നിസാമാബാദ് (തെലങ്കാന): തെരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയെ സംസ്ഥാനത്ത് കാണാന്‍ സാധിക്കുന്നത്. അതുകൊണ്ട് രാഹുലിനെ ‘ഇലക്ഷന് ഗാന്ധി’ എന്ന് വിളിക്കേണ്ട്വരുമെന്ന് ബിആര്‍എസ് എംഎല്‍സി കെ. കവിത പറഞ്ഞു.
നവംബര്‍ 30ന് നടക്കാനിരിക്കുന്ന തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിലും ഡിസംബര്‍ മൂന്നിന് വോട്ടെണ്ണലും നടക്കാനിരിക്കെ തെലങ്കാനയിലെ ജനങ്ങള്‍ക്ക് കോണ്‍ഗ്രസ് തെറ്റായ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നല്‍കിയെന്നും കവിത കുറ്റപ്പെടുത്തി. തെലങ്കാനയില്‍ തെരഞ്ഞെടുപ്പിന്റെ അന്തരീക്ഷമാണ്.
കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഇന്ന് ഇവിടെയെത്തുന്നുണ്ട്. അവര്‍ ഉറപ്പ് നല്‍കുന്നത് വ്യാജ വാഗ്ദാനങ്ങള്ക്കാണെന്ന് കവിത പറഞ്ഞു. ദേശീയ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു ബിആര്‍എസ് എംഎല്‍സി.
തെലങ്കാനയുടെ അവകാശങ്ങള്‍ നേടിയെടുക്കുന്ന കാര്യത്തില്‍ അദ്ദേഹം ഒരിക്കലും സംസ്ഥാനത്തിനൊപ്പം നില്ക്കുന്നില്ല. തെരഞ്ഞെടുപ്പ് സമയത്ത്ു മാത്രമാണ് രാഹുലിനെ കാണാന്‍ സാധിക്കുന്നത്. ഇത് തെലങ്കാനയിലെ ജനങ്ങള്‍ ഗൗരവത്തോടെയാണ് കാണുന്നത്, അതിനാല്‍ തെരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹം പറയുന്നത് ജനങ്ങള്‍ വിശ്വസിക്കില്ലെന്നും കവിത കൂട്ടിച്ചേര്‍ത്തു.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിആര്‍എസ് വിജയിക്കുമെന്നും തെലങ്കാനയില്‍ കോണ്‍ഗ്രസ് ഒതുക്കപ്പെടുമെന്നും അവര്‍ പറഞ്ഞു. തെലങ്കാനയില്‍ നവംബര്‍ 30നാണ് വോട്ടെടുപ്പ് നടക്കുന്നത്. 2018 ലെ മുന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിആര്‍എസ് 119 സീറ്റുകളില്‍ 88 എണ്ണം നേടി. മൊത്തം പോള്‍ ചെയ്ത വോട്ടിന്റെ 47.4 ശതമാനം പിടിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: