തൃശൂര്‍: കല്യാണ്‍ ജുവലറി ഉടമ കല്യാണരാമന് കുടുംബത്തിന്റെ നവരാത്രി മഹോത്സവം ഇത്തവണയും സര്‍വ്വ പ്രൗഢിയോടെയും അരങ്ങേറി. ചലച്ചിത്രമേഖലയിലെ സൂപ്പര്‍താരങ്ങള്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു.
അജയ് ദേവ്ഗന്‍, കത്രീന കൈഫ്, കൃതി സനോന്‍, ജാന്‍വി കപൂര്‍, ശില്പ ഷെട്ടി, അക്കിനേനി നാഗാര്‍ജുന, രശ്മിക മന്ദാന തുടങ്ങി നിരവധി താരങ്ങളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായിരുന്നു ആഘോഷങ്ങള്‍. ഈ വര്‍ഷത്തെ നവരാത്രി ആഘോഷങ്ങള്‍ പാവകളുടെയും പ്രതിമകളുടെയും ഉത്സവ പ്രദര്‍ശനമായ ‘ബൊമ്മക്കൊലു’ പ്രദര്‍ശിപ്പിക്കുന്ന പാരമ്പര്യം കല്യാണരാമന് കുടുംബം നിലനിര്‍ത്തി.
ടൊവിനോ തോമസ്, വരലക്ഷ്മി, സാനിയ ഇയ്യപ്പന്‍, വിക്രം പ്രഭു, നാഗ ചൈതന്യ, റെജീന കസാന്ദ്ര, നീരജ് മാധവ്, നൈല ഉഷ, ശ്രുതി രാമചന്ദ്രന്, കല്യാണി പ്രിയദര്ശന്, സംവിധായകന് സത്യന് അന്തിക്കാട്, സംഗീത സംവിധായകന് ഔസേപ്പച്ചന്, മേനക, സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: