ചെന്നൈ: ശ്രീലങ്കന്‍ മനുഷ്യക്കടത്ത് കേസില്‍ ഒളിവിലായിരുന്ന ഒരു പ്രതിയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പിടികൂടി. ഹാജ നജര്ഭീദന് എന്ന മുഹമ്മദ് ഇമ്രാന് ഖാന് (39) ആണ് പിടിയിലായത്. എന്‍ഐഎയുടെ അബസ്കോണ്ടര് ട്രാക്കിങ് ടീം തമിഴ്നാട്ടിലെ തേനി ജില്ലയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
2021 ജൂണ്‍ മുതല്‍ ഇമ്രാന് ഖാന് ഒളിവിലായിരുന്നു. എന്‍ഐഎയുടെ ബെംഗളൂരു എടിടി കുറേ മാസങ്ങളായി ഇമ്രാന് ഖാന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചിരുന്നു. തമിഴ്നാട്ടിലെ രാമനാഥപുരം സ്വദേശിയായ ഇമ്രാന് ഖാന് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് വിവിധ നിയമ നിര്‍വഹണ ഏജന്‍സി അന്വേഷിത്തിരുന്ന പിടികിട്ടാപുള്ളിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: