ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ അദാനിയ്ക്കെതിരെ ചോദ്യങ്ങള്‍ ചോദിക്കാന്‍ താന്‍ കൈക്കൂലി വാങ്ങിയെന്ന പരാതി കള്ളമാണെന്ന് ആരോപിച്ച് തൃണമൂല്‍ എംപി മഹുവ മൊയ്ത്ര വക്കീല്‍ നോട്ടീസ് അയച്ചു. അദാനിയെ കളങ്കപ്പെടുത്താനുള്ള ചോദ്യങ്ങള്‍ പാര്‍ലമെന്റില്‍ ചോദിക്കാന്‍ തൃണമൂല്‍ എംപി മഹുവ മൊയ്ത്ര കൈക്കൂലി വാങ്ങിയെന്ന ആരോപണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിരിക്കുകയാണ് സുപ്രീംകോടതി അഭിഭാഷകനായ ജെയ് ആനന്ദ് ദേഹദ്രായ്.
അതുപോലെ മഹുവ മൊയ്ത്രയുടെ ഹീരാനന്ദാനി ഗ്രൂപ്പ് സിഇഒ ദര്ശന് ഹീരാനന്ദാനിയുമായി ചേര്‍ന്നുള്ള ക്രിമിനല്‍ ഗൂഡാലോചനയുടെ പേരില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബെ ലോക് സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്. എന്നാല്‍ ഇവരുടെ ആരോപണങ്ങള്‍ അണുവിട പോലും സത്യമില്ലെന്നാണ് വക്കീല്‍ നോട്ടീസില്‍ മഹുവ മൊയ്ത്ര പറയുന്നത്. പനാഗ് ആന്റ് ബാബു എന്ന നിയമ സ്ഥാപനം വഴിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
ദര്ശന് ഹീരാനന്ദാനിയുമായി മഹുവ മൊയ്ത്ര അദാനിയ്ക്കെതിരെ ചോദ്യം ചോദിക്കുന്നതുമായി ബന്ധപ്പെട്ട് ഫോണില്‍ സംസാരിച്ചത് തനിക്കറിയാമെന്ന് ജെയ് ആനന്ദ് ദേഹദ്രോയ് അവകാശപ്പെടുന്നു. ദര്ശന് ഹീരാനന്ദാനിയില്‍ നിന്നും മഹുവ മൊയ്ത്ര കൈക്കൂലി വാങ്ങിയതിന് താന്‍ ദൃക്സാക്ഷിയാണെന്നും ജെയ് ആനന്ദ് ദേഹദ്രായ് പറയുന്നു. മൂന്ന് കാര്യങ്ങള്‍ നേടാനാണ് മഹുവ മൊയ്ത്ര അദാനിയ്ക്കെതിരെ പാര്‍ലമെന്റില്‍ അദാനിയെ കളങ്കപ്പെടുത്താനുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നത്. 1. മോദിയെയും അമിത് ഷായെയും കളങ്കപ്പെടുത്തുക. 3. ബിസിനസില്‍ ഹീരാനന്ദാനി ഗ്രൂപ്പിന്റെ എതിരാളിയായ അദാനിയെ ഒതുക്കുക. (ഹീരാനന്ദാനിക്ക് അടിസ്ഥാന സൗകര്യവികസനമേഖലയിലും ഊര്‍ജ്ജമേഖലയിലും കിട്ടേണ്ട ചില ബിസിനസുകള്‍ അദാനി പിടിച്ചതിന്റെ പകയാണ് പ്രതികാരത്തിന് കാരണമെന്ന് ജെയ് ആനന്ദ് ദേഹദ്രായ് പറയുന്നത്.) 3. ഹീരാനന്ദാനി ഗ്രൂപ്പിന്റെ ബിസിനസ് താല്പര്യങ്ങള് സംരക്ഷിക്കുക.
ജെയ് ആനന്ദ് ദേഹദ്രായ് തന്റെ സുഹൃത്തായിരുന്നെന്നും ഇപ്പോള്‍ അകല്‍ച്ചയിലാണെന്നും മഹുവ മൊയ്ത്ര പറയുന്നു. തന്റെ നായയെ വീട്ടില്‍ നിന്നും ജെയ് ആനന്ദ് ദേഹദ്രായ് മോഷ്ടിച്ചിട്ടുണ്ടെന്നും പിന്നീട് തിരികെ തന്നുവെന്നും മഹുവ മൊയ്ത്ര ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: