ന്യൂദല്‍ഹി: തൃണമൂല്‍ എംപി മഹുവ മൊയ്ത്ര 2019നും 2023നും ഇടയില്‍ ലോക് സഭയില്‍ ചോദിച്ചത് 61 ചോദ്യങ്ങള്‍ ഇതില്‍ 51ഉം അദാനിയെ പരിക്കേല്‍പിക്കുന്ന ചോദ്യങ്ങളെന്ന് സുപ്രീംകോടതി അഭിഭാഷകനായ ആനന്ദ് ദെഹാദ് റായി. അദാനിയെ പരിക്കേല്‍പ്പിക്കുക, അത് വഴി മോദിയെ വീഴ്‌ത്തുക എന്നതാണ് മഹുവ മൊയ്ത്രയുടെയും അവരെ സഹായിക്കുന്ന വ്യവസായി ദര്‍ശന്‍ ഹീരാനന്ദാനിയുടെയും ലക്ഷ്യമെന്നും ജെയ് ആനന്ദ് ദെഹാദ് റായി തന്റെ പരാതിയില്‍ ആരോപിക്കുന്നു.
മഹുവയുടെ ലോക് സഭാ വെബ്സൈറ്റിലെ ഓണ്‍ലൈന്‍ അക്കൗണ്ടില്‍ നിന്നാണ് ഈ ചോദ്യങ്ങള്‍ എല്ലാം ചോദിച്ചിരിക്കുന്നത്. പക്ഷെ ഈ ചോദ്യങ്ങള്‍ അധികവും ഹീരാനന്ദാനി ഗ്രൂപ്പ് തന്നെ നേരിട്ട് ലോക് സഭാ വെബ് സൈറ്റിലേക്ക് അപലോഡ് ചെയ്തതായിരിക്കാമെന്ന സംശയവും ആനന്ദ് ദെഹാദ് റായി ഉന്നയിക്കുന്നു. അതിന് ലോക്സഭാ വെബ്സൈറ്റിലേക്ക് ലോഗിന്‍ ചെയ്യാനുള്ള പാസ് വേഡും മറ്റും മഹുവ മൊയ്ത്ര ഹീരാനന്ദാനി ഗ്രൂപ്പിന് നല്‍കിയോ എന്നും സംശയമുണ്ട്. ഇതേക്കുറിച്ചെല്ലാം വിശദമായി ഒരു സിബിഐ അന്വേഷണം നടത്തിയാലേ സത്യങ്ങള്‍ പുറത്തുവരൂ എന്നാണ് ദെഹാദ് റായിയുടെ ആവശ്യം. അദാനിയ്‌ക്കെതിരെ ചോദ്യങ്ങള്‍ ചോദിക്കുന്നതിന് മഹുവാ മൊയ്ത്രയ്‌ക്ക് ദര്‍ശന്‍ ഹീരാനന്ദാനി പണം മാത്രമല്ല, ലക്ഷങ്ങള്‍ വിലമതിക്കുന്ന സമ്മാനങ്ങളും നല്കിയിരുന്നതായി ജെയ് ആനന്ദ് ദെഹാദ് റായി ആരോപിക്കുന്നു.
ലക്ഷങ്ങള്‍ വിലവരുന്ന ഐഫോണും ലൂയിവൂയിറ്റന്‍ ബാഗുകളും, ഫ്രഞ്ച്, ഇറ്റാലിയന്‍ വൈനുകളും ,വജ്രാഭരണങ്ങള്‍, 36 ജോഡി സാല്‍വത്തോര്‍ ഫെറഗാമോ ഷൂസുകള്‍ തുടങ്ങിയ നല്ജി. മഹുവ മൊയ്ത്രയുടെ വീട് ആഡംബര രീതിയില്‍ പുതുക്കിപ്പണിത് നല്‍കിയത് ദര്‍ശന്‍ ഹീരാനന്ദാനിയാണ്. ലോക് സഭാ എംപിയായി മത്സരിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് 75 ലക്ഷം രൂപ നല്‍കി.- ആനന്ദ് ദെഹാദ് റായിയുടെ പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: