സൂറിച്ച്: ഫിഫ ലോക ഫുട്ബോള്‍ റാങ്കില്‍ ലോകചാമ്പ്യന്മാരായ അര്‍ജന്റീന ഒന്നാമത് തുടരുന്നു. ഖത്തര്‍ ലോകകപ്പ് റണ്ണറപ്പുകളായ ഫ്രാന്‍സ് ആണ് രണ്ടാമത്. മുന്‍പ് അഞ്ച് തവണ ലോകകിരീടം നേടിയിട്ടുള്ള ബ്രസീല്‍ മൂന്നാം സ്ഥാനത്താണ്. ഇന്നലെയാണ് ഫിഫ ഏറ്റവും പുതിയ റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തിയത്.
1861.29 പോയിന്റ് നേടിയാണ് അര്‍ജന്റീന ഒന്നാം സ്ഥാനത്ത് തുടരുന്നത്. ലോകകിരീടം നേടിയത് മുതല്‍ ഇതുവരെ ടീം പരാജയമറിഞ്ഞിട്ടില്ല. 2026 ലോകകപ്പ് യോഗ്യതയ്ക്കുള്ള മത്സരത്തിലും ടീം വിജയക്കുതിപ്പ് തുടരുകയാണ്. 1853.11 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തുടരുന്ന ഫ്രാന്‍സ് നിലവില്‍ 2024 യൂറോയ്ക്ക് യോഗ്യത ഉറപ്പാക്കി കഴിഞ്ഞു.
ലാറ്റിനമേരിക്കന്‍ കരുത്തരായ ബ്രസീല്‍ മൂന്നാമതെത്തിയപ്പോള്‍ തൊട്ടുപിന്നില്‍ ഇംഗ്ലണ്ട് ആണ്. ഖത്തര്‍ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരായ ക്രൊയേഷ്യ ആദ്യ പത്തില്‍ ഇടംകണ്ടെത്തി. അഞ്ച് മുതല്‍ ഒമ്പത് വരെ റാങ്കില്‍ ബെല്‍ജിയം, പോര്‍ചുഗല്‍, നെതര്‍ലന്‍ഡ്സ്, സ്പെയിന്, ഇറ്റലി ടീമുകള്‍ നിലകൊള്ളുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: