Categories: Astrology

വാരഫലം: 2023 ഒക്‌ടോബര്‍ 23 മുതല്‍ 29 വരെ, നിങ്ങള്‍ക്ക്‌ ഈ ആഴ്ച സാമ്പത്തികാഭിവൃദ്ധിയും കര്‍മ്മമേഖലയില്‍ നേട്ടങ്ങള്‍… ഐശ്വര്യസമൃദ്ധം…

Published by

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (¼)

ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും. ദന്തരോഗമോ ശിരോരോഗമോ ഉപദ്രവിച്ചേക്കും. നിക്ഷേപങ്ങള്‍ സംബന്ധിച്ച കാര്യങ്ങളില്‍ ധനനഷ്ടം സംഭവിക്കാനിടയുണ്ട്. ഔദ്യോഗികമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിവരും. സ്ഥാനക്കയറ്റത്തിനു പരിഗണിക്കപ്പെടും.

ഇടവക്കൂറ്: കാര്‍ത്തിക (¾), രോഹിണി, മകയിരം (½)

പ്രവര്‍ത്തനങ്ങളില്‍ തടസ്സവും സഹപ്രവര്‍ത്തകരുമായി അഭിപ്രായ വ്യത്യാസമുണ്ടാകും. മത്സരപരീക്ഷകളില്‍ കഠിനാധ്വാനം ചെയ്തു വിജയം കൈവരിക്കും. വസ്തുവില്‍പ്പന കാര്യങ്ങളില്‍ താല്‍ക്കാലിക തടസ്സങ്ങളുണ്ടായേക്കും. യാത്രാപരിപാടികള്‍ മാറ്റി വയ്‌ക്കേണ്ടതായി വന്നേക്കും.

മിഥുനക്കൂറ്: മകയിരം (½), തിരുവാതിര, പുണര്‍തം (¾)

വിശ്വസ്തരായ സുഹൃത്തുക്കളുടെ സഹായം ലഭിക്കും. സാമ്പത്തിക ലാഭമുണ്ടാകും. അപവാദങ്ങള്‍ കേള്‍ക്കാനിടയുണ്ട്. ദാമ്പത്യസുഖം അനുഭവപ്പെടും. വിദ്യാഭിവൃദ്ധിയും പുതിയ ശ്രേണികളില്‍ പഠന സൗകര്യങ്ങളും ലഭിക്കും. യാത്രകള്‍ ആവശ്യമായി വരും. പരോപകാരം ചെയ്യാനുള്ള മനഃസ്ഥിതി ഉണ്ടാകും.

കര്‍ക്കടകക്കൂറ്: പുണര്‍തം (¼), പൂയം, ആയില്യം

അപ്രധാന കാര്യങ്ങളെക്കുറിച്ചു പോലും വളരെ ഗൗരവമായി ചിന്തിക്കുകയും അതുമൂലമുണ്ടാകുന്ന ഉത്കണ്ഠ ആരോഗ്യഹാനിക്കു കാരണമാകുകയും ചെയ്യും. മടി, അലസത എന്നിവ മൂലം ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കാതെ വരും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.

ചിങ്ങക്കൂറ്. മകം, പൂരം, ഉത്രം (¼)

പുതിയ സ്ഥാന പ്രാപ്തിയും അധികാര പ്രാപ്തിയുമുണ്ടാകും. ആയുര്‍വേദ ഔഷധവുമായി ബന്ധപ്പെട്ടവര്‍ക്ക് അനുകൂല സമയമാണ്. സാമ്പത്തിക നില മെച്ചപ്പെടും. ദൂരയാത്ര ഗുണകരമാവില്ല. വിനോദങ്ങള്‍ക്കുവേണ്ടി ധാരാളം പണം ചെലവഴിക്കും.

കന്നിക്കൂറ്: ഉത്രം (¾), അത്തം, ചിത്തിര (½)

ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കുമെങ്കിലും ആത്മവിശ്വാസക്കുറവുമൂലം പരാജയഭീതി നിലനില്‍ക്കും. സാഹിത്യ നൈപുണ്യവും വാഗ്മിത്വവും ഏവരാലും പ്രകീര്‍ത്തിക്കപ്പെടും. ഊഹക്കച്ചവടത്തില്‍ വിജയിക്കുവാന്‍ കഴിയും. പുതിയ സംരംഭങ്ങള്‍ക്ക് കാലം അനുകൂലമല്ല.

തുലാക്കൂറ്: ചിത്തിര (½), ചോതി, വിശാഖം (¾)

പൊതുവേ ആനന്ദവും അഭിവൃദ്ധിയും അനുഭവപ്പെടും. അധികാര ശക്തി വര്‍ധിക്കും. സര്‍ക്കാരാനുകൂല്യങ്ങള്‍ കിട്ടും. സ്വത്ത് സംബന്ധമായ വ്യവഹാരങ്ങളില്‍ അനുകൂലവിധിയുണ്ടാകും. ഹോട്ടല്‍ ബിസിനസില്‍ ഏര്‍പ്പെട്ടവര്‍ക്ക് അനുകൂല സമയമാണ്.

വൃശ്ചികക്കൂറ്: വിശാഖം (¼), അനിഴം, തൃക്കേട്ട

സാഹിത്യം, പത്രപ്രവര്‍ത്തനം തുടങ്ങിയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ മേഖലകളില്‍ പ്രവര്‍ത്തിക്കുവാനുള്ള അവസരം ലഭിക്കും. കര്‍മരംഗത്ത് അംഗീകാരവും സ്ഥാനക്കയറ്റവും ലഭിക്കും. പരീക്ഷകളില്‍ പ്രശസ്ത വിജയം കൈവരിക്കും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (¼)

ഭൂമി, വാടക എന്നിവ വഴി ആദായം ഉണ്ടാകും. സ്വന്തമായി തൊഴില്‍രംഗത്ത് ശോഭിക്കും. സ്ത്രീജനങ്ങളുമായുള്ള ബന്ധം ചില പ്രതികൂല സാഹചര്യങ്ങള്‍ സൃഷ്ടിച്ചേക്കും. കലാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. സര്‍വീസില്‍ ഉയര്‍ന്ന സ്ഥാനത്തേക്ക് നിയമിക്കപ്പെടും.

മകരക്കൂറ്: ഉത്രാടം (¾), തിരുവോണം, അവിട്ടം (½)

മത്സരങ്ങളില്‍ വിജയിക്കുക തേജസ്സും ആജ്ഞാശക്തിയും വര്‍ധിക്കുക എന്നിവ അനുഭവപ്പെടും. ധനകാര്യമായ വിഷയങ്ങള്‍ മൂലമുള്ള ശത്രുക്കളുണ്ടാകും. സാഹസപ്രവര്‍ത്തികളിലേര്‍പ്പെട്ട് അപകടങ്ങളെ നേരിടേണ്ടിവരാനിടയുണ്ട്.

കുംഭക്കൂറ്: അവിട്ടം (½), ചതയം, പൂരുരുട്ടാതി (¾)

മേലധികാരിയുടെ അനാവശ്യ സംശയങ്ങള്‍ക്ക് വിശദീകരണം നല്‍കുവാന്‍ നിര്‍ബന്ധിതനാകും. ബന്ധുക്കളോടൊപ്പം പുണ്യതീര്‍ത്ഥ ഉല്ലാസയാത്രയ്‌ക്ക് അവസരമുണ്ടാകും. ഗൃഹനിര്‍മാണം പൂര്‍ത്തീകരിച്ച് ഗൃഹപ്രവേശന കര്‍മം നിര്‍വഹിക്കും. പുതിയ ഔദ്യോഗിക ചുമതലകള്‍ ഏറ്റെടുക്കും. ആധുനിക കൃഷി സമ്പ്രദായം ആവിഷ്‌കരിക്കും. മാതാപിതാക്കളുടെ സംരക്ഷണത്തിനായി മാറിത്താമസിക്കും.

മീനക്കൂറ്: പൂരുരുട്ടാതി (¼), ഉതൃട്ടാതി, രേവതി

പ്രധാനപ്പെട്ട രേഖകളോ ആഭരണങ്ങളോ നഷ്ടപ്പെടാനിടയുണ്ട്. അവനവന്റെ അധ്വാനം മുഖേന സാമ്പത്തിക ഉന്നതി വര്‍ധിക്കും. പ്രോത്സാഹജനകങ്ങളായ രേഖകളോ സന്ദേശങ്ങളോ കൈയില്‍ വന്നുചേരും. പൂര്‍വിക സ്വത്ത് അധീനതയില്‍ വന്നുചേരും. കഴിവുകള്‍ക്ക് അംഗീകാരം ലഭിക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by