തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി തോട്ടിപ്പണിക്കാരെ സംഘടിപ്പിച്ചത് സിപിഎം നേതാവ് എം എം ലോറന്‍സ് ആണെന്ന് അവകാശപ്പെട്ട് കവിത എഴുതി ബാലചന്ദ്രന്‍ ചുള്ളിക്കാട്. ‘ തോട്ടി’ എന്ന് പുതിയ കവിതയില്‍ തോട്ടികളെക്കുറിച്ച് ശ്രീനാരായണഗുരുവും മഹാത്മാഹാന്ധിയും പറഞ്ഞ വാചകങ്ങള്‍ ഉണ്ട്. തോട്ടിയെ സംഘടിപ്പിക്കാന്‍ കൊച്ചിയുടെ പിത്തം പിടിച്ച മണ്ണ് ലോറന്‍സിനെ പെറ്റു എന്നും പൊക്കിളില്‍ നിന്ന് ചെങ്കൊടി ഉയര്‍ത്തിപ്പിടിച്ച് ലോറന്‍സ് ചേട്ടന്‍ സഖാവേ എന്നു വിളിച്ചു എന്നുമൊക്കെ കവിതയില്‍ പറയുന്നു.
കവിതയുടെ കാമ്പല്ല പ്രശ്‌നമായത്. ആമുഖമായി ‘ഇന്ത്യയില്‍ ആദ്യമായി തോട്ടിപ്പണിക്കാരുടെ യൂണിയന്‍ സംഘടിപ്പിച്ച സഖാവ് എം എം ലോറന്‍സിന് ‘ എന്ന് എഴുതിയതാണ് വിവാദത്തിനു കരാണം. തോട്ടിപ്പണിക്കാരുടെ യൂണിയന്‍ ആദ്യമായി സംഘടിപ്പിച്ചത് ലോറന്‍സ് അല്ല എന്നതു തന്നെയാണ് കാരണം.
1929 ജൂണ്‍ പതിനഞ്ചിനാണ് ലോറന്‍സിന്റെ ജനനം. അതിനും ഒരു കൊല്ലം മുന്‍പേ 1928ല്‍ കൊല്‍ക്കത്തയില്‍ സോഷ്യലിസ്റ്റ് നേതാവ് പ്രഭാവതി ഭാസ് ഗുപ്തയുടെ നേതൃത്വത്തില്‍ തോട്ടിപ്പണിക്കാരുടെ സമരം നടന്നിരുന്നു.തോട്ടിത്തൊഴിലാളികളുടെ മാതാവ്(ധന്‍ഗര്‍ മാ) എന്നാണ് പ്രഭാവതി ദാസ് ഗുപ്ത അറിയപ്പെട്ടിരുന്നത്.
കേരളത്തിലെ കാര്യമെടുത്താലും ലോറന്‍സ് അല്ല ആദ്യ ‘തോട്ടി’ സംഘാടകന്‍. സ്വാതന്ത്രസമര സേനാനി ജൂബാ രാമകൃഷ്ണപിള്ള കേരളത്തില്‍ ആദ്യമായി തോട്ടിത്തൊഴിലാളികളെ സംഘടിപ്പിച്ച് ഒരു സംഘടനയ്‌ക്ക് നേതൃത്വം നല്‍കിയത്. ഏറ്റവും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യേണ്ടിയിരുന്ന മലം ചുമട്ടുകാരെ ആദ്യമായി സംഘടിപ്പിച്ച് തൊഴില്‍ സുരക്ഷിതത്വവും പുനരധിവാസവും നേടിക്കൊടുത്തത് തിരുവനന്തപുരം കാരനായ ഈ ഗാന്ധിയനാണ്. തോട്ടിത്തൊഴിലാളികള്‍ക്ക് റേഷന്‍ കാര്‍ഡ് ഉള്‍പ്പടെ നേടിക്കൊടുത്തതും ജൂബാ രാമകൃഷ്ണപിള്ളയാണ്. സിപിഎം നേതാവായിരുന്ന എന്‍ അനിരുദ്ധന്‍ തോട്ടിതൊഴിലാളികളെ സംഘടിപ്പിക്കുന്നതിന് ജൂബാ രാമകൃഷ്ണപിള്ളയ്‌ക്ക് പിന്തുണ നല്‍കിയിട്ടുണ്ട്.
ദിവാന്റെ ഭരണകാലത്ത് 1944 ല്‍ സിറ്റി സ്‌കാവെഞ്ചേഴ്‌സ് യൂണിയന്‍ എന്ന സംഘടനയും രജിസ്റ്റര്‍ ചെയ്തു. സേവനവ്യവസ്ഥ ശമ്പളവര്‍ദ്ധനവ് എന്നിവക്കു വേണ്ടി രാമകൃഷ്ണപിള്ള നടത്തിയ ഉപവാസം വിജയിച്ചതോടെ തോട്ടി വിഭാഗത്തിന്റെ പ്രിയങ്കരനായ നേതാവായി അദ്ദേഹം മാറി. സിറ്റി സ്‌കാവെഞ്ചേഴ്‌സ് യൂണിയന്‍ ആണ് പിന്നീട് തിരുവനന്തപുരം സിറ്റി കോര്‍പ്പറേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ആയിമാറിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക