മലപ്പുറം: തിരൂരിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ചോര വാർന്ന് മരിച്ച നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തിരൂർ കൂട്ടായി കാട്ടിലപ്പള്ളിയിലാണ് സംഭവം. പുറത്തൂർ സ്വദേശി സ്വാലിഹ് ആണ് മരിച്ചത്. ഇയാളുടെ കാലുകളിൽ ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തി.
ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. വിവരം അറിഞ്ഞ് പോലീസ് സംഭവ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. കാലുകളിലെ ആഴത്തിലുള്ള മുറിവിൽ നിന്നും നിന്നും ചോരവാർന്നാണ് മരിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു.
സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: