ശ്രീഹരിക്കോട്ട: മൂന്നു നാലു വര്‍ഷത്തെ അധ്വാനമാണ് ഇന്നലെ പൂവണിഞ്ഞതെന്ന് ടിവി ഡി വണ്‍ ടെസ്റ്റ് ഫ്ളൈറ്റ് മിഷന് ഡയറക്ടര്‍ എസ്. ശിവകുമാര്‍ പറഞ്ഞു. മൂന്നു പരീക്ഷണങ്ങള്‍ ഒന്നിച്ചാണ് ഇന്നലെ നടന്നത്. പരീക്ഷണ വാഹനം (റോക്കറ്റ്), ക്രൂ എസ്കേപ്പ് സിസ്റ്റം (യാത്രികര്‍ രക്ഷപ്പെടുന്ന സംവിധാനം), ക്രൂ മൊഡ്യൂള്‍ (യാത്രികര്‍ കയറുന്ന പേടകം). ആദ്യ പരീക്ഷണത്തില്‍ തന്നെ മൂന്നും വിജയിച്ചു. മൂന്നു നാലു വര്‍ഷത്തെ തപസാണ് വിജയിച്ചത്. അദ്ദേഹം പറഞ്ഞു.
പേടകത്തില്‍ യാത്രക്കാരെ 400 കിലോമീറ്റര്‍ ഉയരത്തില്‍ എത്തിച്ച് ബഹിരാകാശത്ത് മൂന്നു ദിവസം താമസിപ്പിക്കുകയാണ് ഗഗന്യാന് ലക്ഷ്യമിടുന്നത്. 9000 കോടി രൂപയാണ് ഇതിന് വകയിരുത്തിയിട്ടുള്ളത്. റഷ്യയും അമേരിക്കയും ചൈനയും മാത്രമാണ് മനുഷ്യരെ ബഹിരാകാശത്ത് അയച്ചിട്ടുള്ളത്. 2040 ല്‍ മനുഷ്യരെ ചന്ദ്രനില്‍ എത്തിക്കാനാണ് ഐഎസ്ആര്‍ഒയുടെ പദ്ധതി. 2035 ഓടെ ബഹിരാകാശ സ്റ്റേഷന് സജ്ജമാക്കാനും ഭാരതം പദ്ധതിയിട്ടിട്ടുണ്ട്.
ക്രൂ മൊഡ്യൂള്‍ വിക്ഷേപിക്കാനുളള്ള ഒറ്റ എന്ജിന് റോക്കറ്റ് പ്രത്യേകമായി വികസിപ്പിച്ചതാണ്. ദ്രവ ഇന്ധനമാണ് പരീക്ഷണത്തിനുള്ള റോക്കറ്റില്‍ ഉപയോഗിക്കുന്നത്. വികാസ് എന്‍ജിനാണ് ഇതിലുള്ളത്. ബഹിരാകാശത്തേക്ക് യാത്രികെര അയക്കുന്ന ക്രൂ മൊഡ്യൂളിന്റെ അതേ തരത്തിലുള്ളതും സൗകര്യങ്ങളും സംവിധാനങ്ങളുമുള്ള മൊഡ്യൂളാണ് ഇന്നലത്തെ പരീക്ഷണത്തിന് ഉപയോഗിച്ചതും.
യാത്രികര്‍ക്ക് രക്ഷപ്പെടാനുള്ള സംവിധാനത്തില്‍ അഞ്ചു തരം മോട്ടോറുകളാണ്. ഒന്നാമത്തെതാണ് ജെറ്റിസണിങ് മോട്ടോര്‍. ക്രൂ മൊഡ്യൂളിനെ തെറിപ്പിക്കാനുള്ളത്. ഉയരത്തില്‍ വച്ചാണ് ആപത്തുണ്ടാകുന്നതെങ്കില് രക്ഷയ്ക്കുള്ള ഹൈ ആള്‍ട്ടിട്ട്യൂഡ് മോട്ടോര്‍, ലോ ആള്‍ട്ടിട്യൂഡ് മോട്ടോര്‍, ഹൈ ആള്‍ട്ടിട്യൂഡ് പിച്ച് മോട്ടോര്‍, ലോ ആള്‍ട്ടിട്യൂഡ് പിച്ച് മോട്ടോര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: