തൃശൂര്‍ : കനത്ത മഴയില്‍ വാഴച്ചാല്‍ മലക്കപ്പാറ റോഡില്‍ മണ്ണിടിഞ്ഞു. കഴിഞ്ഞ രാത്രിയാണ് റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞത്. മലക്കപ്പാറ റേഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
ചരക്ക് വാഹനങ്ങള്‍ക്കാണ് നിയന്ത്രണം . ഉച്ചയ്ക്ക് ശ്ഷം 3.30 ഓടെ അതിരപ്പിള്ളി, മലക്കപ്പാറ ചെക്ക്പോസ്റ്റുകളില്‍ വാഹനങ്ങള്‍ തടയുമെന്നും അറിയിപ്പുണ്ട്.
അതിരപ്പിള്ളിയില്‍ നിന്നും 37 കിലോമീറ്റര്‍ തമിഴ്നാട് അതിര്‍ത്തി റൂട്ടില്‍ ഷോളയാര്‍ പവര്‍ഹൗസ് അമ്പലപ്പാറ ഭാഗത്ത് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം പെയ്ത ശക്തമായ മഴയില്‍ റോഡിന്റെ കരിങ്കല്‍കെട്ട് ഇടിഞ്ഞു. ഇതുവഴിയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.
വനത്തില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ റോഡിന്റെ കൂടുതല്‍ ഭാഗം ഇടിഞ്ഞുതാഴാനുളള സാധ്യത ഉണ്ട്. ഇതേത്തുടര്‍ന്ന് വൈകുന്നേരത്തോടെ ചെറുവാഹനങ്ങളുടെ ഗതാഗതവും നിയന്ത്രിക്കുമെന്ന് ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: