ന്യൂദല്‍ഹി: രാഹുല്‍ ശിവശങ്കര്‍ എന്ന നാമം ഇംഗ്ലീഷ് ടെലിവിഷന്‍ വാര്‍ത്താലോകം പരിചയമുള്ളവര്‍ക്ക് സുപരിചിതമായ നാമമാണ്. ഹൃദയം പിളര്‍ക്കുന്ന ചോദ്യങ്ങള്‍ ചോദിച്ച് സത്യം പുറത്തെടുക്കുന്ന ജേണലിസ്റ്റാണ് രാഹുല്‍ ശിവശങ്കര്‍.
ഇപ്പോള്‍ അദ്ദേഹം മോദിയെക്കുറിച്ച് എഴുതിയ പുസ്തകം വെള്ളിയാഴ്ച പുറത്തിറങ്ങിയതോടെ വീണ്ടും വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെടുകയാണ്. കല്ലേപിളര്‍ക്കുന്ന ഒട്ടേറെ ചോദ്യങ്ങള്‍ രാഹുല്‍ ശിവശങ്കര്‍ ഈ പുസ്തകത്തില്‍ ചോദിക്കുന്നു. 2024ലെ മോദിയുടെ വിജയം എന്ത് മാറ്റമാണ് ഉണ്ടാക്കുക? കമ്മ്യൂണിസ്റ്റുകള്‍ മോദിയെ ഭയപ്പെടുന്നതെന്തിന്?- തുടങ്ങി ഒട്ടേറെ ചോദ്യങ്ങള്‍ക്ക് രാഹുല്‍ ശ്രീവാസ്തവ ഉത്തരം തേടുന്നു. മോദിയുടെ വിജയം ധര്‍മ്മത്താല്‍ പ്രചോദിതമായ ഒരു രണ്ടാം റിപ്പബ്ലിക്കായി ഇന്ത്യയെ മാറ്റുമോ എന്നും രാഹുല്‍ ശിവശങ്കര്‍ ചോദിക്കുന്നു.
Dear friends. I've written a book on the 2024 poll. It answers vital questions: Why does the left fear a Modi win? Will Modi's win propel a dharma-inspired ‘second republic?’
The intensely researched book has the answers. 5 big names rate it highly. Order at:… pic.twitter.com/JMVAXtIlkX— Rahul Shivshankar (@RShivshankar) October 20, 2023
മോദിയും ഇന്ത്യയും 2024 ഭാരതത്തിന് വേണ്ടിയുള്ള യുദ്ധം എന്നാണ് പുസ്തകത്തിന്റെ പേര്. പെന്‍ഗ്വിനാണ് പ്രസാധകര്‍. നേരത്തെ ടൈംസ് നൗ ചാനലിന്റെ എഡിറ്റര്‍ ഇന്‍ ചീഫായിരുന്ന രാഹുല്‍ ശിവശങ്കര്‍ ഇപ്പോള്‍ ടിവി 18 ടിവിയുടെ കണ്‍സള്‍ട്ടിംഗ് എഡിറ്ററാണ്.
368 പേജുള്ള പുസ്തകത്തിന്റെ വില 679 രൂപ. നവമ്പര്‍ 15നാണ് ആമസോണ്‍ വഴി പുസ്തകം ലഭിക്കുക. ഇന്ത്യയെക്കുറിച്ചുള്ള ബദല്‍ ആശയത്തിന്റെ തീവ്രമായി ഗവേഷണം നടത്തിയെടുത്ത വാദങ്ങള്‍ എന്നാണ് സല്‍മാന്‍ ഖുര്‍ഷിദ് പുസ്തകത്തെക്കുറിച്ച് പറയുന്നത്. പുതിയ ഭാരതത്തിന്റെ പിറവിക്ക് ധര്‍മ്മം എങ്ങിനെ അടിത്തറയൊരുക്കും എന്നതില്‍ പുസ്തകം ശ്രദ്ധകേന്ദ്രീകരിക്കുന്നുവെന്ന് ബിബേക് ദേബ്റോയ് പറയുന്നു. ഭാരതത്തെ വീണ്ടെടുക്കാനുള്ള ശ്രദ്ധയോ ഗവേഷണം നടത്തിയെടുത്ത വാദമുഖങ്ങള്‍ എന്നാണ് പവന്‍ കെ. വര്‍മ്മ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: