ചാത്തന്നൂര്‍: സിപിഎം-സിപിഐ കടുത്ത പോരിനു പുറമെ ഇരുപാര്ട്ടികള്ക്കുള്ളിലെ വിഭാഗീതയതയും നേതൃത്വത്തിന് വെല്ലുവിളിയായിരിക്കുകയാണ്. സിപിഐക്കുള്ളില്‍ ജി.എസ്. ജയലാല്‍ എംഎല്‍എയും എംഎല്‍എ വിരുദ്ധ ചേരിയും പരസ്പരം കൊമ്പ് കോര്‍ക്കുന്നു.
ഇടത് മുന്നണി ഭരിക്കുന്ന സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ നടന്ന കൊയ്ത്തുത്സവത്തില്‍ നാട്ടുകാരനായ എംഎല്‍എയെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് സിപിഐയും കോണ്‍ഗ്രസ് പിന്തുണയോടെ പഞ്ചായത്ത് ഭരിക്കുന്ന സിപിഎം വിമതരും ചടങ്ങ് ബഹിഷ്കരിച്ചു.
അതേസമയം, ചടങ്ങില്‍ പങ്കെടുക്കാതിരുന്നതോടെ ചിറക്കരയിലെ സിപിഐ-കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ട് പുറത്ത് വന്നിരിക്കുകയാണെന്ന് സിപിഎം ആരോപിച്ചു. ജില്ലാ പഞ്ചായത്തിന്റെ പദ്ധതി നടപ്പാക്കുന്ന ചിറക്കര സര്‍വീസ് സഹകരണ ബാങ്കിന്റെ പരിപാടിയില്‍ സിപിഐക്കാരിയായ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് പങ്കെടുക്കാതിരുന്നതും വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്.
ചിറക്കരയിലെ കാര്‍ഷികോത്സവം അട്ടിമറിക്കാന്‍ ജയലാല്‍ എംഎല്‍എ ശ്രമിച്ചെന്ന ആരോപ
ണവുമായി കര്‍ഷകകൂട്ടായ്മയും നാട്ടുകാരും രംഗതെത്തിയതോടെ സിപിഐ പരസ്യപ്രതികരണം നടത്തി. ഇതോടെ ചിറക്കരയില്‍ നാട്ടുകാരും ജയലാലിനെതിരെ തിരിഞ്ഞു.
സിപിഎം-സിപിഐ തര്‍ക്കം പരസ്യമായ വിഴുപ്പലക്കിലെത്തിയതോടെ ചിറക്കരയില്‍ ഇടതുമുന്നണിയില്‍ പ്രതിസന്ധി രൂക്ഷമാവുകയാണ്. ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന
പദ്ധതിയില്‍ നിന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാറി നിന്നത് ന്യായീകരിക്കാനാകില്ലെന്ന് സിപിഎം നേതൃത്വം പറയുന്നു. ഇതിനെതിരെ ഇടതുമുന്നണി ജില്ലാ നേതൃത്വത്തിന് പരാതി നല്‍കുമെന്നും സിപിഎം നേതാക്കള്‍ വ്യക്തമാക്കി.
സിപിഎം പ്രതിസന്ധിയില്‍
ചിറക്കര പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സിപിഎം വിമത സ്ഥാനാര്‍ഥിയുടെ വിജയത്തോടെ ചേരി തിരിഞ്ഞ സിപിഎമ്മിലെ ഒരു വിഭാഗം വിമത പഞ്ചായത്ത് പ്രസിഡന്റിന്റെ ഒപ്പം ഉറച്ചു നില്‍ക്കുന്നതോടെ സിപിഎം കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.
നടപടികള്‍ ഉണ്ടായാല്‍ പാര്‍ട്ടി വിടുമെന്ന ഭീഷണിയുമായി ഒരു വലിയ വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. ലോക്കല്‍ കമ്മിറ്റിയില്‍ പോലും അംഗങ്ങള്‍ ചേരിതിരിഞ്ഞതോടെ ആര്‍ക്കെതിരെ നടപടിയെടുക്കുമെന്ന ആശങ്കയിലാണ് സിപിഎം ഏരിയ, ജില്ലാ നേതൃത്വം.
ഏരിയ, ജില്ലാ സെക്രട്ടറിമാരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചകളില്‍ പ്രശ്നം പരിഹരിക്കാന്‍ സിപിഎം നേതൃത്വത്തിന് കഴിയാതെ പോകുകയാണ്. വിമത പഞ്ചായത്ത് പ്രസിഡന്റിനെതിരെ ഒരു പ്രസ്താവന പോലും ഇറക്കാന്‍ സിപിഎം നേതൃത്വത്തിനാകാത്തതിലും പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
വിമതരോടൊപ്പം സിപിഐ
പഞ്ചായത്തില്‍ സിപിഐയുടെ ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ സിപിഎം വിമതരുമായി സഹകരിക്കുന്നത് സിപിഎം നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. സിപിഎം വിമതയായി മത്സരിച്ചു വിജയിച്ച പഞ്ചായത്ത് പ്രസിഡന്റിനെ ബഹീഷ്കരിക്കണമെന്ന് ഇടതുമുന്നണി ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍, സിപിഐ അംഗങ്ങളുടെ വാര്‍ഡുകളില്‍ നടക്കുന്ന പരിപാടികളില്‍ പഞ്ചായത്ത് പ്രസിഡന്റിനെ പങ്കെടുപ്പിക്കുന്നു.
എംഎല്‍എ ശൈലി മാറ്റണം
ചാത്തന്നൂര്‍: ജി.എസ്. ജയലാല്‍ എംഎല്‍എ പ്രവര്‍ത്തന ശൈലിമാറ്റാന്‍ തയ്യാറാകണമെനന്നാണ് സിപിഎമ്മുകാരുടെ ആവശ്യം. ഇടതുമുന്നണി ഭരിക്കുന്ന ചിറക്കര സര്‍വീസ് സഹകരണ ബാങ്കിനെതിരെയും ബാങ്ക് നടത്തുന്ന കാര്‍ഷിക പദ്ധതികളെയും കോണ്‍ഗ്രസുമായി ചേര്‍ന്ന് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് സിപിഎം നേതാക്കള്‍ ആരോപിക്കുന്നു.
കഴിഞ്ഞ ദിവസം ചിറക്കര സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ചിറക്കരയില്‍ നടന്ന കാര്‍ഷികോത്സവവും മരമടി മഹോത്സവവും സിപിഐയും കോണ്‍ഗ്രസും ബഹീഷ്കരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജയലാലിനെതിരെ സിപിഎം നേതാക്കള്‍
രംഗതെത്തിയത്.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും കരുതലും ജനങ്ങളിലെത്തിക്കുന്നതിന് എംഎല്‍എയുടെ നിലപാടുകള്‍ തടസം സൃഷ്ടിക്കുന്നുണ്ട്. ചിറക്കര പഞ്ചായത്തിലെ കുടിവെള്ള കുടിവെളള ദൗര്‍ലഭ്യം എംഎല്‍എയുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നും സിപിഎം നേതാക്കള്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: