ദല്‍ഹി: റോഡപകടത്തെ തുടര്‍ന്ന് അബോധാവസ്ഥയിലാവുകയും വെന്റിലേറ്ററില്‍ കഴിയുകയുമായിരുന്ന 22 കാരിയായ യുവതി പ്രസവിച്ചു. ദല്‍ഹി എയിംസിലെ ട്രോമസെന്ററില്‍ ഡോക്ടര്‍മാരുടെ അക്ഷീണ പ്രയത്നത്തിന്റെ ഫലമായി സിസേറിയനിലൂടെ ആരോഗ്യമുള്ള ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. കുഞ്ഞിനെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്.
നോയിഡ സ്വദേശിനിയായ നന്ദിനി തിവാരി എന്ന യുവതി മെഡിക്കല്‍ ചെക്കപ്പിന് ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. ആ സമയം അവര്‍ 39 ആഴ്ചയും അഞ്ച് ദിവസവും ഗര്‍ഭിണിയായിരുന്നു. ഇ-റിക്ഷയില്‍ നിന്ന് വീണ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നന്ദിനിയെ ഒക്ടോബര്‍ 17 ന് അബോധാവസ്ഥയില്‍ എയിംസ് ട്രോമ സെന്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
സിടി സ്കാനില്‍ തലച്ചോറിന്റെ ഇടതുവശത്ത് നേര്‍ത്ത രക്തം കട്ടപിടിക്കുന്നതിന്റെയും വീക്കത്തിന്റെയും സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് യുവതിയെ ഇന്‍ട്യൂബേറ്റ് ചെയ്ത് വെന്റിലേറ്റര്‍ സപ്പോര്‍ട്ടിലാക്കി. ഗൈനക്കോളജി വിഭാഗത്തിന്റെ പരിചരണത്തിലുടെ സ്ഥിതി മെച്ചപ്പെട്ടപ്പോഴാണ് പ്രസവം നടത്താന്‍ നിര്‍ദേശിച്ചത്. ഉടനെതന്നെ ഹോസ്പിറ്റലിലെ വിവിധ വിഭാഗത്തിലെ ഡോക്ടര്‍മാരുടെ സംഘം രൂപീകരിച്ചു. അവരുടെ നേത്യത്വത്തിലാണ് ഓപ്പറേഷനുകള്‍ തുടര്‍ന്നത്. ഇതിലൂടെ രണ്ട് ജീവനുകളും രക്ഷപ്പെടുത്താന്‍ സാധിച്ചു. യുവതിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയെങ്കിലും ഐസിയുവില്‍ തുടരുകയാണ്. ഇവരെ ഒരാഴ്ചയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്ന് ന്യൂറോ സര്‍ജറി വിഭാഗത്തിലെ പ്രൊഫ. ഡോ. ദീപക് ഗുപ്ത പറഞ്ഞു.
യുവതി ഇപ്പോഴും ഐസിയുവില്‍ ബോധാവസ്ഥയില്‍ തുടരുകയാണെങ്കിലും ഓരോ ദിവസവും മൂന്ന് മണിക്കൂര്‍ കൂടുമ്പോള്‍ കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നുണ്ടെന്നും ഡോ ഗുപ്ത ദേശീയ മാധ്യമത്തോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: