വിശുദ്ധ ദേശീയതയുടെ വക്താവായി മലയാളത്തില്‍ ഒരു ദിനപത്രത്തിന്റെ അഭാവം രൂക്ഷമായി അനുഭവപ്പെട്ട കാലത്ത് അതിനായി തുനിഞ്ഞിറങ്ങിയ സര്‍വ്വശ്രീ പി പരമേശ്വര്‍ജി, കെജി മാരാര്‍, കെ രാമന്‍പിള്ള, ഒ രാജഗോപാല്‍ മുതലായവരാണ് എന്നെ അതിന്റെ ചുമതലയേല്‍പ്പിച്ചത്. അരനൂറ്റാണ്ട് മുമ്പ് ജന്മഭൂമി എന്ന പേര് രജിസ്റ്റര്‍ ചെയ്യുക, മറ്റ് ആവശ്യമായ നിയമപരവും പ്രായോഗികവുമായ കാര്യങ്ങള്‍ പൂര്‍ത്തികരിക്കുവാന്‍ ഓടി നടക്കുക എന്ന ചുമതലയാണ് എനിക്കുണ്ടായിരുന്നത്. ഇന്ന് 9 കേന്ദ്രങ്ങളില്‍ നിന്ന് പ്രസിദ്ധം ചെയ്യുന്ന പ്രമുഖ മലയാള ദിനപത്രമായി ജന്മഭൂമി വളര്‍ന്നു. അരനൂറ്റാണ്ട് ആകാറാകുന്ന ഈ സന്ദര്‍ഭത്തില്‍ വരിക്കാരെ ചേര്‍ക്കുന്നതിനുള്ള ഇപ്പോഴത്തെ പരിശ്രമം ഊര്‍ജ്ജിതമായി നടക്കുന്നതില്‍ വളരെ സന്തോഷമുണ്ട്.
രാഷ്ട്രീയ പ്രബുദ്ധത ഏറെയുണ്ട് എന്ന് കേരളീയര്‍ അഭിമാനിക്കുമ്പോള്‍ തന്നെ രാഷ്ട്രവിരുദ്ധ തത്വങ്ങളും സജീവമാണെന്ന് മറന്നുകൂടാ. മനസ്സിനെയും ബുദ്ധിയെയും പ്രചോദിപ്പിക്കുന്ന വാര്‍ത്തകളും വിശകലനങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്ന ജന്മഭൂമിയുടെ പ്രയത്നവും കരുത്തും വര്‍ദ്ധിപ്പിക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ വിജയം കൈവരിക്കട്ടെ എന്ന് ആശംസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: