Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹമാസ് കമാന്‍ഡര്‍മാരെ വധിച്ചതിനു പിന്നാലെ ഇസ്രായേലിന്റെ അന്ത്യശാസനം; ഗാസയില്‍ നിന്ന് കൂട്ടപ്പലായനം തുടരുന്നു

ഹമാസിനെതിരെയുള്ള ആക്രമണം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് വടക്കന്‍ ഗാസ വിട്ടുപോകാന്‍ ഇസ്രായേല്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2023, 09:47 am IST
in World

ടെല്‍ അവീവ്: ഗാസ മുനമ്പില്‍ നിന്നൊഴിഞ്ഞ് പോകാനുള്ള ഇസ്രായേലിന്റെ അന്ത്യശാസനത്തില്‍ കൂട്ടപ്പലായനം തുടരുന്നു. ഇതുവരെ 4,23,000 പേര്‍ ഗാസയില്‍ നിന്ന് പലായനം ചെയ്തതായി ഐക്യരാഷ്‌ട്രസഭ വ്യക്തമാക്കി. ഹമാസിനെതിരെയുള്ള ആക്രമണം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് വടക്കന്‍ ഗാസ വിട്ടുപോകാന്‍ ഇസ്രായേല്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കിയത്.

ഇതിന്റെ ഭാഗമായി കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രായേല്‍, ഗാസയില്‍ വ്യാപക റെയ്ഡ് നടത്തി. കരയുദ്ധത്തിന് മുന്നോടിയായാണ് റെയ്‌ഡെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് ഒളിവിലുള്ള ഹമാസ് സംഘാംഗങ്ങളെ ലക്ഷ്യമിട്ടും ബന്ദികളെ കണ്ടെത്താനുമാണ് റെയ്ഡ്.

ഹമാസിന്റെ രണ്ട് ഉന്നത കമാന്‍ഡര്‍മാരെ ഇസ്രായേല്‍ വധിച്ചു. മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ മുറാദ് അബു മുറാദ്, കമാന്‍ഡര്‍ അലി ഖ്വാദി എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് മുറാദ് കൊല്ലപ്പെട്ടതെന്നാണ് വിവരം.

ഹമാസിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്ന, ഗാസയിലെ ആസ്ഥാനത്തേക്കായിരുന്നു ഇസ്രായേലിന്റെ വ്യോമാക്രമണം. ഹമാസ് ഇസ്രായേലില്‍ നടത്തിയ അപ്രതീക്ഷിത നീക്കത്തില്‍ നിര്‍ദേശങ്ങള്‍ നല്കിയിരുന്നത് മുറാദായിരുന്നു. കൂടാതെ വ്യോമാക്രമണങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നതും ഇയാളായിരുന്നു.

ഹമാസിന്റെ നഖ്ബ യൂണിറ്റിന്റെ കമാന്‍ഡറാണ് അലി ഖ്വാദി. സൈന്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗവും ഷിന്‍ബെറ്റ് യൂണിറ്റും സംയുക്തമായി നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് ഇയാളെ വധിച്ചതെന്ന് ഐഡിഎഫ് എക്‌സില്‍ കുറിച്ചു.

ഗാസയില്‍ വ്യോമാക്രമണം നടത്തിയ ശേഷമുള്ള ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതികരണത്തിന് പിന്നാലെയാണ് അബു മുറാദിന്റെ മരണവാര്‍ത്ത പുറംലോകമറിയുന്നത്.

ശത്രുക്കള്‍ അനുഭവിക്കാന്‍ തുടങ്ങിയിട്ടേ ഉള്ളു. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് വെളിപ്പെടുത്താനാവില്ലെന്നുമായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. ഇന്നലെ ആദ്യമായി ദുരന്തമുഖങ്ങളില്‍ നെതന്യാഹു സന്ദര്‍ശനം നടത്തി.

വെസ്റ്റ് ബാങ്ക് പ്രദേശത്തു നിന്ന് ഇതുവരെ 280 പാലസ്തീനികളെ അറസ്റ്റ് ചെയ്തതായി ഐഡിഎഫ് അറിയിച്ചു. ഇവരെല്ലാവരും പിടികിട്ടാപ്പുള്ളികളാണ്. ഹമാസുമാസി ബന്ധമുള്ള 157 പേരും ഇതിലുള്‍പ്പെടുന്നു. കഴിഞ്ഞ ദിവസം രാത്രി മാത്രം 25 ഹമാസ് ഭീകരരെ അറസ്റ്റ് ചെയ്തു.

ലബനനുള്‍പ്പെടെയുള്ള അതിര്‍ത്ത് പ്രദേശങ്ങളിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഏഴോളം ഭീകരരെ ഇസ്രായേലി സൈന്യം വധിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഹമാസ് ബന്ദികളാക്കിയ ഒന്‍പത് പേര്‍ കൂടി കൊല്ലപ്പെട്ടു. ഇസ്രായേലിന്റെ വ്യോമാക്രമണത്തിലാണ് ഇവര്‍ മരിച്ചതെന്ന് ഹമാസ് ആവര്‍ത്തിച്ചു. ഗസയിലിതുവരെ മരിച്ചവരുടെ എണ്ണം 2,215 ആയി. 8714 പേര്‍ക്ക് പരിക്കേറ്റു.

ഏഴിന് ഇസ്രായേലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ അല്‍ ഖസം ബ്രിഗേഡ്സിന്റെ 1,200 അംഗങ്ങള്‍ പങ്കെടുത്തെന്ന് ഹമാസ് ഡെപ്യൂട്ടി ലീഡര്‍ സലേഹ് അല്‍ അറൗറി വെളിപ്പെടുത്തി. ഇസ്രായേലിന്റെ ഗാസ അധിനിവേശസേനയെ മാത്രം ലക്ഷ്യമിട്ടായിരുന്നു ശനിയാഴ്ചത്തെ തങ്ങളുടെ ആക്രമണമെന്നും സലേഹ് അല്‍ അറൗറി വ്യക്തമാക്കി.

Tags: Israel-Hamas warHamas terrorists
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

രണ്ട് മുതിർന്ന ഹമാസ് ഭീകരരെ വധിച്ചതായി ഇസ്രായേൽ

India

അളന്ന് മുറിച്ച് മോദി; ഹമാസ് ബന്ദികളെ മോചിപ്പിക്കാന്‍ തീരുമാനിച്ചതിന് ട്രംപിനെ ശ്ലാഘിച്ച് മോദി

ഖത്തര്‍ പ്രധാനമന്ത്രി (ഇടത്ത്) ട്രംപ് (നടുവില്‍) ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (വലത്ത്)
World

ഖത്തറിലെ ദോഹയില്‍ ഹമാസ് നേതാക്കള്‍ക്ക് നേരെ ആക്രമണം നടത്തിയതില്‍ ഖത്തര്‍ പ്രധാനമന്ത്രിയോട് മാപ്പുപറഞ്ഞ് ഇസ്രയേല്‍ നേതാവ് നെതന്യാഹു

World

ഗാസ കണ്ടാലറിയാതായി….ഗാസയുടെ മുഖമുദ്രയായ അല്‍ റൊയാ ടവറും യൂണിവേഴ്സിറ്റി കെട്ടിടവും തകര്‍ത്ത് ഇസ്രയേല്‍

World

പാലസ്തീനികളെ കുരുതി കൊടുക്കുന്നത് ഹമാസ് തന്നെ, സാധാരണക്കാരെ മുന്നിൽ നിർത്തി യുദ്ധം ചെയ്യുന്നു : ഇതുവരെ മരിച്ചത് 59,000-ത്തിലധികം പേർ

പുതിയ വാര്‍ത്തകള്‍

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.