനിഷ്ഠയോടെയുള്ള ജീവിതവും സേവനതല്‍പരതയും നിവേദിതയ്‌ക്കു തന്റെ ഭാരതീയ ജീവിതത്തിന് മാതൃകയായി.
ഭാരതത്തെ തന്റെ മാതൃരാജ്യമായി കണ്ട് ജനങ്ങളിലേക്കിറങ്ങി സ്‌നേഹത്തിന്റേയും സേവനത്തിന്റേയും വഴികളിലൂടെ 14 വര്‍ഷക്കാലം നിവേദിത ഭാരതത്തിന് സമര്‍പ്പിക്കപ്പെട്ടവളായി ജീവിച്ചു. ജനങ്ങളുടെ ഭൗതികവും ആദ്ധ്യാത്മികവുമായ ഉന്നതി ലക്ഷ്യമാക്കി പ്രവര്‍ത്തനനിരതയായ നിവേദിത ദേശീയബോധവും സ്വഭാവരൂപീകരണവും വരും തലമുറയില്‍ വളര്‍ത്തിയെടുക്കുന്നത് വിദ്യാലയം സ്ഥാപിച്ചും വിധവാ, ബാലികമാരുടെ ദുരിതപൂര്‍ണമായ ജീവിതത്തിനു പരിഹാരമായി മാതൃമന്ദിരങ്ങള്‍ നിര്‍മിച്ചും അശരണര്‍ക്ക് ആശ്രയമായും പ്രഭാഷണങ്ങളിലൂടെയും എഴുത്തുകളിലൂടെയും തന്റെ കര്‍മ്മമണ്ഡലത്തില്‍ സജീവമായിരുന്നു. വിവേകാനന്ദസ്വാമികളുടെ പ്രഭാഷണങ്ങളും പ്രഭാഷണങ്ങളും ഉപദേശങ്ങളും വരുംതലമുറയ്‌ക്ക് പ്രയോജനപ്രദമാകുമാറ് സമാഹരിച്ചും ശ്രീരാമകൃഷ്ണ ദര്‍ശനങ്ങളെ പ്രചരിപ്പിക്കുക, ആധ്യാത്മിക പ്രഭാഷണങ്ങളിലൂടെ ജനങ്ങളെ പ്രബുദ്ധരാക്കുക, അശരണര്‍ക്ക് തുണയാവുക,അ ദേശീയ ബോധം വളര്‍ത്തുക, മാനവരാശിയെ ഒന്നായി കാണുക, സ്‌നേഹവും കരുണയും ആശ്വാസവും നല്‍കി സ്വജനങ്ങളെ പുലര്‍ത്തുക തുടങ്ങി വിവിധ പ്രവര്‍ത്തനമണ്ഡലങ്ങളില്‍ അവര്‍ ശോഭിച്ചു. ഭഗവത്ഗീതയുടെ മഹത്വം ഉള്‍ക്കൊണ്ട് സ്വജനങ്ങളോട് പറഞ്ഞു: ‘നിങ്ങളുടെ കൈയില്‍ ഏറ്റവും ശക്തമായ, സമര്‍ഥമായ ഒരു ഉപകരണമുണ്ട്. അത് നിങ്ങളുടെ നിത്യ ജീവിതത്തില്‍ പ്രായോഗികമാക്കുക’.

വിദേശത്തു ജനിച്ച് സ്വാമി വിവേകാനന്ദനിലൂടെ സനാതന ധര്‍മ്മത്തില്‍ ആകൃഷ്ടയായി ഭാരതഭൂമി തന്റെ കര്‍മ്മമണ്ഡലമാക്കി ഏതാണ്ട് ഒന്നരദശാബ്ദക്കാലം ഭാരതത്തില്‍ സമര്‍പ്പിതജീവിതം നയിച്ച, സ്വാമി വിവേകാനന്ദന്റെ ആത്മീയപുത്രി ഭഗിനി നിവേദിത 1911 ഒക്ടോബര്‍ 13ന് 44ാം വയസ്സില്‍ ദിവംഗതയായായി. ആ ധന്യ ജീവിതത്തെ അനുസ്മരിച്ചുകൊണ്ട് മഹാകവി രവീന്ദ്രനാഥ ടാഗോര്‍ പറഞ്ഞു: ‘അവര്‍ (നിവേദിത) ജനങ്ങള്‍ക്ക് മാതാവാണ.് നമ്മള്‍ സമയവും പണവും ജീവിതം പോലും നല്കും. പക്ഷേ ഹൃദയം നല്കാന്‍ നമുക്ക് കഴിയുന്നില്ല. അവരെപ്പോലെ ജനങ്ങളെ യഥാര്‍ത്ഥമായും സമീപസ്ഥമായും മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല.’

(മാതൃസമിതി- കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ട്രഷററാണ് ലേഖിക)

Tags: Bhagini Nivedita'Dedicated to India'Swami Vivekananda
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് തിരുവനന്തപുരം കവടിയാര്‍ വിവേകാനന്ദ പ്രതിമയില്‍ കേന്ദ്രമന്ത്രി സുരേഷ്‌ഗോപി 
ഹാരാര്‍പ്പണം നടത്തുന്നു
Kerala

സ്വാമി വിവേകാനന്ദന്‍ തലമുറകളെ പ്രചോദിപ്പിക്കുന്ന മഹാത്മാവ്: കേന്ദ്രമന്ത്രി

India

സ്വാമി വിവേകാനന്ദനെ സ്റ്റാലിന്‍ അവഹേളിച്ചു

Samskriti

ത്രിവേണീ സംഗമത്തിലെ ഏകാന്തധ്യാനം

1) ബാലഗോകുലം തിരുവനന്തപുരം ഗ്രാമം ഗോകുലജില്ലയില്‍ ഭഗിനി നിവേദിതം 2024 കന്യാകുമാരി വിവേകാനന്ദകേന്ദ്രം ദക്ഷിണ പ്രാന്തം സംഘാടക രാധാ ദീദി ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു. തിരുവനന്തപുരം ഗ്രാമം ഗോകുല ജില്ലാ ഭഗിനിപ്രമുഖ സിന്ധു നാഗേന്ദ്രന്‍, ജില്ലാ ബാലസമിതി അധ്യക്ഷ  ശ്രീപാര്‍വതി സമീപം (2) ഭഗിനി നിവേദിത ജയന്തിയോടനുബന്ധിച്ച് ബാലഗോകുലം തിരുവനന്തപുരം മഹാനഗരം സംഘടിപ്പിച്ച ഭഗിനി സമ്മേളനം ഡോ. മഞ്ജു എം. തമ്പി ശ്രീകൃഷ്ണവിഗ്രഹത്തില്‍ മാല ചാര്‍ത്തി ഉദ്ഘാടനം ചെയ്തപ്പോള്‍. വട്ടിയൂര്‍ക്കാവ് നഗര്‍ ഭഗിനി പ്രമുഖ ഐശ്വര്യ, ദക്ഷിണ കേരളം ഭഗിനി പ്രമുഖ ആര്‍.കെ. രമാദേവി, ഗോകുലജില്ല ഭഗിനി പ്രമുഖ അപര്‍ണ ഷാജി സമീപം
Thiruvananthapuram

നിവേദിതം 2024:  ഭഗിനി നിവേദിതയെ മാതൃകയാക്കി സ്ത്രീകള്‍ പ്രവര്‍ത്തിക്കണം: ഡോ. മഞ്ജു എം. തമ്പി

കലൂര്‍ പാവക്കുളം മഹാദേവക്ഷേത്ര അങ്കണത്തില്‍ സംഘടിപ്പിച്ച ബാലഗോകുലം കൊച്ചി മഹാനഗരം ഭഗിനി സംഗമം നിവേദിതം- 24 ഉദ്ഘാടനം ചെയ്ത് പ്രൊഫ. സരിത അയ്യര്‍ സംസാരിക്കുന്നു. രാജേശ്വരി ജി. സോമനാഥന്‍, ഡോ. എന്‍. ഉണ്ണിക്കൃഷ്ണന്‍ സമീപം
Parivar

ധർമ്മ ബോധം ഉറപ്പിക്കാനാണ് ഭഗിനി നിവേദിത സ്വജീവിതം സമർപ്പിച്ചത്: സരിത അയ്യർ

പുതിയ വാര്‍ത്തകള്‍

ഷഹബാസ് കൊലക്കേസ് പ്രതികളുടെ എസ് എസ് എല്‍ സി പരീക്ഷാ ഫലം തടഞ്ഞു

പാക് ഡ്രോണ്‍ ആക്രമണശ്രമത്തിന് തിരിച്ചടിയുമായി ഇന്ത്യ

പാക് ഡ്രോണുകളെത്തിയത് ഇന്ത്യയിലെ 26 നഗരങ്ങളില്‍, ശക്തമായി പ്രതിരോധിച്ച് ഇന്ത്യ

“ഇന്ത്യയ്‌ക്കൊപ്പം ഒന്നിച്ച് ഞങ്ങള്‍ നില്‍ക്കും”- കരീന, കത്രീനകൈഫ്, ദീപികാപദുകോണ്‍….ബോളിവുഡ് വനിതകള്‍ സിന്ദൂരം മായ്ച്ചതിനെതിരെ

ഇന്ത്യയുടെ ദേഹത്ത് തൊട്ടാല്‍….: നടന്‍ ജയസൂര്യ

തൃശൂരില്‍ ബൈക്ക് കെഎസ്ആര്‍ടിസി ബസിലിടിച്ച് യുവാവ് മരിച്ചു

തൃശൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്

നിയന്ത്രണരേഖയിലെ പാകിസ്ഥാന്‍ വെടിവയ്‌പ്പില്‍ ജവാന് വീരമൃത്യു

166 പേരെ കൊന്ന മുംബൈ ഭീകരാക്രമണത്തിലെ പ്രതി പാകിസ്ഥാന്‍ ഭീകരനായ തഹാവൂര്‍ ഹുസൈന്‍ റാണ (വലത്ത്)

ഓപ്പറേഷന്‍ സിന്ദൂരില്‍ പാകിസ്ഥാന്‍ തീവ്രവാദകേന്ദ്രങ്ങളുടെ ലൊക്കേഷന്‍ കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞത് തഹാവൂര്‍ ഹുസൈന്‍ റാണയില്‍ നിന്നും

രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനം റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies