ന്യൂഡൽഹി: 20 ഒക്ടോബർ 2023: ഇന്ത്യയിലെ ഏറ്റവും വലിയ പ്യുവർ-പ്ലേ ക്രെഡിറ്റ് കാർഡ് വിതരണക്കാരായ എസ്ബിഐ കാർഡ്, 2023 ലെ ഉത്സവ സീസണിൽ ഇന്ത്യയിലുടനീളമുള്ള കാർഡ് ഉടമകൾക്കായി നിരവധി ആവേശകരമായ ഓഫറുകൾ അവതരിപ്പിച്ചു. ദശലക്ഷക്കണക്കിന് എസ്ബിഐ കാർഡ് ഉപഭോക്താക്കൾക്ക് ഓൺലൈനിലും ഓഫ് ലൈനിലും ഏകദേശം 2200 മർച്ചന്റ് ഫണ്ടഡ് ക്യാഷ് ബാക് ഓഫറുകൾ പ്രയോജനപ്പെടുത്താം. ടയർ 2, ടയർ 3 എന്നിവയുൾപ്പെടെ പ്രധാന നഗരങ്ങളിലെ ഓൺലൈൻ, ഓഫ്‌ലൈൻ വ്യാപാരികളിലുടനീളം ക്യാഷ്ബാക്ക് ഓഫറുകൾ ലഭ്യമാണ്. കൺസ്യൂമർ ഡ്യൂറബിൾസ്, മൊബൈലുകൾ, ലാപ്‌ടോപ്പുകൾ, ഫാഷൻ, ഫർണിച്ചറുകൾ, ആഭരണങ്ങൾ, പലചരക്ക് സാധനങ്ങൾ എന്നിവയുൾപ്പെടെ നിരവധി ജനപ്രിയ വിഭാഗങ്ങളിൽ ഓഫറുകളുടെ വിപുലമായ വ്യാപനമുണ്ട്. കാർഡ് ഹോൾഡർമാർക്ക് എളുപ്പത്തിൽ വലിയ പർച്ചേസുകൾ നടത്താനാകുമെന്ന് ഉറപ്പാക്കാൻ എസ്ബിഐ കാർഡ് നിരവധി മാർക്വീ ബ്രാൻഡുകൾക്കൊപ്പം നിരവധി ഇഎംഐ ഓഫറുകൾ എത്തിച്ചിട്ടുണ്ട്.
എസ്ബിഐ കാർഡ് ഉപഭോക്താക്കൾക്കുള്ള 2023-ലെ ഉത്സവകാല ഓഫറിൽ 600-ലധികം ദേശീയ തലത്തിലുള്ള ഓഫറുകളും 1500-ലധികം പ്രാദേശിക, ഹൈപ്പർലോക്കൽ ഓഫറുകളും ഉൾപ്പെടുന്നു, അത് 2023 നവംബർ 15 വരെ സാധുതയുള്ളതാണ്. ഈ ഉത്സവ ഓഫറിന്റെ ഭാഗമായി 2700-ലധികം നഗരങ്ങളിലെ എസ്ബിഐ കാർഡ് ഉപഭോക്താക്കൾക്ക് 27.5 % വരെ പ്രയോജനം നേടാം. ഫ്ലിപ്കാർട്ട്, ആമസോൺ, മിന്ത്ര, റിലയൻസ് റീട്ടെയിൽ ഗ്രൂപ്പ്, വെസ്റ്റ്‌സൈഡ്, പാന്റലൂൺസ്, മാക്സ്, തനിഷ്‌ക്, ടി.ബി.ഇസെഡ്. എന്നിവയുൾപ്പെടെയുള്ള വിവിധ പങ്കാളി ബ്രാൻഡുകളിലുടനീളം 27.5% ക്യാഷ്ബാക്കും തൽക്ഷണ കിഴിവും ഓഫറുകളും. പ്രധാനമായും, കൺസ്യൂമർ ഡ്യൂറബിൾസ്, മൊബൈൽ, ലാപ്‌ടോപ്പ് സെഗ്‌മെന്റുകളിലെ മുൻനിര ബ്രാൻഡുകളിൽ ഉടനീളം എസ്ബിഐ കാർഡിന്റെ ഇഎംഐ ഫോക്കസ്ഡ് ഓഫറുകൾ ലഭ്യമാണ്. പ്രധാന ബ്രാൻഡുകളിൽ സാംസങ്, എൽജി, സോണി, ഓപ്പോ, വിവോ, പാനസോണിക്, വേൾപൂൾ, ബോഷ്, ഐഎഫ്ബി, എച്ച്പി, ഡെൽ എന്നിവയും മറ്റും ഉൾപ്പെടുന്നു.
എസ്ബിഐ കാർഡ് എംഡിയും സിഇഒയുമായ അഭിജിത് ചക്രവർത്തി പറയുന്നത് ഇപ്രകരമാണ്, “ഒരു ഉപഭോക്തൃ കേന്ദ്രീകൃത ബ്രാൻഡ് എന്ന നിലയിൽ, ഞങ്ങളുടെ ഉപഭോക്താക്കളുടെ മൊത്തത്തിലുള്ള അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളിൽ ഞങ്ങൾ എപ്പോഴും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. തുടർച്ചയായി അവരുടെ ഷോപ്പിംഗ് അനുഭവം കൂടുതൽ പ്രതിഫലദായകമാക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. എസ്ബിഐ കാർഡ് ഉത്സവകാല ഓഫർ 2023 അങ്ങനെ ചെയ്യാനുള്ള ഞങ്ങളുടെ ആത്മാർത്ഥമായ ഉദ്ദേശ്യത്തിന്റെ മികച്ച ഉദാഹരണമാണ്. ഈ സംരംഭം ഞങ്ങളുടെ കാർഡ് ഉടമകളുടെ ആഘോഷങ്ങളെ സമ്പന്നമാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.”
എസ്ബിഐ കാർഡ് മുഖേനയുള്ള ഉത്സവകാല ഓഫറുകളെക്കുറിച്ച് കൂടുതലറിയാൻ, www.sbicard.com/festive സന്ദർശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: