തിരുവനന്തപുരം: ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്ത കേരള താരങ്ങളേയും മെഡല്‍ ജേതാക്കളേയും പരിശീലകരേയും ആദരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ 10 മെഡല്‍ ജേതാക്കളും ഗെയിംസില്‍ പങ്കെടുത്ത 33 താരങ്ങളും പരിശീലകരും പങ്കെടുത്തു. കായികമന്ത്രി വി. അബ്ദുറഹിമാന്‍ അധ്യക്ഷനായി.
മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, ജി.ആര്‍. അനില്‍, കെ. കൃഷ്ണന്‍കുട്ടി, എ. കെ ശശീന്ദ്രന്‍, പി. രാജീവ്, പി. എ. മുഹമ്മദ് റിയാസ്, വി. ശിവന്‍കുട്ടി, പ്രൊഫ. ആര്‍. ബിന്ദു, ആന്റണി രാജു, ജെ. ചിഞ്ചു റാണി, മേയര്‍ ആര്യാ രാജേന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളായി.
കായിക വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ് , കായിക യുവജനകാര്യാലയം ഡയറക്ടര്‍ രാജീവ് കുമാര്‍ ചൗധരി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി, സായ് എല്‍എന്‍സിപിഇ പ്രിന്‍സിപ്പല്‍ ഡോ. ജി കിഷോര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: