മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഇസ്രോയുടെ സ്വപ്‌നപദ്ധതി ഗഗൻയാന്റ് വിക്ഷേപണ പരീക്ഷണഘട്ടങ്ങൾ ഇന്ന് ആരംഭിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണ തറയിൽ നിന്നാകും വിക്ഷേപണം നടക്കുക. രാവിലെ എട്ടിന് വിക്ഷേപണം നടക്കും. സഞ്ചാരികളെ സുരക്ഷിതമായി എത്തിക്കുന്ന ക്രൂ എസ്‌കേപ്പ് സിസ്റ്റമാണ് വിക്ഷേപണത്തിലൂടെ പരീക്ഷിക്കുന്നത്.
എട്ട് മിനിറ്റാണ് പരീക്ഷണത്തിന്റെ ദൈർഘ്യം. ഇതിന് ശേഷം ക്രൂ മൊഡ്യൂൾ പാരച്യൂട്ട് ഉപയോഗിച്ച് സുരക്ഷിതമായി തിരികെ എത്തിക്കും. 17 കിലോമീറ്റർ ഉയരത്തിൽ വെച്ചാകും പേടകത്തിൽ നിന്നും മൊഡ്യൂൾ വേർപെടുക. ഇതിന് ശേഷം കടലിലേക്ക് സുരക്ഷിതമായി ഇറക്കും. ശ്രീഹരിക്കോട്ടയിൽ നിന്ന് പത്ത് കിലോമീറ്റർ അകലെ നങ്കൂരമിട്ടിട്ടുള്ള നേവിയുടൈ കപ്പലിലാണ് ക്രൂ മൊഡ്യൂൾ ഇറങ്ങുന്നത്.
ടെസ്റ്റ് മൊഡ്യൂൾ അബോർട്ട് മിഷൻ എന്നാണ് പരീക്ഷണ ദൗത്യത്തിന് നൽകിയിരിക്കുന്ന പേര്. സിംഗിൾ സ്റ്റേജ് ലിക്വിഡ് റോക്കറ്റാണ് ദൗത്യത്തിന് ഉപയോഗിക്കുന്നത്. അപകട സാദ്ധ്യതയുള്ള ഇടങ്ങളിൽ തുടർ പരീക്ഷണങ്ങൾ നടത്താനാണ് ഇസ്രോയുടെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: