ബംഗളുരു : ജെ ഡി എസ് -ബിജെപി സഖ്യം കേരളത്തില്‍ വിവാദമായതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ജെഡിഎസ് നേതാവും എച്ച് ഡി ദേവഗൗഡയുടെ മകനുമായ എച്ച് ഡി കുമാരസ്വാമി. കേരള ഘടകം ഇടതുമുന്നണിയില്‍ തുടരുന്നത് പിണറായി വിജയന്റെ മഹാമനസ്‌കതയാണെന്ന് കുമാരസ്വാമി വ്യക്തമാക്കി.
പിണറായി വിജയന്‍ ജെഡിഎസ്-ബിജെപി സഖ്യത്തിന് അനുമതി നല്‍കിയെന്ന് ദേവഗൗഡ പറഞ്ഞിട്ടില്ലെന്ന് കുമാരസ്വാമി ആവര്‍ത്തിച്ചു. ഓരോ സംസ്ഥാനത്തും ഓരോ സാഹചര്യങ്ങളാണ്. പാര്‍ട്ടിയുടെ കേരള ഘടകം ഇടതുമുന്നണിയില്‍ തുടരും. കേരള ഘടകം സോഷ്യലിസ്റ്റ് ആശയധാര പിന്തുടരുന്നതില്‍ തെറ്റില്ല. ജെ ഡി എസിന്റെ ബി ജെ പി സഖ്യം കര്‍ണാടകത്തില്‍ മാത്രമാണെന്നും കുമാര സ്വാമി പറഞ്ഞു.പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങള്‍ കേരള മുഖ്യമന്ത്രിയോട് സംസാരിക്കേണ്ട കാര്യമില്ലെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.
ഈ രാജ്യത്ത് എവിടെയാണ് പാര്‍ട്ടികള്‍ തമ്മില്‍ ആശയ പോരാട്ടം നടക്കുന്നതെന്നും കുമാര സ്വാമി ചോദിച്ചു. ബിഹാറിലെ വികസനത്തില്‍ നരേന്ദ്രമോദിയെ പുകഴ്‌ത്തിയ അതേ നിതീഷ് അല്ലേ ഇപ്പോള്‍ ഐ എന്‍ ഡി ഐ എ സഖ്യത്തില്‍ ചേര്‍ന്ന് മോദിക്കെതിരെ സംസാരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: