ഹൈദരാബാദ്: കോണ്‍ഗ്രസ് നേതാവ് രാഹുലിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ബിആര്‍എസ് നേതാവ് കെ. കവിത. രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ ഭരണമുള്ള സംസ്ഥാനമാണ് തെലങ്കാനയെന്ന് തെരഞ്ഞെടുപ്പ് റാലിക്കിടെ രാഹുല്‍ ആരോപിച്ചിരുന്നു.
ഇതിനെതിരെയാണ് കവിതയുടെ പ്രതികരണം. നിര്‍ഭാഗ്യവശാല്‍, രാഹുല്‍ നല്ലൊരു നേതാവല്ല. ഏത് സ്ക്രിപ്റ്റ് എഴുതി നല്കിയാലും അത് വായിക്കുകമാത്രമാണ് ചെയ്യുന്നത്.
രാഹുല്‍ മറ്റേതെങ്കിലും സംസ്ഥാനത്ത് പ്രചാരണത്തിന് വരുന്നതിന് മുമ്പ് ഗൃഹപാഠം ചെയ്യണമെന്ന് കവിത പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ സര്‍വേ പ്രകാരം ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം തെലങ്കാനയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കവിത രാഹുലിനെ വിമര്‍ശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: