കൊളംബോ: സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് ഭാരതത്തില്‍ നിന്നുള്ള 27 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. മാന്നാര്‍, കഛാതീവ് തീരങ്ങളില്‍ വച്ചാണ് ഇവര്‍ പിടിയിലായത്. തുടര്‍നടപടികള്‍ക്കായി ഇവരെ അധികൃതര്‍ക്ക് കൈമാറിയെന്ന് ശ്രീലങ്കന്‍ നാവിക സേന അറിയിച്ചു.
ഭാരതത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കയുടെയും സമുദ്രാതിര്‍ത്തിയില്‍ കടക്കുന്നത് പതിവായിരിക്കുകയാണ്. ഇങ്ങനെ കടക്കുന്നവരുടെ നേര്‍ക്ക് വെടിയുതിര്‍ക്കുകയും ബോട്ട് പിടിച്ചെടുക്കുകയും ചെയ്യുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്. സപ്തംബറിലും 17 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: