തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്കില്‍ നിന്നും 50 ലക്ഷം രൂപ വീതം വായ്പയെടുത്ത 120 പേര് വായ്പഎടുത്തത് മേല്‍വിലാസം പോലും നല്‍കാതെ. 50 ലക്ഷത്തില്‍ കുറഞ്ഞ വായ്പയെടുത്ത മറ്റ് പത്ത് പേരും മേല്‍വിലാസമില്ലാത്തവര്‍ തന്നെ. ഇഡിയെ വട്ടംകറക്കുന്ന, കവിഞ്ഞ ബുദ്ധി പ്രയോഗിച്ചാണ് ബാങ്കിലെ പണം തട്ടിയിരിക്കുന്നത്.
ഇതില്‍ 104 പേരുടെ യാതൊരു വിലാസവും ബാങ്കില്‍ ഇല്ല. ഒമ്പത് പേര് അവരുടെ അഡ്രസ് മാറ്റി നല്‍കിയിരിക്കുകയാണ്. ബാക്കിയുടെ എട്ട് പേരില്‍ രണ്ട് പേര് മരിച്ചു. ആറ് പേരുടെ വീട് ഒരു വിധത്തില്‍ കണ്ടെത്തി ചെല്ലുമ്പോള്‍ വീടുകള്‍ പൂട്ടിക്കിടക്കുകയാണ്. വായ്പയെടുത്ത രണ്ടുപേര്‍ രണ്ട് പേരുള്ളവരാണ്. ഇവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. മേല്‍വിലാസം നല്‍കാതെ വായ്പ എടുത്തവരെ കണ്ടെത്താനുള്ള നീക്കം ഇഡി നടത്തുന്നതായറിയുന്നു.
246 ഈടുവസ്തുക്കള്‍ ബാങ്കിന്റെ പ്രവര്‍ത്തനപരിധിക്ക് പുറത്ത്
വായ്പ എടുത്തവര്‍ ഈടായി നല്കിയ 246 ഈടുവസ്തുക്കള്‍ കരുവന്നൂര്‍ ബാങ്കിന്റെ പ്രവര്‍ത്തനപരിധിക്ക് പുറത്താണ്. സഹകരണവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഈ സ്ഥലങ്ങള്‍ സഹകരണവകുപ്പിന് കണ്ടുകെട്ടാനാവില്ല. എന്നാല്‍ ഇഡി അവരുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ചില സ്വത്തുക്കള്‍ കണ്ടുകെട്ടിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: