Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സത്തും അസത്തുമല്ലാത്ത ജഗത്രയം

കവനമന്ദിരം പങ്കജാക്ഷന്‍ by കവനമന്ദിരം പങ്കജാക്ഷന്‍
Oct 17, 2023, 06:57 pm IST
in Samskriti

ജ്ഞാനവാസിഷ്ഠത്തിലൂടെ

ദേവപൂജോപാഖ്യാനം

വസിഷ്ഠമഹര്‍ഷി പറഞ്ഞു, ‘ശ്രീരാമചന്ദ്ര! ദേഹം ആഭാസം(തോന്നല്‍) മാത്രമാണ്. നേരായവിചാരമില്ലാത്തതുകൊണ്ട് ഇക്കാലം ഇതു ഞാനാണെന്ന് ഉള്ളില്‍ തോന്നീടുന്നുവെന്നു നീ ചിന്തിക്കുക. അസ്ഥിമാംസാദികളെച്ചേര്‍ത്ത് നിര്‍മ്മിച്ചിട്ടുള്ളതാകുന്ന ഈ ശരീരം ഞാനാണെന്നുള്ള വിഭ്രമം നീ കളയുക. സങ്കല്പത്താല്‍ കല്പിതങ്ങളാകുന്ന ദേഹങ്ങള്‍ക്കു സംഖ്യയില്ല. സൗഖ്യമായി കിടക്കയില്‍ കിടന്നീടുമ്പോള്‍ നീ സ്വപ്‌നത്തില്‍ പലദിക്കിലും നടന്നീടുന്നു. ശരീരം ഏതുദിക്കിലാണെന്നു ചിന്തിക്കുക. ജാഗ്രാവസ്ഥയില്‍ മനോരാജ്യത്തില്‍ മേരുവിലോ സ്വര്‍ഗ്ഗലോകത്തോ ചെല്ലുന്ന ദേഹം എങ്ങാകുന്നു? ദീര്‍ഘമായ സ്വപ്‌നമെന്നോ (സംസാരം)ചിന്തിക്കില്‍ ദീര്‍ഘമായീടുന്ന ഒരു ചിത്തവിഭ്രമമെന്നോ ദീര്‍ഘമാകുന്ന മനോരാജ്യമാണെന്നോ രാമ! തീര്‍ച്ചയാക്കുക വേണം. ഈ ജഗത്രയം സത്തുമല്ല അസത്തുമല്ല, ആഭാസം മാത്രമെന്നു ചിത്തത്തില്‍ ചിന്തിച്ചീടുക. എന്നിപ്രകാരം അന്യകലനാത്യാഗമായീടുന്ന ഇത് ‘സമ്യഗാലോകന’ എന്നു പറയപ്പെടുന്നു.

നിശ്ചയമായും മരിച്ചീടുകവേണം എന്നിരിക്കെ മരണംവന്നീടുമ്പോള്‍ എന്തിനായി കരയുന്നു? ജനിച്ചാല്‍ നിശ്ചയമായും അല്പം സമ്പത്തുണ്ടാകും, ചിന്തിക്കില്‍ സമ്പത്തുണ്ടായാല്‍ എന്തിനാണ് അഹങ്കാരം? ശ്രീരാഘവ! പദാര്‍ത്ഥവര്‍ഗസമുദായത്തില്‍ ഭേദബുദ്ധിയെ നീ ഉപേക്ഷിച്ച് നിത്യവും പ്രതിഭാസമാത്രത്തില്‍ സകലാനുവൃത്തമായീടുന്ന സച്ചിന്മാത്രത്തെ കണ്ടുകൊള്‍ക. ആഭാസമാത്രമൊക്കെയും ചിത്താകുന്നു, അതിന്റെ സ്പര്‍ശം ദോഷമാണ്. അതുകൊണ്ട് അതിനെയും പെട്ടെന്ന് ത്യജിച്ച് രാഘവ! നിരാഭാസനായിട്ട് നീ വസിക്കുക. രാഗം, ദ്വേഷം എന്നു പേരായുള്ള രണ്ടു സര്‍പ്പങ്ങള്‍ പാരില്‍ ഏതൊരു പുരുഷന്റെ ചിത്തമാകുന്ന പൊത്തില്‍ കുടികൊള്ളുന്നില്ല, ഉത്തമോത്തമനായ അവനാകും കല്പകവൃക്ഷത്തിങ്കല്‍നിന്നു കിട്ടാത്തതായി നീരൂപിക്കില്‍ എന്തോന്നുള്ളു? ശാസ്ത്രം പഠിച്ചു നന്നായി പ്രസംഗിക്കാന്‍ നല്ല നിപുണന്മാരായുള്ളോരാണെങ്കിലും ഭൂമിയില്‍ ബുദ്ധിമാനായുള്ളവന്‍ ഞാനെന്നുള്ള ഗര്‍വമാര്‍ന്ന് എന്നും രാഗദ്വേഷന്മാരായി മര്‍ത്ത്യന്മാരെല്ലാം വര്‍ത്തിക്കുന്നു, അവര്‍ നല്ല കഴുതകളാണ്, അവരെ തൊട്ടുകൂടാ.

സങ്കല്പമാകുന്ന നാഭി(അച്ചുതണ്ട്)യെ നന്നായി തടുക്കുകില്‍ പിന്നെ സംസാരചക്രം തിരിഞ്ഞീടുകയില്ല. നാഭി ക്ഷോഭിക്കുന്നുവെങ്കില്‍ സംസാരചക്രം പിന്നെ തടുത്താല്‍ നില്‍ക്കയില്ലെന്നതില്‍ സംശയമില്ല. പൗരുഷം, പരം പ്രജ്ഞ, യുക്തി എന്നിവകളെ നല്ലവണ്ണം ആശ്രയിച്ചു സംസാരചക്രത്തിന്റെ നാഭിയായ മാനസത്തെ തടുക്കണം. ശാസ്ത്രം, പൗരുഷം, പ്രജ്ഞ, സൗജന്യം ഇവകളാല്‍ കിട്ടീടാത്തതൊന്നുമില്ലെങ്ങും. പാരമായി ഭയം വളര്‍ത്തുന്നതായി ചീത്തയായി ധീരതയല്പംപോലും ഇല്ലാതെയാക്കീടുന്ന ചിത്തമാകുന്ന ഭൂതത്തിനെ അടക്കീട്ട് എപ്രകാരം വര്‍ത്തിക്കുന്നുവോ അപ്രകാരം നീ സ്ഥിരനായി വര്‍ത്തിക്കുക. മാനസഭൂതബാധ ചേര്‍ന്നുവാണീടുന്ന മനുഷ്യനെ പാലിച്ചീടുവാന്‍ ശാസ്ത്രങ്ങളും ബന്ധുക്കളും ആചാര്യന്മാരും അല്പവും മതിയാകയില്ലെന്നതിന് വാദമില്ല. മാനസഭൂതബാധവിട്ടു വാഴുന്ന മനുഷ്യനെ ഗുരുബാന്ധവന്മാരും പ്രശസ്തമായ ശാസ്ത്രങ്ങളും അല്പം ചെളിപുരണ്ട മാനിനെയെന്നപോലെ രക്ഷിപ്പാന്‍ മതിയാകും. ഭോഗങ്ങളെ ദൂരെയകറ്റി ജീവന്മുക്തനാകിയ ഗുരുവിന്റെ പാദസേവയോടും നന്നായി വിചാരണംചെയ്ത് എന്നും ഏകനായ തന്റെ ആത്മാവിനെ ആശ്രയിക്കുകവേണം. ചന്ദ്രചൂഡനായ മഹാദേവന്‍ സംസാരദുഃഖശാന്തിക്കായി പണ്ട് എനിക്ക് ഉപദേശിച്ചുതന്നതായ നല്ല ആത്മജ്ഞാനോപായത്തെ ഞാനിപ്പോള്‍ നിന്നോട് പറയാം, നീ ശ്രദ്ധിച്ചു കേട്ടാലും.’
(തുടരും)

Tags: Rama and Sita StoriesHinduismMahaushadhi Vasishta Maharshi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അന്നൊരിക്കൽ സനാതനത്തെ അവഹേളിച്ചു ; ഇന്ന് താനൊരു ഹിന്ദുവാണെന്ന് രേവന്ത് റെഡ്ഡി : അനന്തഗിരി കുന്നുകളിൽ വലിയ ക്ഷേത്രം നിർമ്മിക്കുമെന്നും വീമ്പിളക്കം

Samskriti

അനുഗ്രഹം ചൊരിയുന്ന പഞ്ച ദേവതമാര്‍

Article

ഹോളി: പുരാണമൂലവും ചരിത്രസാക്ഷ്യവുമായ ഭാരതീയ ചൈതന്യം

Samskriti

അശ്വത്ഥാമാവിന്റെ നാരായണാസ്ത്രം

Samskriti

കുണ്ഡലിനി ശക്തിയെക്കുറിച്ചറിയാം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.