വസുന്ധര രാജെ സ്ഥാനാര്‍ത്ഥി രണ്ടാം സ്ഥാനാര്‍ത്ഥി ലിസ്റ്റിലൂടെ രാജസ്ഥാനില്‍ ശക്തമായി നിലയുറപ്പിച്ച് ബിജെപി
മുന്‍ രാജസ്ഥാന് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുന്ധര രാജെ ബിജെപി സ്ഥാനാര്‍ത്ഥി. ശനിയാഴ്ച പുറത്തുവിട്ട രണ്ടാം ലിസ്റ്റിലാണ് വസുന്ധര രാജെയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
എംപിമാരെ ഒഴിവാക്കി, അസംതൃപ്തിയുള്ള നാലില്‍ മൂന്ന് ശതമാനം എംഎല്‍എമാരെയും സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചതോടെ ബിജെപി രാജസ്ഥാനില്‍ ശക്തമായി നിലയുറപ്പിച്ചിരിക്കുകയാണ്. ഉള്ളിലെ ദുര്‍ബലതകളെല്ലാം ഒഴിവാക്കിക്കൊണ്ടുള്ള ശക്തമായ ലിസ്റ്റാണ് പുറത്തിറക്കിയിരിക്കുന്നത്.
രാജസ്ഥാനില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരെ നിയമസഭാ സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചേക്കുമെന്ന് പ്രചാരണമുണ്ടായെങ്കിലും രണ്ടാമത്തെ ലിസ്റ്റിലും കേന്ദ്രമന്ത്രിമാര്‍ ആരും ഇല്ല. ഏകദേശം 70 സിറ്റിംഗ് എംഎല്‍എമാര്‍ക്കും വീണ്ടും സീറ്റ് നല്‍കിയിരിക്കുകയാണ്. ഇതില്‍ പ്രമുഖ പേര് വസുന്ധര രാജെ സിന്ധ്യയുടേത് തന്നെ. ജല്‍റപതനില്‍ നിന്നു തന്നെയാണ് വസുന്ധര രാജെ മത്സരിക്കുക. 2003 മുതല്‍ വസുന്ധര രാജെ സിന്ധ്യ ഇവിടെ നിന്നും ജയിച്ചിട്ടുണ്ട്.
ആദ്യ ലിസ്റ്റില്‍ ഉള്‍പ്പെടുത്താതിരുന്ന രജ് വിയെ സ്ഥാനാര്‍ത്ഥിയാക്കിയിട്ടുണ്ട്. ചിത്തോര്ഗറാണ് നല്‍കിയിരിക്കുന്നത്. രാജസ്ഥാന് എംപിയും ജയ്പൂര്‍ കൊട്ടാരത്തിലെ അംഗവമായ ദിയ കുമാരിക്ക് നേരത്തെ സീറ്റ് നല്‍കിയിരുന്നു. വസുന്ധരെ രാജെയുടെ അനുയായികളായ പ്രതാപ് സിങ്ങ് സിംഗ് വി, കാളി ചരണ്‍ സറഫ് എന്നിവര്‍ക്ക് ഛബ്ര, മാളവ്യനഗര്‍ എന്നീ മണ്ഡലങ്ങള്‍ നല്കി. ഇപ്പോള്‍ പ്രതിപക്ഷ നേതാവായ രാജേന്ദ്ര റാത്തോര്‍ താരാനഗറില്‍ നിന്നും മത്സരിക്കും.
രണ്ടാമത്തെ ലിസ്റ്റില്‍ 83 സ്ഥാനാര്‍ത്ഥികളാണുള്ളത്. വസുന്ധര രാജെ സിന്ധ്യയും അവരുടെ വിശ്വസ്തരായ 12 പേരും സ്ഥാനാര്‍ത്ഥികളാണ്. ആദ്യ ലിസ്റ്റില്‍ 41 സ്ഥാനാര്‍ത്ഥികളായിരുന്നു. ഇതില്‍ ഏഴ് എംപിമാര്‍ക്ക് നിയമസഭാ സീറ്റ് നല്കി. രാജ്യവര്‍ധന്‍ റാത്തോഡ്, ദിയാ കുമാരി, ബാബ ബാലകാന്ത്, നരേന്ദ്ര കുമാര്‍, കിരോഡി ലാല്‍ മീണ, ഭാഗീരഥ് ചൗധരി, ദേവ് ജി പട്ടേല്‍ എന്നിവരാണ് ഈ ഏഴ് എംപിമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: