Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സ്‌കൂള്‍ കായികമേള ഓര്‍മിപ്പിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2023, 05:02 am IST
in Editorial

കുന്നംകുളത്ത്, അറുപത്തിഅഞ്ചാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍, പ്രതീക്ഷിച്ചതുപോലെ പാലക്കാട് തുടര്‍ച്ചയായ മൂന്നാം തവണയും ഓവറോള്‍ ചാമ്പ്യന്മാരായി. സ്‌കൂളുകളില്‍ മലപ്പുറം കടകശ്ശേരി ഐഡിയല്‍ ഇഎച്ച്എസ്എസ് തുടര്‍ച്ചയായ രണ്ടാം തവണയും കിരീടമുയര്‍ത്തി.

നടത്തിപ്പിലെ കൃത്യതകൊണ്ടും സംഘാടന മികവുകൊണ്ടും കായികോത്സവം ഗംഭീരമായി എന്നു പറയാമെങ്കിലും ചില പോരായ്‌മകള്‍ ബാക്കിനില്‍ക്കുന്നു. പകലും രാത്രിയിലുമായി മത്സരങ്ങള്‍ നടത്തിയത് കുറച്ചുപേര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കി. പ്രത്യേകിച്ച് ഹൈജംപ് പോലുള്ള ഇനങ്ങള്‍. വെളിച്ചത്തിന്റെ പോരായ്‌മ തന്നെയായിരുന്നു പ്രധാന കാരണം. ഈ പാളിച്ചകള്‍ പരിഹരിച്ചായിരിക്കണം അടുത്ത വര്‍ഷത്തെ കായികോത്സവത്തിനുള്ള തയ്യാറെടുപ്പ്.

റെക്കോര്‍ഡ് ജേതാക്കള്‍ അടക്കമുള്ള വിജയികളെ അനുമോദിക്കുമ്പോഴും, പ്രതീക്ഷ ഉയര്‍ത്തുന്ന പ്രകടനങ്ങള്‍ മുന്‍ വര്‍ഷങ്ങളെ അപേഷിച്ച് കുറവായിരുന്നു എന്നു പറയാതെ വയ്യ. അപൂര്‍വം ചില പ്രകടനങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ കായികോത്സവം അക്ഷരാര്‍ത്ഥത്തില്‍ നിരാശയാണ് സമ്മാനിച്ചത്.

കാലവും സൗകര്യങ്ങളും ഇത്രയേറെ പുരോഗമിച്ചിട്ടും ട്രാക്കില്‍ സ്പൈക്ക് ഇല്ലാതെയും പോള്‍വോള്‍ട്ടില്‍ മുളന്തണ്ടും ജിഐ പൈപ്പും ഉപയോഗിച്ചും ചില കുട്ടികള്‍ മത്സരിക്കാനിറങ്ങിയ കാഴ്ച വേദനാജനകമായി. ട്രാക്കിലും ജമ്പിങ് പിറ്റിലും ത്രോയിനങ്ങളിലും കൂടുതല്‍ വേഗവും ദൂരവും ഉയരവും സ്വപ്‌നം കണ്ടെങ്കിലും പലയിനങ്ങളിലും ശരാശരിയിലും താഴ്ന്ന പ്രകടനമാണ് കണ്ടത്. നാല് ദിവസത്തെ ചാമ്പ്യന്‍ഷിപ്പിനിടെ നിരവധി മത്സരാര്‍ത്ഥികളാണ് പേശിവലിവുമൂലം ട്രാക്കില്‍ കുഴഞ്ഞുവീണത്.

പോള്‍വോള്‍ട്ടില്‍ മത്സരിക്കാനിറങ്ങുന്ന ഒരു താരത്തിന് ഏകദേശം ഒരു ലക്ഷം രൂപയിലേറെ വിലമതിക്കുന്ന ഫൈബര്‍ പോള്‍ വാങ്ങാനുള്ള ശേഷി ഉണ്ടായിരിക്കില്ല. സ്‌കൂള്‍ കായികമേളയിലെ വമ്പന്മാരായ ചില സ്‌കൂളുകളെ പ്രതിനിധീകരിക്കുന്നവര്‍ മാത്രമാണ് ഫൈബര്‍ പോളുമായി മത്സരിക്കാനിറങ്ങുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളുടെ കാര്യമാണ് ഈ വിഷയത്തില്‍ ഏറെ കഷ്ടം. ഇനിയും ഇത് അനുവദിച്ചുകൂടാ. അടുത്ത വര്‍ഷം മുതലെങ്കിലും പോള്‍വോള്‍ട്ടില്‍ മത്സരിക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും ഫൈബര്‍പോള്‍ ലഭ്യമാക്കാനുള്ള നടപടി അധികൃതര്‍ സ്വീകരിക്കണം.

അതുപോലെ സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ പങ്കെടുക്കാന്‍ ദേശീയ മത്സരങ്ങളിലെപ്പോലെ യോഗ്യതാമാര്‍ക്ക് നിശ്ചയിക്കണം. നിലവില്‍ ജില്ലകളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്ന കുട്ടികള്‍ക്ക് സംസ്ഥാന കായികോത്സവത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്. എന്നാല്‍ ചില പ്രകടനം കാണുമ്പോള്‍ അത് വേണ്ടെന്ന് പറയാനാണ് തോന്നുക. അത്രയ്‌ക്ക് പരിതാപകരമായ പ്രകടനമാണ് ചിലയിനങ്ങളില്‍ കണ്ടത്. യോഗ്യതാ മാനദണ്ഡം ഉണ്ടെങ്കില്‍ കായികോത്സവത്തിന്റെ ഗ്രാഫ് ഏറെ ഉയരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ കുട്ടികളുടെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോള്‍ അവര്‍ക്ക് ലഭിക്കുന്ന ഗ്രേസ്മാര്‍ക്ക് ഇല്ലാതാവുമെന്ന കാര്യവുമുണ്ട്. സംസ്ഥാന ചാംപ്യന്‍ഷിപ്പില്‍ ആദ്യ എട്ട് സ്ഥാനങ്ങളില്‍ മത്സരിക്കുന്നവര്‍ക്കാണ് ഗ്രേസ് മാര്‍ക്ക് ലഭിക്കുക. കായികോത്സവത്തിന്റെ മാനുവല്‍ പരിഷ്‌കരിക്കുന്നതിനെക്കുറിച്ചാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അടിയന്തരമായി ചിന്തിക്കേണ്ടത്.

നിരവധി കൗമാര താരങ്ങളുടെ കണ്ണീരും ട്രാക്കില്‍ വീണു. ഈ വര്‍ഷം ഏകദേശം മൂവായിരത്തിലേറെ താരങ്ങളാണ് നാലുദിവസത്തെ കായികോത്സവത്തില്‍ മത്സരിക്കാനിറങ്ങിയത്. മേള നടത്തിപ്പിലെ കൃത്യതയും ചിട്ടയും കുട്ടികളുടെ പരിശീലനത്തിലും അതിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും വേണ്ടിയിരിക്കുന്നു. അധികൃത ശ്രദ്ധ അടിയന്തിരമായി പതിയേണ്ട ഈ കാര്യമാണ് കുന്നംകുളം കായ്‌ക്കോത്സവം ഓര്‍മിപ്പിക്കുന്നത്.

Tags: PalakkadKerala School Sports Festival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

കോണ്‍ഗ്രസിന്‍റെ കേരളത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന കനഗോലു (ഇടത്ത്) കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

കനഗോലൂ, എന്ത് നാറിയ കളി കളിച്ചാലും ശോഭയുടെ തട്ട് താണിരിക്കും; രമേഷ് പിഷാരടിയെ ജയിപ്പിക്കാന്‍ കളിച്ച കളി പൊളിച്ചടുക്കി കളക്ടര്‍ മാധവിക്കുട്ടി

Kerala

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

Kerala

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

Kerala

വികസനത്തിന്റെ ഗ്യാരണ്ടി, എ ടീം ബിജെപി സഖ്യം, അഴിമതിക്കാരെ അകത്താക്കും,കർഷക കേരളത്തെ രക്ഷിക്കും; ഇത്തവണ കേരള മനസ്സ് മാറി: നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.