ഹാങ്ഷൗ: ചൈനയിലെ ഹാങ്ഷൗവില്‍ നടന്നുവരുന്ന ഏഷ്യന്‍ പാരാ ഗെയിംസില്‍ 11 സ്വര്‍ണവും 15 വെള്ളിയും 24 വെങ്കലവും ഉള്‍പ്പെടെ 50 മെഡലിലെത്തി ഇന്ത്യ. വനിതകളുടെ 61 കിലോഗ്രാം പവര്‍ലിഫ്റ്റിംഗില്‍ സൈനബ് ഖാത്തൂണ്‍ വെളളി മെഡല്‍ നേടി. പുരുഷന്മാരുടെ എഫ് 64 ജാവലിന്‍ ത്രോ ഇനത്തില്‍ സുമിത് ആന്റില്‍ 73.29 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണം നേടി. അതേ ഇനത്തില്‍ പുഷ്‌പേന്ദ്ര സിംഗ് വെങ്കലം സ്വന്തമാക്കി.
പുരുഷന്മാരുടെ എഫ് 37/38 ജാവലിന്‍ ത്രോയില്‍ 55.97 മീറ്റര്‍ എറിഞ്ഞ് ഇന്ത്യയുടെ ഹനായ് രണ്ടാം സ്വര്‍ണം നേടി. പുരുഷന്മാരുടെ റികര്‍വ് ആര്‍ച്ചറിയില്‍ ഇന്ത്യന്‍ ജോഡികളായ ഹര്‍വീന്ദര്‍ സിംഗും സാഹിലും വെള്ളി നേടി. വനിതകളുടെ എ54/55 ഡിസ്‌കസ് ത്രോയില്‍ 18.17 മീറ്ററര്‍ ദീരം കണ്ടെത്തിയാണ് പൂജ വെള്ളി നേടിയത്. വനിതാ ഡബിള്‍സ് കോമ്പൗണ്ട് അമ്പെയ്‌ത്ത് ടീം ഇനത്തില്‍ ശീതളും ഷരിതയും ഫൈനലില്‍ ചൈനയോട് പരാജയപ്പെട്ട് വെള്ളി കൊണ്ട് തൃപ്തിപ്പെട്ടു. പുരുഷ ഡബിള്‍സ് അമ്പെയ്‌ത്തില്‍ രാകേഷ് കുമാറും സൂരജ് സിംഗ് സഖ്യവും വെള്ളി നേടി.
വനിതകളുടെ നാലാം ക്ലാസ് ടേബിള്‍ ടെന്നീസ് ഇനത്തില്‍ ചൈനയുടെ ഗു സിയാവോടനോട് പരാജയപ്പെട്ട ഭവിന പട്ടേലിന് വെങ്കലം ലഭിച്ചു.
ബാഡ്മിന്റണ്‍ മിക്‌സഡ് ഡബിള്‍സില്‍ പ്രമോദ് ഭഗത്-മനീഷ രാമദാസ് സഖ്യം വെങ്കലവും എസ്എല്‍ 3 ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ മാനസി ജോഷിയും വൈഷ്ണവിയും വെങ്കലവും നേടി. വനിതകളുടെ എഫ് 54/55 ഡിസ്‌കസ് ത്രോയില്‍ സാക്ഷി കസന വെങ്കലം നേടിയപ്പോള്‍ പുരുഷന്മാരുടെ ടി 35 200 മീറ്ററില്‍ നാരായണ്‍ താക്കൂറും പുരുഷന്മാരുടെ ടി 37 200 മീറ്ററില്‍ ശ്രേയാന്‍ഷ് ത്രിവേദിയും വെങ്കലം നേടി. ടേബിള്‍ ടെന്നീസ് പുരുഷ വിഭാഗം സിംഗിള്‍ ഇനത്തില്‍ സന്ദീപ് ഡാംഗി വെങ്കലം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: