കുറ്റിയാടി: വ്യക്തി നിര്‍മ്മാണത്തിലൂടെ സമാജപരിവര്‍ത്തനം സാദ്ധ്യമാക്കുകയും അതിലൂടെ സനാതന ധര്‍മ്മത്തിന്റെയും രാഷ്ട്രത്തിന്റെയും സംരക്ഷണം ഉറപ്പാക്കുകയാണ് ആര്‍എസ്എസ് ലക്ഷ്യമിടുന്നതെന്ന് ആര്‍എസ്എസ് പ്രാന്തപ്രചാരക് എസ്.സുദര്ശനന് പറഞ്ഞു.
ആര്‍എസ്എസ് കുറ്റിയാടി ഖണ്ഡ് വിജയദശമി മഹോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധര്‍മ്മസംരക്ഷണത്തിന്റെ സന്ദേശമാണ് വിജയദശമി നല്‍കുന്നത്. തിന്മയ്ക്ക് ആത്യന്തികമായി പരാജയമാണ് ഉണ്ടാകുകയെന്നത് ചരിത്രം തെളിയിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു
ഡോ. സ്മിത അദ്ധ്യക്ഷയായി. ഖണ്ഡ് സംഘചാലക് വി. സുഗുതന് പങ്കെടുത്തു. ഖണ്ഡ് കാര്യവാഹ് അര്ജ്ജുന് സ്വാഗതവും വൈശാഖ് പാലേരി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: