ചെന്നൈ: ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കാനുള്ള ഇന്ത്യയുടെ പ്രഥമ ദൗത്യമായ ഗഗന്‍യാന്റെ ആദ്യ പരീക്ഷണ വിക്ഷേപണം ഒക്ടോബര്‍ 21ന് നടത്തുമെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് എസ്.സോമനാഥ്. മധുരയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹിരാകാശ യാത്രയ്ക്കിടെ യാത്രികരെ പാര്‍പ്പിക്കുന്നതിനുള്ള ക്രൂ മൊഡ്യൂളിന്റെ പരീക്ഷണം അവസാനഘട്ടത്തിലാണ്. ഇനി വിക്ഷേപണം നടത്തിയശേഷം യാത്രികരെ തിരിച്ച് ഭൂമിയിലേക്ക് കൊണ്ട് വരുന്ന പദ്ധതിയിലെ നിര്‍ണായക സംവിധാനമാണ് ക്രൂ എസ്കേപ്പ് സിസ്റ്റം. റോക്കറ്റ് പൊട്ടിത്തെറിക്കുകയോ മറ്റെന്തെങ്കിലും സംഭവിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ യാത്രികരെ രണ്ട് കിലോമീറ്ററെങ്കിലും മാറ്റി സംരക്ഷിക്കണം. ഇപ്പോള്‍ അതിന്റെ പരീക്ഷണ നിരീക്ഷണത്തിലാണ് . ഇതിന്റെ ആദ്യഘട്ട പരീക്ഷണമാണ് 21-ന് നടക്കുക. സോമനാഥ് വ്യക്തമാക്കി
ഗഗന്യാന് ദൗത്യത്തിന്റെ ആദ്യ പരീക്ഷണ വിക്ഷേപണത്തിനുശേഷം ഡി2, ഡി3, ഡി4. എന്നിങ്ങനെ മൂന്ന് പരീക്ഷണ ദൗത്യങ്ങള്‍ കൂടി ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
#WATCH | Madurai, Tamil Nadu: ISRO chief S Somanath says, "Test Vehicle-D1 mission is scheduled for October 21. So this is Gaganyaan program. The Gaganyaan program requires testing, demonstrating the crew escape system. Crew escape system is a very critical system in Gaganyaan.… pic.twitter.com/hzjoRSSOVw
— ANI (@ANI) October 14, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക: