ടെല്‍അവീവ്: ഇസ്രായേല്‍-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഗാസ മുനമ്പിലുടനീളം പ്രവര്‍ത്തനമാരംഭിച്ച ക്യാമ്പുകളില്‍ ആറ് ലക്ഷത്തിലധികം അഭയാര്‍ത്ഥികള്‍ തിങ്ങിപ്പാര്‍ക്കുന്നതായി ഐക്യരാഷ്ട്രസഭ. പലയിടങ്ങളിലും ഉള്‍ക്കൊള്ളാവുന്നതിന്റെ മൂന്നിരട്ടിവരെ ആള്‍ക്കാരാണ് താമസിക്കുന്നത്. ഇവരുടെ സുരക്ഷയും ആരോഗ്യ പ്രശ്നങ്ങളും ആശങ്കയിലാണെന്നും യുഎന്‍ അറിയിച്ചു.
അതിനിടെ, ഈജിപ്തിന്റെ അതിര്‍ത്തി പ്രദേശമായ താബയില്‍ മിസൈല്‍ പതിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. ആരോഗ്യകേന്ദ്രത്തിന് സമീപമാണ് സംഭവം. ഇത് യെമനില്‍ നിന്നുള്ളതാകാമെന്ന് ഐഡിഎഫ് വക്താവ് ഡാനിയല്‍ ഹഗാരി അറിയിച്ചു.
അതേസമയം, ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിനായി അവര്‍ക്കെന്തെങ്കിലും നല്കാന് തയാറാണെന്ന് ഇസ്രായേല്‍ ഖത്തറിനെ അറിയിച്ചതായി റിപ്പോര്‍ട്ട്. ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി എന്താണ് ഇസ്രായേല്‍ നല്‍കുകയെന്ന് വ്യക്തമല്ല.
ഹമാസ് ഉപയോഗിക്കുമെന്നതിനാല്‍, ഗാസയിലേക്ക് ഇന്ധനം നല്കാന് കഴിയില്ലെന്ന് കഴിഞ്ഞ ദിവസം ജറുസലേം അറിയിച്ചിരുന്നു. കഴിഞ്ഞ രണ്ടുദിവസത്തിനിടെ നാല് ബന്ദികളെ ഹമാസ് വിട്ടയച്ചിരുന്നു. വെടിനിര്‍ത്തലിനൊപ്പം തടവില്‍ കഴിയുന്നവരെ വിട്ടുകിട്ടാനും ഗാസയിലേക്ക് ഇന്ധനമെത്തിക്കുന്നതിനുമായി ഹമാസ് ശ്രമിക്കുന്നുണ്ട്.
ഇന്നലെയും റഫ അതിര്‍ത്തി വഴി ഗാസയിലേക്ക് സഹായമെത്തിച്ചു. പത്ത് ട്രക്കുകകളാണ് ഇന്നലെ ഗാസയില്‍ പ്രവേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: