കോഴിക്കോട്: നാലാമത് കേരള ഓപ്പണ്‍ സ്റ്റേറ്റ് റാങ്കിംഗ്, പ്രൈസ് മണി ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റില്‍, പാലക്കാട് ചാമ്പ്സ് അക്കാദമിയുടെ ഹര്‍ഷിത എന്‍.കെ. രണ്ട് ദിവസംകൊണ്ട് നേടിയത് രണ്ട് ടൈറ്റിലുകള്‍.
കോഴിക്കോട് ടേബിള്‍ ടെന്നീസ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ജെഡിടി ഇസ്ലാം ഇന്‍ഡോര്‍ ടേബിള്‍ ടെന്നീസ് ഹാളില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ അണ്ടര്‍ 11 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വിജയിയായതിന് തൊട്ടടുത്ത ദിവസം അണ്ടര്‍ 13 ഡിവിഷനിലുംമ ഹര്‍ഷിത വിജയിയായി. ഇന്നലെ നടന്ന മത്സരത്തില്‍ ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് ടിടി അക്കാദമിയുടെ ജൂലിയ ജിജോയെ നേരിട്ടുള്ള 3 സെറ്റുകള്‍ക്ക് (സ്കോര്‍: 119,116,118) പരാജപ്പെടുത്തിയാണ് അണ്ടര്‍ 13 ഡിവിഷനില്‍ വിജയം ആഘോഷിച്ചത്.
ബോയ്സ് അണ്ടര്‍ 13 കേഡറ്റ് വിഭാഗത്തില്‍ ദേവപ്രയാഗ് തിരുവനന്തപുരത്തെ ടേബിള്‍ ടെന്നീസ് റീജിയണല്‍ കോച്ചിംഗ് സെന്ററില്‍ നിന്നുള്ള സരിക ശ്രീജിത്ത് ഇന്‍ഫന്റ് ജീസസ് കൊല്ലത്തിന്റെ മാധവന് ഉണ്ണിയെ 3-0ന് (11-9,11-8,11-4) പരാജയപ്പെടുത്തി കിരീടം ചൂടി.
അണ്ടര്‍ 15 സബ് ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളില്‍ എസ്എന്‍ ട്രസ്റ്റിന്റെ കൊല്ലത്തെ എഡ്വിന എഡ്വേര്‍ഡ് ക്രൈസ്റ്റ് ടിടി അക്കാദമി ഇരിങ്ങാലക്കുടയിലെ ടിഷ് എസ് മുണ്ടന്‍ കുര്യനെ പരാജയപ്പെടുത്തി(11-9,11-9,8-11,11-8)
ബോയ്സ് അണ്ടര്‍ 15 സബ് ജൂനിയര്‍ വിഭാഗത്തില്‍ ആലപ്പുഴ വൈഎംസിഎ ടിടി അക്കാദമിയുടെ രോഹന് ജോസ് 3-0(11-9,11-10,11-5)ന് എയ്ടിടിഎയുടെ ബ്ലെയ്സ് പി അലക്സിനെയും പരാജയപ്പെടുത്തി ജേതാവായി.
അണ്ടര്‍ 17 ഡിവിഷന് പെണ്‍കുട്ടികളുടെ ജൂനിയര്‍ വിഭാഗത്തില്‍ ക്രൈസ്റ്റ് അക്കാദമിയിലെ ടിയ എസ് മുണ്ടന്‍ കുര്യന് അവരുടെ സിസ്റ്റര്‍ ടിഷ എസ് മുണ്ടന്‍കുര്യനെ 3-1 (11-9,11-9,8-11,11-8) പരാജയപ്പെടുത്തി കിരീടം ചൂടി.
അണ്ടര്‍ 17 ആണ്‍കുട്ടികളില്‍ ചാമ്പ്സ് അക്കാദമി പാലക്കാടിന്റെ ഗൗരി ശങ്കര്‍ 3-0 (11-4,11-2,11-6) എന്ന സ്ട്രെയിറ്റ് സെറ്റില്‍ ചാമ്പ്സ്സില് നിന്നുള്ള മുഹമ്മദ് നാഫല്‍ എ പരാജയപ്പെടുത്തി കിരീടം കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: