തിരുവല്ല: ശ്രീവല്ലഭക്ഷേത്രത്തിലെ അതിപുരാതനമായ ജലവന്തിക്കുളത്തില്‍ (തീര്‍ത്ഥക്കുളം)നിന്നും അതിപുരാതനമായ വിഗ്രഹങ്ങള്‍ കണ്ടെത്തി. ദേവപ്രശ്ന വിധിപ്രകാരമുള്ള ശുദ്ധിക്രിയകളുടെ ഭാഗമായി കുളംവറ്റിച്ചപ്പോഴാണ് വിഷ്ണു വിഗ്രഹവും സാളഗ്രാമങ്ങളും ബാണലിംഗങ്ങളും കണ്ടെടുത്തത്. ചതുര്‍ബാഹുവായ വിഗ്രഹം ക്ഷേത്രത്തിലെ പ്രതിഷ്ഠാ സങ്കല്‍പ്പവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ശംഖ്, ചക്രം, ഗദ, പദ്മം എന്നിവ ധരിച്ച് ഇരിക്കുന്ന രൂപത്തിലാണ് വിഗ്രഹങ്ങള്‍ കണ്ടെത്തിയത്. വിഗ്രഹത്തിന് നൂറ്റാണ്ടുകളുടെ പഴക്കം ഉണ്ടെന്നാണ് പറയപ്പെടുന്നത്. ലോഹത്തില്‍ തീര്‍ത്ത വിഗ്രഹം ശില്പ ചാതുരികൊണ്ട് ഏറെ ശ്രദ്ധേയമാണ്. തന്ത്രി കുഴിക്കാട്ടില്ലത്ത് അഗ്നിശര്മന് വാസുദേവന്‍ ഭട്ടതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ നടന്ന പൂജകള്‍ക്ക് ശേഷം വിഗ്രഹം വീണ്ടും കുളത്തില്‍ പ്രതിഷ്ഠിച്ചു. ക്ഷേത്രത്തിന്റെ പൂജാവിധികളില്‍ വളരെ പ്രാധാന്യമാണ് ഈ കുളത്തിന് ഉള്ളത്. പൂജാവേളയില്‍ പുരോഹിതര്‍ക്ക് മാത്രമേ ഇവിടേക്ക് പ്രവേശനമുള്ളു. ക്രിയാചടങ്ങുകള്ക്ക് മുമ്പ് ജലവന്തിക്കുളത്തില്‍ മുങ്ങി സങ്കല്പ പൂജയ്ക്ക് ശേഷമാണ് ശ്രീകോവിലിലേക്ക് പുരോഹിതര്‍ കയറാന്‍ പാടുള്ളുവെന്ന് വ്യവസ്ഥയുണ്ട്. മൂന്ന് നേരം ഇവിടെയും നിവേദ്യം സങ്കല്പിച്ച് ശ്രീബലി തൂകാറുണ്ട്.
തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തിലെ അതിപുരാതനമായ ജലവന്തിക്കുളത്തില്‍ നിന്നും വീണ്ടെടുത്ത വിഷ്ണുവിഗ്രഹം
പ്രതികരിക്കാൻ ഇവിടെ എഴുതുക: