അന്റാർട്ടിക്കയിലെ മഞ്ഞുപാളികളുടെ അളവി ഗണ്യമായ കുറവ്. കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടെ 40 ശതമാനത്തോളം ഐസ് ആണ് കുറഞ്ഞത്. 25 വർഷകാലയളവിൽ അന്റാർട്ടിക്കയിലെ ഐസ് ഷെൽഫുകളിൽ ഏകദേശം 8.3 ട്രില്യൺ ടൺ ഐസ് നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്. 1,00,000 സാറ്റലൈറ്റ് റഡാർ ചിത്രങ്ങളുടെ പശ്ചാത്തലത്തിൽ യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ എർത്ത് ഒബ്‌സർവേഷൻ സയൻസ് ഫോർ സൊസൈറ്റി പ്രോഗ്രാം നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തൽ.
കൂറ്റൻ മഞ്ഞുപാളികളെ ഒഴുകാൻ അനുവദിക്കാതെ പിടിച്ച് നിർത്തുന്ന ഐസ് ഷെൽഫുകളിൽ 25 വർഷത്തിനിടെ ഏകദേശം 8.3 ട്രില്യൺ ടൺ ഐസ് നഷ്ടപ്പെട്ടു. 162 ഐസ് ഷെൽഫുകളിൽ 71 എണ്ണത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഏകദേശം 67 ട്രില്യൺ ടൺ വെള്ളം കടലിൽ ഒഴുകിയെത്തിയിട്ടുണ്ട്.
അറ്റാർട്ടിക്കയുടെ പടിഞ്ഞാറൻ ഭാഗത്ത് ചൂടുവെള്ളമാണ്. ഇവിടെയാണ് അധികവും ഐസ് ഷെൽഫുകൾ നഷ്ടപ്പെട്ടിരിക്കുന്നത്. കിഴക്ക് ഭാഗത്ത് തണുത്ത വെള്ളമാണ്. ഇവിടെയുള്ള ഐസ് ഷെൽഫുകളിൽ കാര്യമായ കുറവ് രേഖപ്പെടുത്തിയിട്ടില്ല. ഗെറ്റസ് ഐസ് ഷെൽഫിലാണ് കൂടുതൽ ഐസ് നഷ്ടം ഉണ്ടായിട്ടുള്ളത്. 25 വർഷത്തിനിടെ ഏകദേശം 1.9 ട്രില്യൺ ഐസ് ആണ് പ്രദേശത്ത് നിന്ന് നഷ്ടമായത്. പൈൻ ഐലൻസ് ഐസ് ഷെൽഫിൽ നിന്ന് 1.3 ട്രില്യൺ ഐസും നഷ്ടമായി. എന്നാൽ അമേരി ഐസ് ഷെൽഫിൽ 1.2 ട്രില്യൺ ഐസിന്റെ വർദ്ധനവും രേഖപ്പെടുത്തിയിട്ടുണ്ട്.
അറ്റാർട്ടിക്കയിലെ മഞ്ഞുപാളികൾ ഉരുകുന്നത് ആഗോള കാലാവസ്ഥയിൽ വൻ വ്യതിയാനത്തിനിടയാക്കും. വരും നാളുകളിൽ ആഗോള സമുദ്രനിരപ്പ് വൻതോതിൽ ഉയരാനുള്ള സാധ്യതയാണ് ശാസ്ത്രലോകം മുന്നോട്ടുവെക്കുന്നത്. മഞ്ഞുരുക്കം കൂടുന്നത് സമുദ്രനിരപ്പ് ഉയരാനും അതുവഴി സമുദ്രതീരങ്ങൾ കൂടുതൽ കടലെടുക്കുന്നതിനും കാരണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: