ന്യൂദല്‍ഹി: നാഷണല്‍ കോഓപ്പറേറ്റീവ് ഫോര്‍ എക്സ്പോര്‍ട്ട്സ് ലിമിറ്റഡ് (എന്‍സിഇഎല്‍)23 ന് ദല്‍ഹിയില്‍ സഹകരണ കയറ്റുമതിയെക്കുറിച്ചുള്ള ദേശീയ സെമിനാര്‍ സംഘടിപ്പിക്കും. കാര്‍ഷിക കയറ്റുമതി സാധ്യതകളും, സഹകരണ സംഘങ്ങളുടെ അവസരങ്ങള്‍ ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്യും.
കേന്ദ്ര ആഭ്യന്തര സഹകരണ മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ പങ്കെടുക്കും. ലോഗോ, വെബ്സൈറ്റ്, ബ്രോഷര്‍ എന്നിവയുടെ പ്രകാശനവും അംഗത്വ സര്‍ട്ടിഫിക്കറ്റ് വിതരണവും അമിത് ഷാ നിര്‍വഹിക്കും. സഹകരണ അംഗങ്ങള്‍, ദേശീയ സഹകരണ ഫെഡറേഷനുകള്‍ ഉള്‍പ്പെടെ വിവിധ സഹകരണ മേഖലകളിലെ പ്രതിനിധികള്‍, വിവിധ രാജ്യങ്ങളിലെ എംബസി പ്രതിനിധികള്‍, കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ ആയിരത്തിലധികം പേര് പങ്കെടുക്കും.
സഹകരണ മേഖലയെ ശക്തിപ്പെടുത്തുന്നതിന് സ്വീകരിച്ച വിവിധ പദ്ധതികളെക്കുറിച്ചുള്ള സഹകരണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ അവതരണത്തോടെ സെമിനാറിന് തുടക്കമാകും. തുടര്‍ന്ന് കയറ്റുമതി വിപണിയുമായി സഹകരണ സംഘങ്ങളെ ബന്ധിപ്പിക്കുന്നതിനു മാര്‍ഗ നിര്‍ദേശം, കാര്‍ഷിക കയറ്റുമതി സാധ്യതകളും സഹകരണ സ്ഥാപനങ്ങള്‍ക്കുള്ള അവസരങ്ങളും, ഭാരതത്തെ ലോകത്തിന്റെ ക്ഷീര കേന്ദ്രമാക്കി മാറ്റുക, ലോകത്തിലെ ഏറ്റവും വലിയ ധാന്യ സംഭരണ പദ്ധതി എന്നിവ ഉള്‍പ്പെടെയുള്ള നിരവധി വിഷയങ്ങളില്‍ സാങ്കേതിക സെഷനുകള്‍ ഉള്‍പ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: