Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

ചിത്രകലയിലെ അമ്പിളിക്കല

വാസന്‍byവാസന്‍
Oct 15, 2023, 05:36 am IST
inVaradyam

അമ്പിളിക്കല എന്നുതന്നെയാണ് വിശേഷിപ്പിക്കേണ്ടത്. അമ്പിളി ഒരു ചലച്ചിത്ര സംവിധായകന്‍ മാത്രമല്ലല്ലോ. മേയ്‌ക്കപ്പ് കലാകാരന്‍, നിശ്ചല ഛായാഗ്രാഹകന്‍, ഗായകന്‍, നടന്‍, ചലച്ചിത്ര പരസ്യകലാകാരന്‍, നാടക-സിനിമാ കലാസംവിധായകന്‍, പ്രഭാഷകന്‍, പൊട്ടിച്ചിരിപ്പിക്കുന്ന അവതാരകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്, ചിത്രകാരന്‍ എന്നിങ്ങനെ ഒട്ടനവധി സൃഷ്ടി മുഖങ്ങളുണ്ട് ഈ അമ്പിളി മാമന്.
വീണപൂവ്, അഷ്ടപതി, സീന്‍ നമ്പര്‍ സെവന്‍, കുരുതി പൂക്കള്‍, ചാമന്റെ കബനി തുടങ്ങി പന്ത്രണ്ടോളം ചിത്രങ്ങളുടെ സംവിധായകനാണ് അമ്പിളി. അമ്പിളിയുടെ പല സിനിമകളും സംസ്ഥാന അവാര്‍ഡുകള്‍ നേടിയെടുത്തവയാണ്.

ആദ്യ ചിത്രമായ വീണപൂവ് ഇന്ത്യന്‍ പനോരമ ചിത്രവുമായിരുന്നു. തിരക്കുപിടിച്ച സിനിമാ സവാരിക്കിടെ അമ്പിളിയിലെ ചിത്രകാരന്‍ കുറച്ചുകാലം പന്ഥാവ് വിട്ടു മാറി നടന്നു. ഈ വര്‍ത്തമാന കാലത്ത് ഒരു മാച്ചെഴുത്തിന് തയ്യാറായിരിക്കയാണ് അമ്പിളി.

സംവിധായകനായും ചിത്രകാരനായും ഒന്നിച്ചുള്ള യാത്രയിലാണിപ്പോള്‍ അമ്പിളി.
കവിതയെഴുത്തുകാരനും കഥാകാരനും നോവലിസ്റ്റുമായി അറിയപ്പെട്ട എം.ടി.വാസുദേവന്‍ നായര്‍ ആയിരത്തി തൊള്ളായിരത്തി അറുപത്തി അഞ്ചിലാണ് ഒരു തിരക്കഥാകൃത്തായി സിനിമാ ലോകത്തെത്തുന്നത്. ആദ്യ സിനിമ മുറപ്പെണ്ണ്. ബ്ലാക്ക് ആന്റ് വൈറ്റില്‍ നമ്മള്‍ കണ്ട മുറപ്പെണ്ണ് വര്‍ഷങ്ങള്‍ക്കുശേഷം കളറിലാക്കി അമ്പിളി സംവിധാനം ചെയ്യാനൊരുങ്ങി. പ്രേംനസീര്‍ അഭിനയിച്ച് അത്യുല്‍കൃഷ്ടമാക്കിയ ബാലനെ മമ്മുട്ടിയെ ഏല്‍പ്പിച്ചു. ഷൂട്ടിങ് തീയതി വരെ നിശ്ചയിച്ച മുറപ്പെണ്ണ് പിന്നീട് മുടങ്ങിപ്പോയി. ഒരിക്കല്‍ നി
ര്‍മ്മിച്ച ഒരു സിനിമ അതേ ഭാഷയില്‍ തന്നെ നിര്‍മിക്കുന്ന ചിന്തയ്‌ക്ക് മലയാളത്തില്‍ തുടക്കമിട്ടത് ചിത്രകാരനായ അമ്പിളിയാണ്.

അമ്പിളി വരച്ച നൂറ്റി മുപ്പത്തഞ്ച് ചിത്രങ്ങളുടെ പ്രദര്‍ശനം പതിനേഴു ദിവസം ചാലക്കുടി ചോല ആര്‍ട്ട് ഗാലറിയില്‍ നടന്നു. മോഡേണ്‍, ലാന്റ് സ്‌കേപ്പ്, ഡോട്ട് സ്‌കെച്ച് , പെന്‍സില്‍ സ്‌കെച്ച്, ക്രയോണ്‍, വാട്ടര്‍ കളര്‍, ട്രാന്‍സ്‌പേരന്റ് വാട്ടര്‍ കളര്‍, ഓയല്‍ കളര്‍, എക്രലിക്ക്, റിയലിസ്റ്റിക്ക്, സ്ത്രീ രൂപങ്ങള്‍ എന്നിങ്ങനെ ചിത്രകലയിലെ വിവിധ രചനാ രീതികളില്‍ വരച്ച ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുണ്ടായിരുന്നത്. സംവിധായകരായ സത്യന്‍ അന്തിക്കാട്, പി. ചന്ദ്രകുമാര്‍, സുന്ദര്‍ദാസ് തുടങ്ങിയവരും, സംവിധായകനും ചിത്രകാരനുമായിരുന്ന ജി.അരവിന്ദന്റ പത്‌നി കൗമുദി, ബാബു നമ്പൂതിരി, ടി.ജി രവി, സുനില്‍ സുഗത, വിദ്യാധരന്‍ മാസ്റ്റര്‍, ജയരാജ് വാര്യര്‍, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, പി.ആര്‍.മുരളി , ജോമോന്‍ ആലുക്കാ, എ.യു. രഘുരാമ പണിക്കര്‍, ഗുരുവായൂര്‍ ദേവസ്വം ചുമര്‍ ചിത്ര പഠന കേന്ദ്രം പ്രിന്‍സിപ്പാള്‍ കൃഷ്ണകുമാര്‍, ഡോ.പി.ജി. ആന്റണി, ശ്രീമൂലനഗരം മോഹന്‍, ശ്രീമൂലനഗരം പൊന്നന്‍, നീതി കൊടുങ്ങല്ലൂര്‍, ആര്‍ എല്‍.വി രാമകൃഷ്ണന്‍, തുമ്പൂര്‍ സുബ്രഹ്മണ്യന്‍, ബഷീര്‍ വടക്കന്‍, പ്രതാപന്‍ നെല്ലിക്കത്തറ, നാസര്‍ മൂന്നുപീടിക, മുഹമ്മദ് ഇസ്‌മെയില്‍, ജയന്‍ ചെങ്ങമനാട്, ഷണ്‍മുഖദാസ് കാനാടി, വാസന്‍, വിവിധ സ്‌കൂഌകളിലെ അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, വൈദികര്‍, കന്യാസ്ത്രീകള്‍, ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാ നന്ദ സ്വാമികള്‍, ചിത്രകലാ വിദ്യാര്‍ത്ഥികള്‍, പ്രസിദ്ധരായ ചിത്രകാരന്മാര്‍, ചിത്രകാരികള്‍, മാദ്ധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി ഒരുപാടുപേര്‍ അമ്പിളിയുടെ ചിത്രപ്രദര്‍ശനം കാണാനെത്തിയിരുന്നു. പാടിയും പറഞ്ഞും പ്രദര്‍ശന സമാപനം വര്‍ണ്ണശബളവും ആഹ്ലാദകരവുമാക്കി.

അമ്പിളിയുടെ ചിത്രപ്രദര്‍ശനത്തിന്റെ ഉദ്ഘാടനചടങ്ങില്‍ സത്യന്‍ അന്തിക്കാട്, ജോസ് തെറ്റയില്‍, വിദ്യാധരന്‍മാസ്റ്റര്‍ തുടങ്ങിയവര്‍

മൈക്കലാഞ്ചലോ, ലിയാണാര്‍ഡോ ഡാവഞ്ചി, വാന്‍ഗോഗ്, പിക്കാസോ, രാജാ രവിവര്‍മ്മ, എം.എഫ്. ഹുസൈന്‍ തുടങ്ങിയ അത്ഭുത ചിത്രകാരന്മാര്‍ക്കുള്ള ആദരവായി, അവര്‍ വരച്ച ചിത്രങ്ങളോടൊപ്പം അവരുടെ ഛായാചിത്രവും ചേര്‍ത്ത് വരച്ച്, ആ മഹത് പ്രതിഭകള്‍ക്കുളള ആദരവ് ഈ ചിത്ര പ്രദര്‍ശനത്തില്‍ ചേതോഹരമായി സംയോജിപ്പിച്ചിട്ടുണ്ടായിരുന്നു അമ്പിളി. ഇത്തരത്തിലുള്ള ആശയ പ്രവാഹം മറ്റൊരു ചിത്രകാരനില്‍ നിന്നും മുന്‍പ് ഉണ്ടായിട്ടില്ല. ഇങ്ങനെ ഒരു ചിത്രം ലോകത്ത് ഒരു ചിത്രകാരനും ഇന്നോളം വരച്ചിട്ടുമില്ല.
അമ്പിളിയുടെ ചിത്ര പ്രദര്‍ശനം വെറുമൊരു ചിത്ര പ്രദര്‍ശനം മാത്രമായിരുന്നില്ല; ചിത്രരചനയിലെ കുലപതികള്‍ക്കുള്ള ആദരവും സമര്‍പ്പണവുമായി കൂടി അതിനെ കാണേണ്ടിയിരിക്കുന്നു!

Tags: moviePaintingArtistdirectorMake-up
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘കള്ളന്മാരുടെ വീട് ‘ എന്ന സിനിമയുടെ നിർമാതാവ് കാജാ ഹുസൈൻ ട്രെയിനിൽ മോഷണത്തിന് പിടിയിൽ

Mollywood

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

Article

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

Entertainment

മഞ്ജുവാര്യരുടെ മാനനഷ്ടക്കേസ് നിയമപരമായി നേരിടുമെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

Kerala

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.