Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

അഭിമാനത്തിന്റെ ഗഗന്‍യാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2023, 09:00 am IST
inEditorial

മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഭാരതത്തിന്റെ ഗഗന്‍യാന്‍ ദൗത്യം അതിനിര്‍ണായകമായ ഒരു വിജയം നേടിയിരിക്കുകയാണ്. ബഹിരാകാശ യാത്രക്കിടെ ആപത്തുണ്ടായാല്‍ യാത്രികരെ സുരക്ഷിതരായി തിരിച്ചെത്തിക്കാനുള്ള ക്രൂ മൊഡ്യൂള്‍ പരീക്ഷണമാണ് ഇന്നലെ വിജയം കണ്ടത്. ഐഎസ്ആര്‍ഒ നടത്തിയ ടെസ്റ്റ് അബോര്‍ട്ട് മിഷന്‍-1 എന്ന ഈ പരീക്ഷണം വിജയമായതോടെ ചന്ദ്രയാന്‍ മൂന്നിനുശേഷം രാഷ്‌ട്രത്തിന്റെ അഭിമാനം വാനോളം ഉയര്‍ന്നിരിക്കുകയാണ്. കാലാവസ്ഥ പ്രതികൂലമായതോടെ റോക്കറ്റ് വിക്ഷേപണസമയം രണ്ട് തവണ മാറ്റിയെങ്കിലും ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍നിന്ന് കുതിച്ചുയര്‍ന്ന റോക്കറ്റില്‍നിന്ന് ഒന്നര മിനിറ്റിനുശേഷം ദൗത്യം ഉപേക്ഷിക്കണമെന്ന സന്ദേശത്തെത്തുടര്‍ന്ന് പതിനേഴ് കിലോമീറ്റര്‍ ഉയരത്തില്‍വച്ച് പേടകം വേര്‍പെടുകയായിരുന്നു. പാരാഷൂട്ടുകളില്‍ തൂങ്ങി പേടകം താഴെക്കിറങ്ങുകയും, ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുകയുമായിരുന്നു. ഇതോടെ കാത്തുനിന്ന നാവികസേനാംഗങ്ങള്‍ അവിടേക്ക് കുതിച്ച് മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ പേടകം വീണ്ടെടുക്കുകയും ചെയ്തു. ‘ലക്ഷ്യം നേടി, ദൗത്യം വിജയകരം’ എന്ന ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. എസ്. സോമനാഥ് സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചതോടെ ബഹിരാകാശ രംഗത്ത് ഭാരതം കൈവരിക്കാന്‍ ആഗ്രഹിക്കുന്ന അതിമഹത്തായ ഒരു ദൗത്യത്തിന്റെ വിജയത്തുടക്കം സംഭവിക്കുകയായിരുന്നു. ഗഗന്‍യാന്‍ യാഥാര്‍ത്ഥ്യമാക്കാന്‍ നാം ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണെന്നും, ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞര്‍ക്ക് അഭിനന്ദനങ്ങള്‍ നേരുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചത് ഒരു അഭിമാനനിമിഷത്തെ കുറിക്കുന്നു.

ഗഗന്‍യാനിന്റെ ഇപ്പോഴത്തെ വിക്ഷേപണം വിജയിച്ചതോടെ അമേരിക്ക, റഷ്യ, ചൈന എന്നിവയ്‌ക്കുശേഷം മനുഷ്യ ബഹിരാകാശ ദൗത്യത്തിന് തുടക്കം കുറിച്ചിരിക്കുന്ന നാലാമത്തെ രാജ്യമായി ഭാരതം മാറിയിരിക്കുകയാണ്. ബഹിരാകാശത്തേക്ക് മനുഷ്യരെ അയച്ച് മൂന്നു ദിവസം അവിടെ തങ്ങി സുരക്ഷിതമായി തിരിച്ചെത്തിക്കുകയാണ് ഗഗന്‍യാനിലൂടെ ലക്ഷ്യംവയ്‌ക്കുന്നത്. ഇതിനിടെ അപകടം സംഭവിച്ചാലുള്ള രക്ഷാദൗത്യത്തിന്റെ പരീക്ഷണമാണ് നടന്നതും വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതും. ഐഎസ്ആര്‍ഒ നാളിതുവരെ ഏറ്റെടുത്തിട്ടുള്ള ഏറ്റവും വലിയ ബഹിരാകാശ പദ്ധതിയാണ് ഗഗന്‍യാന്‍ എന്ന കാര്യം ശ്രദ്ധേയമാണ്. ഐഎസ്ആര്‍ഒ സ്വയം വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തിന്റെ വിജയം നമ്മുടെ ശാസ്ത്രജ്ഞര്‍ക്ക് വലിയ ആത്മവിശ്വാസവും, യുവാക്കള്‍ക്ക് വലിയ പ്രചോദനവും ശാസ്ത്രസാങ്കേതികവിദ്യക്ക് വലിയ ഉത്തേജനവും, സര്‍വ്വോപരി ജനങ്ങള്‍ക്ക് വലിയ അഭിമാനവും നല്‍കുന്നു. 400 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ പേടകമെത്തിച്ച് മൂന്നുപേര്‍ മൂന്ന് ദിവസം അവിടെ താമസിക്കാനാണ് പദ്ധതിയിടുന്നത്. ഇതിനുശേഷം തിരിച്ചുവരാനുള്ള വളരെ ശ്രമകരവും സങ്കീര്‍ണവും, ഉന്നത സാങ്കേതികവിദ്യയുടെ പിന്‍ബലം ആവശ്യമുള്ളതുമായ ഒരു ദൗത്യമാണ് ഗഗന്‍യാന്‍. പക്ഷേ ആത്മനിര്‍ഭരതയിലേക്ക് അതിവേഗം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഭാരതത്തിന് ഇത് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ ഇനിയാര്‍ക്കും സംശയമുണ്ടാവില്ല.

ഭാരതം ചന്ദ്രയാന്‍-3 വിജയകരമായി പൂര്‍ത്തിയാക്കിയപ്പോള്‍ ലോകം അത്ഭുതത്തോടെയാണ് അതിനെ കണ്ടത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഉപകരണങ്ങള്‍ എത്തിച്ച് പരീക്ഷണം നടത്താനും, ലോകം ഇന്നുവരെ കാണാത്ത ചന്ദ്രന്റെ വിവരങ്ങളും ചിത്രങ്ങളും ലഭിക്കാന്‍ ഇടയായതും ഭാരതത്തിന്റെ ശാസ്ത്രലോകത്തിനാണ്. രാഷ്‌ട്രത്തിന്റെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐഎസ്ആര്‍ഒ കൈവരിച്ച സ്വപ്‌നസമാനമായ ഈ നേട്ടം മറ്റ് പല രാഷ്‌ട്രങ്ങളും കലവറയില്ലാതെ അംഗീകരിച്ചപ്പോള്‍, നമ്മോട് ശത്രുത പുലര്‍ത്തുന്ന ചൈന മാത്രമാണ് അതില്‍ സംശയം പ്രകടിപ്പിച്ചത്. ഇതിലൂടെ അവര്‍ സ്വയം പരിഹാസ്യരാവുകയും ചെയ്തു. ബഹിരാകാശ രംഗത്ത് മറ്റു രാജ്യങ്ങള്‍ വര്‍ഷങ്ങളെടുത്ത് നേടിയ പലതും ചുരുങ്ങിയ കാലംകൊണ്ട് നേടാന്‍ ഭാരതത്തിന് കഴിഞ്ഞു എന്നതാണ് പ്രധാനം. ബഹിരാകാശത്ത് യാത്രികരെ എത്തിച്ച് തിരിച്ചുകൊണ്ടുവരാനുള്ള ഗഗന്‍യാന്‍ ദൗത്യത്തിനും ഭാരതം വിജയത്തുടക്കം കുറിച്ചതോടെ നമ്മുടെ ശാസ്ത്രജ്ഞരുടെ നാലുവര്‍ഷം നീണ്ട തപസ്സാണ് ഫലപ്രാപ്തിയിലെത്തിയിരിക്കുന്നത്. 9000 കോടി രൂപയാണ് ഗഗന്‍യാനിനുവേണ്ടി ഭാരതം നീക്കിവച്ചിട്ടുള്ളത്. 2035 ആകുമ്പോഴേക്കും നാം സ്വന്തമായി ബഹിരാകാശ നിലയം സജ്ജമാക്കും. ഇതിനുശേഷം അഞ്ചു വര്‍ഷത്തിനുള്ളില്‍ മനുഷ്യരെ ചന്ദ്രനില്‍ എത്തിക്കാനും പദ്ധതിയിട്ടിരിക്കുന്നു. കുറെക്കാലം മുന്‍പാണെങ്കില്‍ ഇങ്ങനെയൊക്കെ ചിന്തിക്കുന്നതും പറയുന്നതും വെറും അവകാശവാദങ്ങളായി മാത്രമേ ലോകം കാണുമായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ ഭാരതത്തിന് ഇതൊക്കെ കഴിയുമെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടിരിക്കുന്നു. എല്ലാ രംഗത്തും ഭാരതത്തിന്റെ കരുത്ത് കെട്ടഴിച്ചുവിട്ടിരിക്കുകയാണ്. മൂന്നാമത്തെ സാമ്പത്തികശക്തിയിലേക്ക് മുന്നേറുന്ന രാഷ്‌ട്രം ഇനിയങ്ങോട്ട് എന്തൊക്കെ അത്ഭുതങ്ങളാണ് കാഴ്ചവയ്‌ക്കാന്‍ പോകുന്നതെന്ന് കാത്തിരുന്നു കാണാം.

Tags: ISRONarendra ModiGaganyaan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭിന്നശേഷി പെൻഷൻ വർധിപ്പിച്ചു; ദേശീയ സാമൂഹ്യസഹായ പദ്ധതിയിൽ വൻ മാറ്റങ്ങൾ, 5 വർഷത്തേക്ക് 53,428 കോടി

India

കാനഡയുമായി തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധം: നരേന്ദ്രമോദി

India

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

India

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

India

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

മാസപ്പടിക്കേസ് : സര്‍ക്കാര്‍ നിലപാട് തെറ്റെന്ന് തെളിഞ്ഞു, ബന്ധപ്പെട്ടവര്‍ വിശദീകരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍

ക്ഷേമ പെന്‍ഷന്‍: പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് തദ്ദേശവകുപ്പ്

‘മുസ്ലീങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത് ‘ ; ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ അവര്‍ എതിര്‍ത്തോയെന്ന് മദ്രാസ് ഹൈക്കോടതി

ലൈംഗികാതിക്രമ പരാതി: നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയുടെ എല്ലാ ആവശ്യങ്ങളും സുപ്രീം കോടതി അംഗീകരിച്ചു

അച്ഛനുമായി വര്‍ഷങ്ങളായി മിണ്ടാതെ കഴിയുന്ന നേഹ ബോറയാണോ വിനീത് ശ്രീനിവാസന്‍ മകള്‍ക്ക് കണ്ടുവെച്ചിരിക്കുന്ന മാതൃക? കൊള്ളാം…

ആതിഖ് അഹമ്മദിന്റെ സാമ്രാജ്യം ഇനി ശ്രീകൃഷ്ണപുരി ; പേര് മാറ്റി , നിർധനർക്കുള്ള 602 വീടുകൾ നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി യോഗി ആദിത്യനാഥ്

ഞങ്ങൾക്ക് ഭരണം മാറണമെന്നാണ് ആഗ്രഹം ; ഇന്ത്യയിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് പ്രശാന്ത് ഭൂഷൺ

ഇന്ത്യയിൽ ബംഗ്ലാദേശ് മാതൃകയിൽ കലാപമുണ്ടാക്കിയാൽ തിരിച്ചടി ബുൾഡോസറുകൾ കൊണ്ടാകും : നേഹ ബോറയ്‌ക്കെതിരെ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടമാര്‍ ബംഗ്ലാദേശ് കലാപകാരിയെ പ്രശംസിച്ച നേഹ ബോറയ്ക്കെതിരെ പ്രതിഷേധിക്കുന്നു (ഇടത്ത്) റിപ്പോര്‍ട്ടര്‍മാരെ എതിര്‍ക്കുന്ന നേഹ ബോറയും അഭിജിത് ദീപ്കെയും (വലത്ത്)

“ഇന്ത്യയെ ബംഗ്ലാദേശാക്കാനാണോ ഉദ്ദേശ്യം?,” ചോദ്യവുമായി റിപ്പബ്ലിക് ടിവി ചാനലിന്റെ ഹര്‍ഷ് ത്രിവേദി; പരുങ്ങി അഭിജിത് ദീപ്കെയും നേഹ ബോറയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.