Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഓസ്‌ട്രേലിയക്ക് ആദ്യ വിജയം; ശ്രീലങ്കയെ 5 വിക്കറ്റിന് തോല്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2023, 12:42 am IST
in Cricket

ലഖ്‌നൗ: മുന്‍ ലോക ചാമ്പ്യന്‍മാരായ ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് ഓസ്‌ട്രേലിയ. അഞ്ച് തവണ ലോകകിരീടം നേടിയ ഓസീസ് ടീം 13-ാം ലോകകപ്പില്‍ നേടുന്ന ആദ്യ ജയമാണിത്. ആദം സാംപയുടെ സ്പിന്‍ ബോളിങ്ങും മിച്ചല്‍ മാര്‍ഷും(52), ജോഷ് ഇന്‍ജ്‌ലിസും നേടിയ അര്‍ദ്ധ സെഞ്ചുറിയുടെയും ബലത്തിലാണ് ഓസീസ് ടീം വിജയിച്ചത്.
സ്‌കോര്‍: ശ്രീലങ്ക- 209(43.3), ഓസ്‌ട്രേലിയ- 215/5(35.2)

ശ്രീലങ്ക മുന്നില്‍ വച്ച 210 റണ്‍സ് വിജയലക്ഷ്യം പിന്‍തുടര്‍ന്ന ഓസ്‌ട്രേലിയന്‍ നിരയ്‌ക്ക് അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. ലഖ്‌നൗവിലെ പിച്ചില്‍ ഓസീസ് ശരിക്കും വിയര്‍ത്താണ് ഒരുവിധത്തില്‍ വിജയം കൈക്കലാക്കിയത്. അഞ്ച് വിക്കറ്റും 88 പന്തുകളും ബാക്കിവച്ചാണ് ഓസ്‌ട്രേലിയ വിജയിച്ചത്. പക്ഷെ ഇടയ്‌ക്കിടെ വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നത് അല്‍പ്പം ആശങ്ക സൃഷ്ടിച്ചുകൊണ്ടിരുന്നു. നാലാം ഓവറില്‍ തന്നെ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ 11 റണ്‍സെടുത്ത് മടങ്ങി. ദില്‍ഷന്‍ ഷനകയ്‌ക്കായിരുന്നു വിക്കറ്റ്. തൊട്ടുപുറകെ സൂപ്പര്‍ ബാറ്റര്‍ സ്റ്റീവ് സ്മിത്ത് പൂജ്യത്തിന് പുറത്തായി ഓസീസ് അല്‍പമൊന്ന് പതറി.

മൂന്നാം വിക്കറ്റില്‍ ഓപ്പണര്‍ മിച്ചല്‍ മാര്‍ഷും മാര്‍നസ് ലഭൂഷെയ്‌നും ചേര്‍ന്ന് ഇന്നിങ്‌സ് അപകടമില്ലാതെ മുന്നോട്ട് കൊണ്ടുപോയി. പക്ഷെ മികച്ചൊരു കൂട്ടുകെട്ടുണ്ടാക്കാന്‍ അനുവദിച്ചില്ല. 81 റണ്‍സെടുത്തപ്പോഴേക്കും മാര്‍ഷ് റണ്ണൗട്ടായി. പിന്നീട് ലഭൂഷെയ്‌നൊപ്പം ചേര്‍ന്ന ജോഷ് ഇന്‍ജ്‌ലിസ് മികച്ച പ്രകടനവുമായി ഓസീസിനെ ആശ്വാസ തീരത്തേക്ക് നയിച്ചു. അധികം പന്ത് പാഴാക്കാതിരുന്ന താരം റണ്‍നിരക്ക് താഴാതെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചുകൊണ്ടിരുന്നു. നാലാമനായി 40 റണ്‍സെടുത്ത് ലഭൂഷെയ്ന്‍ പുറത്തായി. ഓസീസ് വിജയം ഉറപ്പാക്കി ഇന്‍ജ്‌ലിസ് പുറത്താകുമ്പോള്‍ ടീമിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. വെറും 18 റണ്‍സ്. പിന്നീട് ഗ്ലെന്‍ മാക്‌സ് വെല്ലും(31) മാര്‍കസ് സ്റ്റോയിനിസും(20) ചേര്‍ന്ന് വിജയ തീരമെത്തിച്ചു. 36-ാം ഓവറിന്റെ രണ്ടാം പന്തില്‍ സിക്‌സറടിച്ച് സ്റ്റോയിനിസാണ് കളി പൂര്‍ത്തിയാക്കിയത്.

നേരത്തെ ടോസ് നേടി ബാറ്റ് ചെയ്ത ശ്രീലങ്ക 25 ഓവറുകള്‍ പിന്നിടും വരെ ശക്തമായ നിലയിലായിരുന്നു. 28-ാം ഓവറില്‍ രണ്ടിന് 165 എന്ന ഭേദപ്പെട്ട നിലയിലായിരുന്ന ടീമിനെ ആദം സാംപയുടെ സ്പിന്‍ ബോളിങ്ങാണ് തകര്‍ത്ത്. പിന്നീട് ലങ്കന്‍ ബാറ്റര്‍മാര്‍ 44 റണ്‍സ് കൂട്ടിചേര്‍ക്കുന്നതിനിടെ തകര്‍ന്നുവീണു. പതും നിസങ്കയുടെയും(61) കുസാല്‍ പെരേരയുടെയും(78) അര്‍ദ്ധസെഞ്ചുറി മികവില്‍ 125 റണ്‍സിന്റെ ഓപ്പണിങ് വിക്കറ്റ് പടുത്ത ലങ്കയ്‌ക്ക് ഓസീസ് നായകന്‍ പാറ്റ് കമിന്‍സാണ് ആദ്യ പ്രഹരമേല്‍പ്പിച്ചത്. പിന്നീട് ആദം സാംപ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. എട്ട് ഓവറുകളില്‍ ഒരു മെയ്ഡന്‍ അടക്കം 47 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് ആദം സാംപ വീഴ്‌ത്തി. താരത്തിന്റെ മാരക സ്പിന്‍ ബോളിങ്ങാണ് ലങ്കയെ തച്ചുടച്ചത്. ഓപ്പണര്‍മാര്‍ക്ക് ശേഷം ലങ്കന്‍ നിരയില്‍ ചരിത് അസലങ്ക(25) മാത്രമാണ് രണ്ടക്കം കടന്നത്.

ആദം സാംപയാണ് കളിയിലെ താരം. ഓസീസ് ബോളര്‍മാരായ മിച്ചല്‍ സ്റ്റാര്‍കും കമ്മിന്‍സും രണ്ട് വീതം വിക്കറ്റുകളും ഗ്ലെന്‍ മാക്‌സ്‌വെല്‍ ഒന്നും വിക്കറ്റ് നേടി.

Tags: AustraliaSrilanka13th World Cup ODI Cricket
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

World

പ്രളയത്തിന് പിന്നാലെ, ഓസ്‌ട്രേലിയയിൽ ജനവാസമേഖല കൈയടക്കി മുതലകൾ: അതീവ ജാഗ്രതാ നിർദ്ദേശം

Cricket

ടി20 ലോകകപ്പ്: വിജയിച്ചെങ്കിലും സെമി കാണാതെ പാകിസ്ഥാന്‍ പുറത്ത്

Cricket

നിര്‍ഭയം നിസങ്ക

Cricket

ട്വന്റി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയെ അട്ടിമറിച്ച് സിംബാവെ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.