ലഖ്നൗ: പലസ്തീന് സാമ്പത്തിക സഹായം നല്‍കാന്‍ വേണ്ടി പണം ചോദിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ച ഉത്തര്‍പ്രദേശിലെ പൊലീസ് കോണ്‍സ്റ്റബിളിന് യോഗി സര്‍ക്കാരിന്റെ വക സസ്പെന്‍ഷന്‍. ബറേലി സ്വദേശിയായ സുഹൈൽ അൻസാരിയെയാണ് സസ്പെന്‍ഡ് ചെയ്തത്.
പലസ്തീനികളെ സഹായിക്കാൻ സംഭാവനകൾ ആവശ്യപ്പെട്ട് യുഎസ് ആസ്ഥാനമായുള്ള ഒരു ചാരിറ്റി സംഘടനയുടെ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്യുകയായിരുന്നു സുഹൈല്‍ അന്‍സാരി. വൈകാതെ സസ്പെന്‍ഡ് ചെയ്തു. പലസ്തീന് അനുകൂലമായി പ്രകടനമോ, പൊതുയോഗമോ, സമൂഹമാധ്യമങ്ങളില്‍ പരാമര്‍ശങ്ങളോ പാടില്ലെന്ന് യോഗി സര്‍ക്കാര്‍ വിലക്കിയിരുന്നു. ഈ വിലക്ക് ലംഘിച്ചാണ് സുഹൈല്‍ അന്‍സാരി പലസ്തീന്‍ സഹായം ആവശ്യപ്പെട്ട് ഫേസ് ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചത്..ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനിെ ഉത്തരവിട്ടിട്ടുണ്ട്.
സുഹൈല്‍ അന്‍സാരിയുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ പലസ്തീന് സഹായം ആവശ്യപ്പെട്ട് പോസ്റ്റ് പങ്കുവെച്ചതായി ഉത്തര്‍പ്രദേശ് പൊലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ശനിയാഴ്ചയായിരുന്നു സസ്പെന്‍ഷന്‍. സർക്കിൾ ഓഫീസർ (സദർ) സന്ദീപ് സിംഗിന്റെ നേതൃത്വത്തില്‍ ഇതേക്കുറിച്ച് വകുപ്പുതല അന്വേഷണം തുടങ്ങിയിട്ടുണ്ട്.
സുഹൈല്‍ അന്‍സാരിയുടെ പലസ്തീന് സഹായം ചോദിച്ചുകൊണ്ടുള്ള പോസ്റ്റ് കഴിഞ്ഞയാഴ്ച ബറേലിയിലെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ വൈറലായിരുന്നു. തുടർന്ന് ആരോ സിറ്റി പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് അന്വേഷണവും സസ്പെന്‍ഷനും ഉണ്ടായത്.. എന്നാല്‍ തന്റെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഫോണ്‍ ഉപയോഗിക്കുന്നതിനിടെ അബദ്ധത്തില്‍ പോസ്റ്റ് പങ്കുവച്ചതാണെന്നായിരുന്നുവെന്ന് പൊലീസ് കോണ്‍സ്റ്റബിളായ സുഹൈല്‍ അന്‍സാരിയുടെ പിതാവ് അന്‍സാരി മകനെ ന്യായീകരിച്ചുകൊണ്ട് പറഞ്ഞു. ജില്ലാ പൊലീസിന്റെ ഡ്രോൺ നിരീക്ഷണ സംഘത്തിലെ അംഗമായിരുന്നു സുഹൈല്‍ അന്‍സാരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: