ഹമാസ് അനുകൂല പോസ്റ്റുകള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ കര്‍ശന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് മെറ്റ. ഇസ്രായേല്‍-ഹമാസ് യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ പങ്കുവെക്കുന്നതിന് താത്്കാലിക മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചു
ഹമാസിനെ വാഴ്ത്തും വിധത്തിലുള്ള യാതൊന്നും ആരും പോസ്റ്റ് ചെയ്യാന്‍ പാടില്ലെന്നും മെറ്റ വ്യക്തമാക്കി. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ മെറ്റയ്ക്ക് കീഴിലുള്ള എല്ലാ സോഷ്യല്‍ മീഡിയ ആപ്പുകള്‍ക്കും ഇത് ബാധകമാണ്. കൊടും ഭീകരത സോഷ്യമല്‍ മീഡിയ ആപ്പുകള്‍ വഴി വളര്‍ത്താന്‍ അനുവദിക്കില്ലെന്ന സന്ദേശമാണ്ാ മെറ്റ പങ്കുവെക്കുന്നത്. ലോകമെമ്പാടും ഈ നിര്‍ദ്ദേശങ്ങള്‍ ബാധകമാണ്.
യുദ്ധവുമായി ബന്ധപ്പെട്ട പുതിയ പോസ്റ്റുകള്‍ പങ്കുവെക്കുമ്പോള്‍ എല്ലാവര്ക്കും കമന്റ് ചെയ്യാനുള്ള അവസരം നല്‍കുന്നില്ല. യുദ്ധത്തിന്റെ ദുരിതങ്ങള്‍ അനുഭവിക്കുന്നവര്‍ക്കോ അല്ലെങ്കില്‍ ആ പ്രദേശത്തുള്ളവര്‍ക്കോ മാത്രമാകും പോസ്റ്റ് പങ്കുവെക്കാന്‍ കഴിയുക. അവരുടെ സുഹൃത്തുക്കള്‍ക്കും അല്ലെങ്കില്‍ അവരെ ഫോളോ ചെയ്യുന്നവര്‍ക്കും മാത്രമാണ് കമന്റ് ചെയ്യാന്‍ കഴിയൂ. കമന്റുകള്‍ കൂട്ടത്തോടെ നീക്കം ചെയ്യാം. പോസ്റ്റ് ഫീഡില്‍ വരുമ്പോള്‍ ഒന്നോ രണ്ടോ കമന്റ് കാണാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ താത്കാലികമായി ഈ സേവനം നിര്‍ത്തലാക്കി. പ്രദേശത്തുള്ള ജനങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ‘ലോക്ക് യുവര്‍ പ്രൊഫൈല്‍’ ഓപ്ഷനിലേക്ക് സജ്ജമാക്കിയിട്ടുണ്ട്. സ്വകാര്യത മെച്ചപ്പെടുത്തുന്നതിനായി ഈ ഓപ്ഷന് ഓണ്‍ ചെയ്യാവുന്നതാണ്.
ഇതിന് പുറമേ ആഗോള തലത്തില്‍ തന്നെ മെറ്റ വന്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹീബ്രു, അറബി ഭാഷകള്‍ സംസാരിക്കുന്നവരുള്പ്പെടെയുള്ള വിദഗ്ധരുടെ സംഘത്തെയാണ് കമ്പനി നിയമിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: