ന്യൂദല്‍ഹി: വിവാഹം കഴിഞ്ഞ രണ്ടാം ദിവസം ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും വധു മുങ്ങി. കൂടെ ഒന്നരക്ഷം രൂപയും ആഭരണങ്ങളും കൂടി മോഷ്ടിച്ചാണ് വധു കടന്നു കളഞ്ഞത്. ന്യൂദല്ഹിക്കടുത്ത് ഗുരുഗ്രാമിലെ ബിലാസ്പൂരിലാണ് സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് വരന്റെ പിതാവ് അശോക് കുമാര്‍ പൊലീസില്‍ പരാതി നല്കി. സ്ത്രീധനം വാങ്ങാതെ വിവാഹം കഴിക്കാന്‍ തയ്യാറായിരുന്നു അശോക് കുമാറിന്റെ കുടുംബം. കുമാറിന്റെ പരിചയക്കാരനായ മനീഷാണ് മഞ്ജു എന്ന സ്ത്രീ മുഖേനെ ഇളയ മകന് അനുയോജ്യയായ പെണ്‍കുട്ടിയാണെന്ന് പറഞ്ഞ് പ്രീതിയെ പരിചയപ്പെടുത്തുന്നത്.
പ്രീതിയെ വീട്ടുകാര്‍ക്ക് ഇഷ്ടമായതോടെ അശോക് കുമാര്‍ അവളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയും കുറച്ച് വസ്ത്രങ്ങളും കൊടുത്തു. ജൂലൈ 26 ന് മഞ്ജുവും കൂട്ടാളി പ്രീതിയും ജജ്ജാര്‍ കോടതിയിലെത്തി രജിസ്റ്റര്‍ വിവാഹം കഴിച്ചു. പിന്നീട് പുതിയ മരുമകളുമായി അശോക് കുമാര്‍ വീട്ടിലേക്ക് പോയി. രാത്രി വൈകുവോളം അശോക് കുമാറിന്റെ വീട്ടില്‍ വിവാഹ ആഘോഷമുണ്ടായിരുന്നു, പക്ഷേ രാവിലെ മകന് ജോലിക്ക് പോയപ്പോള്‍ പ്രീതിയെ കാണാതാവുകയായിരുന്നുവെന്ന് അശോക് കുമാര്‍ പറയുന്നു.
മഞ്ജുവിനെ പരാതി പറയാന്‍ ഫോണില്‍ വിളിച്ചപ്പോള്‍ കൊല്ലുമെന്നായിരുന്നു ഭീഷണി. മഞ്ജു, പ്രീതി, ഇവരുടെ കൂട്ടുകാരനായ യുവാവ് എന്നിവരാണ് തട്ടിപ്പ് സംഘത്തിലുള്ളത്. ആസൂത്രിതമായ തട്ടിപ്പാണെന്ന് പൊലീസ് കരുതുന്നു.
പണവും ആഭരണങ്ങളുമായി പ്രീതി കടന്നുകളഞ്ഞെന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചു. .പ്രതികള ഉടന്‍ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: