കൊച്ചി: സ്വവര്‍ഗ്ഗ വിവാഹം രാജ്യത്ത് നിയമപരമാക്കാതിരുന്ന സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണെന്നും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ എടുത്ത നിലപാട് ശ്ലാഘനീയമാണെന്നും ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്.
സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കുന്നത് ധാര്‍മ്മികതയ്ക്കും മാനവിക മൂല്യങ്ങള്‍ക്കും എതിരാവുമെന്നും ഹര്‍ജിയെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ക്കണമെന്നും ആവശ്യപ്പെട്ട് കാന്തപുരം പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിരുന്നു. കാന്തപുരം അടക്കമുള്ള മതനേതാക്കളുടെ നിലപാട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. മനുഷ്യവംശത്തിന്റെ നിലനില്പിനും സമൂഹത്തിന്റെ അടിസ്ഥാനമായ കുടുംബമെന്ന സങ്കല്പത്തിനും ധാര്‍മ്മിക മൂല്യങ്ങള്‍ക്കും വിരുദ്ധമാണ് സ്വവര്‍ഗ വിവാഹം. സ്വവര്‍ഗ്ഗ വിവാഹത്തിന് അനുമതി നല്‍കുന്നത് വഴി സമൂഹത്തില്‍ അരാജകത്വവും അസന്മാര്ഗ്ഗിക പ്രവണതകളും സൃഷ്ടിക്കുമെന്നും കാന്തപുരം പറഞ്ഞു.
വിധിയെ സ്വാഗതം ചെയ്ത് കെസിബിസി പ്രൊലൈഫ് സമിതി
വിവാഹം എന്നത് സ്ത്രീയും പുരുഷനും ചേര്‍ന്ന് നടത്തേണ്ട കര്‍മ്മാനുഷ്ഠാനമാണ്. അങ്ങിനെയിരിക്കെ ഒരേ വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ തമ്മിലുള്ള ബന്ധത്തെ വിവാഹമെന്ന് വിശേഷിപ്പിക്കുന്നത് അംഗീകരിക്കാവുന്നതല്ലെന്ന് കെസിബിസി പ്രൊലൈഫ് സമിത് പറഞ്ഞു.
സ്വവര്‍ഗ്ഗാനുരാഗ ബന്ധത്തെ സ്വവര്‍ഗ സഹവാസം എന്ന് വിശേഷിപ്പിക്കാമെങ്കിലും സ്വവര്‍ഗ്ഗ വിവാഹം എന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ല. സ്പെഷ്യല്‍ മാര്യേജ് ആക്ടിലെ നാലാം അനുച്ഛേദം സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹത്തെയാണ് വിശേഷിപ്പിക്കുന്നതെന്നും കെസിബിസി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: