ന്യൂദല്‍ഹി :പാര്‍ലമെന്‍റില്‍ അദാനിയെ എതിര്‍ക്കുന്ന ചോദ്യങ്ങള്‍ ചോദിക്കുന്ന മഹുവ മൊയ്ത്ര അദാനിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ രാഹുല്‍ ഗാന്ധിയുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് യുവവ്യവസായി ദര്‍ശന്‍ ഹീരാനന്ദാനി. പാര്‍ലമെന്‍റ് സദാചാരസമിതിയ്‌ക്ക് നല്‍കിയ സത്യവാങ്മൂലത്തിലാണ് അദ്ദേഹം മഹുവ മൊയ്ത്രയെ സഹായിച്ചവരുടെ കാര്യത്തില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ പറഞ്ഞിരിക്കുന്നത്.
ബിസിനസ് റിപ്പോര്‍ട്ടര്‍ സുചേത ദലാല്‍ ഒട്ടേറെ സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ മഹുവ മൊയ്ത്രയ്‌ക്ക് നല്‍കിയിരുന്നതായി പറയുന്നു. ഷാര്‍ദൂല്‍ ഷ്രോഫ്, പല്ലവി ഷ്രോഫ് എന്നിവരും സ്ഥിതീകരിക്കാത്ത വിവരങ്ങള്‍ മഹുവ മൊയ്ത്രയ്‌ക്ക് നല്‍കിയിരുന്നു. -ഗര്‍ശന്‍ ഹീരാനന്ദാനി സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു.
ഫൈനാന്‍ഷ്യല്‍ ടൈംസ്, ബിബിസി, ന്യൂയോര‍്ക്ക് ടൈംസ് തുടങ്ങിയ അന്താരാഷ്‌ട്ര മാധ്യമസ്ഥാപനങ്ങളിലെ ജേണലിസ്റ്റുകളുമായി മഹുവ മൊയ്ത്ര അദാനിയെക്കുറിച്ച് വിവരങ്ങള്‍ തേടി നിരന്തരം ബന്ധപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയ്‌ക്ക് പുറമെ ശശി തരൂര്‍, പിനാകി മിശ്ര എന്നിവരുമായും അദാനിയ്‌ക്കെതിരെ വിവരങ്ങള്‍ കിട്ടാന്‍ മഹുവ മൊയ്ത്ര ബന്ധപ്പെട്ടിരുന്നു. – ദര്‍ശന്‍ ഹീരാനന്ദാനി പറയുന്നു.
സാധാരണ തങ്ങള്‍ക്കെതിരായ വിവാദങ്ങള്‍ മൗനം പാലിക്കുന്നതാണ് അദാനി ഗ്രൂപ്പിന്റെ രീതി. പക്ഷെ ഇക്കുറി മഹുവ മൊയ്ത്ര അദാനി വിരുദ്ധ ബിസിനസുകാരനില്‍ നിന്നും പണം വാങ്ങി അദാനിയെ എതിര്‍ക്കുന്ന ചോദ്യങ്ങള്‍ പാര്‍ലമെന്‍റില്‍ ചോദിച്ചു എന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ അദാനി ഗ്രൂപ്പ് ഒരു വാര്‍ത്താക്കുറിപ്പുമായി രംഗത്തെത്തിയിരുന്നു. അസാധാരണനീക്കമായിരുന്നു അദാനി ഗ്രൂപ്പിന്‍റേത്. “ഞങ്ങളുടെ സല്‍പ്പേര് കളങ്കപ്പെടുത്താന്‍ ചില വ്യക്തികളും ഗ്രൂപ്പുകളും രാപ്പകലില്ലാതെ കഠിനാധ്വാനം ചെയ്യുന്നുണ്ട്.” – ഇതാണ് അദാനി ഗ്രൂപ്പ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലെ പ്രധാന പരാമര്‍ശം. അദാനിയെ തകര്‍ക്കാന്‍ രാഷ്ടീയക്കാര്‍, ബിസിനസുകാര്‍, ജേണലിസ്റ്റുകള്‍ എന്നിവരടങ്ങുന്ന സംഘം അഹോരാത്രം പണിയെടുക്കുകയാണെന്ന വാര്‍ത്ത സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. മാത്രമല്ല, ഇന്ത്യയ്‌ക്കകത്തെ വാര്‍ത്താമാധ്യമങ്ങളേക്കാള്‍ അന്താരാഷ്‌ട്ര വാര്‍ത്താമാധ്യമങ്ങളാണ് കൂടുതല്‍ ഇതിനായി പരിശ്രമിക്കുന്നത്. അതില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരായ ജേണലിസ്റ്റുകളും ചില എന്‍ജിഒകളും മതപരിവര്‍ത്തനലോബിയും ഇതിനായി അന്താരാഷ്‌ട്രമാധ്യമങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. അദാനിയെ വീഴ്‌ത്തുക വഴി മോദിയെ കളങ്കപ്പെടുത്തുക, അത് വെച്ച് 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ പ്രചാരണം അഴിച്ചുവിടുക- ഇതാണ് ഗൂഢ അജണ്ട. പത്ത് വര്‍ഷം ഭരിച്ചിട്ടും അഴിമതിയുടെ കറ പുരളാത്ത മോദിയെ വളഞ്ഞ വഴിയില്‍ ആക്രമിക്കുകയാണ് രഹസ്യ പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: