പാലക്കാട്: പാലക്കാട് റെയില്‍വെ ഡിവിഷനില്‍ വരുമാനത്തില്‍ വന്‍ വര്‍ധന. ടിക്കറ്റ് വരുമാനത്തിലൂടെ 467.67 കോടി രൂപയാണ് ലഭിച്ചത്. ലക്ഷ്യത്തേക്കാള്‍ 4.27 ശതമാനാണിത്. കഴിഞ്ഞവര്‍ഷത്തിലെ ഇതേകാലയളവില്‍ 29.78 ശതമാനം വര്‍ധനവാണുണ്ടായത്. ചരക്ക്, ടിക്കറ്റ് പരിശോധന ഉള്‍പ്പെടെ 33.68 കോടി രൂപയാണ് ലഭിച്ചത്. മറ്റിനങ്ങളില്നിന്നായി 29.81 കോടി രൂപയും ലഭിച്ചു. കൂടാതെ യാത്രക്കാര്‍ക്കായി കൂടുതല്‍ സേവനുങ്ങളും ഈ കാലയളവില്‍ നല്കി.
കോഴിക്കോട്ട് ഒരു എസി ഹാള്‍, പാലക്കാട്ട് രണ്ട്, തിരൂര്‍ ഒന്ന് വീതം, മംഗളൂരു സെന്‍ട്രലില്‍ കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ പുതിയ ക്ലോക്ക് റൂമുകളും സ്ഥാപിച്ചു. ഷൊര്‍ണൂര്‍, മംഗളൂരു, കണ്ണൂര്‍ പാലക്കാട് ജങ്ഷനുകളില്‍ പുതിയ കാറ്ററിങ് യൂണിറ്റുകള്‍, പാലക്കാട് ടൗണ്‍, ജങ്ഷന്, അങ്ങാടിപ്പുറം, ഒറ്റപ്പാലം, കുറ്റിപ്പുറം, കോഴിക്കോട്, കണ്ണൂര്‍, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ മില്‍ക്ക് സ്റ്റാളുകള്‍, കണ്ണൂര്‍, കുമ്പള, കോട്ടിക്കുളം, മംഗളൂരു, നീലേശ്വരം, പഴയങ്ങാടി, പരപ്പനങ്ങാടി, പയ്യോളി, ഷൊര്‍ണൂര്‍, തലശ്ശേരി, മാഹി, വളപട്ടണം, ഫറോക്, തിരൂര്‍, മംഗളൂരു എന്നിവിടങ്ങളില്‍ കൂടുതല്‍ പാര്‍ക്കിങ് സൗകര്യങ്ങളും ഏര്‍പ്പെടുത്തി. നിലമ്പൂര്‍ സ്റ്റേഷനില്‍ 12 കോച്ചുകള്‍ക്ക് നില്ക്കാവുന്ന തരത്തില്‍ മല്ക്കൂരകളുടെ നീളം വര്‍ധിപ്പിച്ചു.
വാളയാറില്‍ നിന്നും മലബാര്‍ സിമന്റ് കയറ്റുമതിയിലൂടെ 6.4 ലക്ഷം രൂപയാണ് വരുമാനം ലഭിച്ചത്. 1933 ടണ്‍ സിമന്റാണ് കയറ്റുമതി ചെയ്തത്. 32.63 ടണ്‍ സിമന്റ് കയറ്റുമതി ചെയ്തതില്‍ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ റിക്കാര്‍ഡ് നേട്ടവുമുണ്ടായി. ലക്ഷ്യത്തേക്കാള്‍ 14000 ടണ്‍ സിമന്റാണ് കയറ്റുമതി ചെയ്തത്. ഇതിലൂടെ 1.10 കോടി രൂപയാണ് ലഭിച്ചത്.
വരുമാന വര്‍ധന ലഭിച്ചതില്‍ ഡിവിഷന് റെയില്‍വെ ജീവനക്കാരെ ഡിആര്‍എം: അരുണ്‍കുമാര്‍ ചതുര്‍വേദി അനുമോദിച്ചു. 6.16 ശതമാനം പേരാണ് യുടിഎസ് സംവിധാനം പ്രയോജനപ്പെടുത്തിയത്. കൂടുതല്‍ പേര് ഈ സംവിധാനം ഉപയോഗപ്പെടുത്തുവാനും അദ്ദേഹം അഭ്യര്‍ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: