മട്ടന്നൂര്‍ (കണ്ണൂര്‍): ഹൈന്ദ ആചാരങ്ങളെ അവഹേളിക്കുന്ന നടപടിയില്‍ നിന്ന് സിപിഎം പിന്മാറണമെന്ന ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഷൈനു. ഹിന്ദു ഐക്യവേദി ഇരിട്ടി താലൂക്ക് സമിതി മട്ടന്നൂരില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
വര്‍ഷങ്ങളായി ഹിന്ദു സമൂഹം ആചരിച്ചു വരുന്ന വിദ്യാരംഭം വികലമായ കാഴ്ചപ്പാടോടെ നടത്താനുള്ള തീരുമാനത്തില്‍ നിന്ന് സിപിഎം നിയന്ത്രണത്തിലുള്ള നഗരസഭയും ലൈബ്രറി കൗണ്‍സിലും പിന്മാറണം. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഹിന്ദു സമൂഹത്തെ സിപിഎം നിരന്തരം അവഹേളിക്കുകയാണ്. മട്ടന്നൂര്‍ മഹാദേവ ക്ഷേത്രം പൂട്ടു പൊളിച്ച് പിടിച്ചെടുക്കാന്‍ പാര്‍ട്ടി നടത്തിയ ഗൂഢലോചനയുടെ മുറിവ് ഇന്നും ഉണങ്ങിയിട്ടില്ല.
കോടതിയുടെ പരിഗണയിലുള്ള കേസ്സിനെ ദുര്‍ബലപ്പെടുത്താന്‍ ക്ഷേത്ര സമിതി അംഗങ്ങളെ കള്ളക്കേസില്പ്പെടുത്താനും വ്യാജ പ്രചാരണം നടത്താനും സിപിഎം ശ്രമിക്കുന്നു. സ്പീക്കര്‍ നടത്തിയ ഗണപതി പരാമര്‍ശത്തിന്റെ ചുവടു പിടിച്ചു കൊണ്ട് സനാതന ധര്‍മ്മത്തെ തകര്‍ക്കാനാണ് ശ്രമമെങ്കില്‍ പ്രതിരോധിക്കാന്‍ ഹിന്ദു ഐക്യവേദി മുന്‍ നിരയില്‍ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സെക്രട്ടറി പി.വി. ശ്യം മോഹന്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി സി.ഒ. മനേഷ് അധ്യക്ഷനായി. താലുക്ക് ജനറല്‍ സെക്രട്രറി പി.കെ. ശ്രീജിത്ത് സ്വാഗതവും താലുക്ക് സെക്രട്ടറി കെ. പ്രമോജ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: