ചാരുംമൂട്: വെട്ടിക്കോട്ടുചാല്‍ ടൂറിസം പദ്ധതി അഞ്ചു വര്‍ഷം മുമ്പ് തുടങ്ങിവെച്ചെങ്കിലും
നിര്‍മ്മാണത്തിലുണ്ടായ വന്‍അഴിമതിയും അശാസ്ത്രീയമായ നിര്‍മ്മാണവും പദ്ധതി പൂര്‍ത്തിയാക്കാതെ കിടക്കുന്നു. പ്രാരംഭ നടത്തിപ്പിനു വേണ്ടി ജില്ലാ – ബ്ലോക്ക് – പഞ്ചായത്ത് വിഹിതമായി മുടക്കിയ 40ലക്ഷം രൂപ വെള്ളത്തില്‍ വരച്ച വരപോലെയായി.
ഒന്നാംഘട്ട പ്രവര്‍ത്തി പൂര്‍ത്തിയായെങ്കില്‍ മാത്രമെ സംസ്ഥാന ടൂറിസം വകുപ്പില്‍ നിന്നുമുള്ള ഒരു കോടി അനുവദിക്കുകയുള്ളു. നോക്കെത്താദൂരത്തോളം പടര്‍ന്നു കിടക്കുന്ന പാടശേഖരങ്ങളും തൊട്ടുസമീപത്തായി സ്ഥിതി ചെയ്യുന്ന വെട്ടിക്കോട് ക്ഷേത്രവും ഇതുവഴി കടന്നു പോകുന്നവരുടെ കണ്ണിന് കുളിര്‍മ പകരുന്ന കാഴ്ചയാണ്.
പാടശേഖരങ്ങളെ കീറിമുറിച്ചു കടന്നു പോകുന്ന കായംകുളം -പുനലൂര്‍ സംസ്ഥാനപാതയോരത്തായി സ്ഥിതി ചെയ്യുന്ന വെട്ടിക്കോട്ച്ചാലിനെ വേണ്ട രീതിയില്‍ ഒരുക്കിയെടുത്താല്‍ ഇവിടം ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കി രൂപാന്തരപ്പെടുത്തുവാന്‍ കഴിയുമെന്നുള്ള ഓണാട്ടുകര ഫാര്‍മേഴ്സ് അസ്സോസിയേഷന്റെ കണ്ടെത്തലാണ് വെട്ടിക്കോട് ചാല് ടൂറിസം പദ്ധതിയെന്ന സ്വപ്ന പദ്ധതി 2016ല്‍ അന്നത്തെ മാവേലിക്കര എം
എല്‍എ ആര്.രാജേഷ് വഴി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്.
ഇതിന്റെ എസ്റ്റിമേറ്റ് തുക 2.65 കോടി വരുമെന്നാണ് ഫാര്‍മേഴ്സ് അസ്സോസിയേഷന് നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. മാലിന്യ നിര്‍മ്മാര്‍ജ്ജനം, കുടിവെള്ള പദ്ധതി, പ്രില്‍ഗ്രിം, ടൂറിസം, നടപ്പാതയും മരങ്ങള്‍ നട്ടു വിശ്രമസംവിധാനം, കഫത്തീരിയ, വിശ്രമകേന്ദ്രം,പെഡല്‍ ബോട്ടിംങ് ,ഫാം ടൂറിസം എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ച് വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് അനുമതി ലഭിച്ചത്.
എന്നാല്‍ അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തനമാണ് നടക്കുന്നതെന്നും, ലക്ഷങ്ങളുടെ അഴിമതി നടക്കുന്നുണ്ടെന്നും ചൂണ്ടികാട്ടി ബിജെപി ചുനക്കര പഞ്ചായത്ത് കമ്മിറ്റിയും യുവമോര്‍ച്ചയും സമരവുമായി രംഗത്തു വന്നതിനിടയിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ചാലിന്റെ വടക്ക് – കിഴക്ക് സംരക്ഷണ ഭിത്തി തകര്‍ന്നു വീണത്.
ഇതോടെ പദ്ധതി പ്രദേശം സമരഭൂമിയായി മാറി. നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ മറവില്‍ ചാലില്‍ നിന്നും ലക്ഷക്കണക്കിനു രൂപയുടെ ചെളിമണ്ണ് കടത്തി കരാറുകാരന്നും ഭരണപക്ഷ
വും ലക്ഷപ്രഭുക്കളായി മാറിയെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: