ബെംഗളൂരു: ഹമാസ് ഭീകരരെ പിന്തുണച്ച് സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റിട്ടയാളെ അറസ്റ്റ് ചെയ്ത് മംഗളൂരു പോലീസ്. മംഗളൂരുവില്‍ ജോലി ചെയ്യുന്ന സാക്കറിനെയാണ് അറസ്റ്റ് ചെയ്തത്.അവരെ ദേശസ്നേഹികളെന്ന് പരാമര്‍ശിച്ചാണ് സമൂഹമാദ്ധ്യമങ്ങളില്‍ വീഡിയോ പങ്കുവെക്കുകയും ചെയ്തത്. എട്ടോളം വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയുടെ പശ്ചാത്തലത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഹമാസ് പോരാളികളാണെന്നും രാജ്യസ്നേഹികളായ അവര്‍ക്കായി പ്രാര്‍ത്ഥിക്കണമെന്നും സക്കീര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. പാസ്തീനിന്റെയും ഗാസയുടെയും ഹമാസ് ദേശസ്നേഹികളുടെയും വിജയത്തിനായി ദുവാ നടത്താനും സക്കീര്‍ വീഡിയോയിലൂടെ ആഹ്വാനം ചെയ്യുന്നു. വീഡിയോ വൈറലായതിന് പിന്നാലെ പോലീസ് സ്വമേധയാ കേസെടുക്കുകയായി രുന്നു.
ഇയാളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിഎച്ച്പി അംഗം പ്രദീപ് കുമാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഹമാസ് ഭീകരര്‍ക്ക് പിന്തുണ നല്കുന്ന സാക്കിറിന്റെ പ്രസ്താവന രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും അദ്ദേഹം പരാതിയില്‍ പറയുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: