പോത്തന്‍കോട്: മുപ്പത്തിയൊന്‍പതാമത് സംന്യാസദീക്ഷ വാര്‍ഷികദിനമായ നാളെ ശാന്തിഗിരി ആശ്രമത്തില്‍ പുതുതായി 22 ബ്രഹ്മചാരിണികള്‍ സന്ന്യാസം സ്വീകരിക്കും. ഇവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസയറിയിച്ചു.
ശാന്തിഗിരിയിലെ സംന്ന്യാസദീക്ഷ സ്ത്രീശാക്തീകരണത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയാണെന്നും നവജ്യോതി കരുണാകരഗുരുവിന്റെ ഉന്നതമായ ആദര്‍ശങ്ങളുടെ സാക്ഷ്യപത്രമാണ് ഈ സുപ്രധാന സംഭവമെന്നും പ്രധാനമന്ത്രി സന്ദേശത്തില്‍ പറഞ്ഞു.
രാവിലെ 9ന് സഹകരണമന്ദിരത്തില്‍ നടക്കുന്ന ചടങ്ങില്‍ ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാന തപസ്വിനി ബ്രഹ്മചാരിണികളായ ഡോ. റോസി നന്ദി, ശാലിനി പ്രുതി, ഗുരുചന്ദ്രിക വി., വന്ദിത സിദ്ധാര്ത്ഥന്, വന്ദിത ബാബു, ഡോ. നീതു പി.സി., വത്സല കെ.വി., ജയപ്രിയ പി.വി., ലിംഷ കെ., സുകൃത എ., പ്രസന്ന വി., കൃഷ്ണപ്രിയ എ.എസ്., കരുണ എസ്.എസ്., ആനന്ദവല്ലി ബി.എം., സ്വയംപ്രഭ. ബി.എസ്., കരുണ പി.കെ., മംഗളവല്ലി സി.ബി., പ്രിയംവദ ആര്.എസ്., ഷൈബി എ.എന്‍., സജിത പി.എസ്., അനിത എസ്., രജനി ആര്.എസ്. എന്നിവര്‍ക്ക് ദീക്ഷ നല്‍കും. ഇതോടെ ആശ്രമത്തിന്റെ സംന്യാസ സംഘം 126 പേരാകും.
രാവിലെ ആറു മണിയുടെ ആരാധനയോടെ പ്രാര്ത്ഥനാസങ്കല്പ്പങ്ങള് ആരംഭിക്കും. ഏഴിന് താമര പര്‍ണശാലയില്‍ സംന്യാസസംഘത്തിന്റെയും നിയുക്തരായവരുടേയും പ്രത്യേക പുഷ്പാജ്ഞലി. ഒന്‍പതു മണിയുടെ ആരാധനയ്ക്ക് ശേഷം ദീക്ഷാവാര്‍ഷികം ചടങ്ങുകള്‍.
ഉച്ചയ്ക്ക് 12.30ന് അനുമോദന സമ്മേളനം കേന്ദ്ര മന്ത്രി വി. മുരളീധരന് ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രന് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സന്ന്യാസദീക്ഷ പ്രഖ്യാപനം മന്ത്രി ആന്റണി രാജു നിര്‍വഹിക്കും. മന്ത്രി ജി.ആര്. അനില്‍ വിശിഷ്ടാതിഥിയാകും.
ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ദീക്ഷാനാമം വിളംബരം ചെയ്യും. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യജ്ഞാന തപസ്വി, വൈസ് പ്രസിഡന്റ് സ്വാമി നിര്‍മ്മോഹാത്മ ജ്ഞാതപസ്വി എന്നിവര്‍ ചടങ്ങില്‍ സാന്നിധ്യമാകും. എ.എ. റഹീം എംപി മുഖ്യപ്രഭാഷണം നടത്തും.
ഡി.കെ. മുരളി എംഎല്‍എ, എം. വിന്‍സെന്റ് എംഎല്‍എ, പാളയം ഇമാം ഡോ. വി.പി. ഷുഹൈബ് മൗലവി, ബിലീവേഴ്സ് ചര്‍ച്ച് ആക്സിലറി ബിഷപ്പ് മാത്യൂസ് മോര് സില്വാനസ് എപ്പിസ്കോപ്പ, സ്വാമി ബ്രഹ്മാനന്ദ സരസ്വതി (ശ്രീരാമപാദാശ്രമം), സ്വാമി അഭയാനന്ദ (ചെമ്പഴന്തി ഗുരുകുലം), സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി തുടങ്ങി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: